ഒരുപാട് നാളുകൾ ആയി മനസ്സിൽ കിടക്കുന്ന ❤ഒരു സ്വപ്ന നഗരം ആയിരുന്നു ഹംപി.. വിജയ നഗര സാമ്രാജ്യത്തിന്റെ ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണ് കല്ലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹാരിത അങ്ങനെ വിശേഷണങ്ങൾ ഏറെ ഉണ്ട് ഹംപിക്.... ആനന്ദം എന്ന സിനിമയിലൂടെ🎬 മലയാളികളുടെയും മനസിൽ ഇടംപിടിച്ചൊരു സ്ഥലം... സഞ്ചാരപ്രേമികളുടെ സ്വപ്ന സ്ഥലം... പേരിൽ പോലും സൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന സ്ഥലം ഒരേ ഒരു ഉത്തരം ഹംപി....❤ സുന്ദര ശിൽപങ്ങളാൽ സ്വപ്നങ്ങൾ നെയ്യുന്ന ഹംപി. തെക്കന് ഭാരതത്തിലേക്കുള്ള അധിനിവേശങ്ങളെ ഫലപ്രദമായി ചെറുത്തു തോല്പ്പിച്ച ⚔വിജയനഗര സാമ്രാജ്യത്തിന്റെ പ്രധാന കേന്ദ്രം എന്ന നിലയിൽ ചരിത്ര പ്രസക്തി നേടിയതാണ് കര്ണാടകയിലെ ഹംപി... ബെംഗളുരൂവിൽ നിന്ന് 343 കിലോമീറ്റര് അകലെ ബെല്ലാരി ജില്ലയില് തുംഗഭദ്ര നദിക്കരയിലാണ് ഹംപി. ഇരുപത്താറ് ചതുരശ്ര കിലോമീറ്റര് വിസ്തൃതിയിലായി വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പികള് ഇവിടെ പടര്ന്ന് കിടക്കുന്നു... പിന്നിട് സ്വപ്ന സാക്ഷാത്കാരതിനായുള്ള യാത്ര തുടങ്ങി.. തൃശൂർ നിന്നും നേരെ ബാംഗ്ലൂർ (ബസിൽ🚌 ആണ് പോയത് 1200sleeper.. ട്രെയിൻ 🚆ടിക്കറ്റ് കിട്ടിയില്ല 320രൂപ💵 ആണ് ചാർജ് ). രാത്രി 10 മണിക്ക് സ്വാപ്നത്തിലേക്കുള്ള യാത്ര തുടങ്ങി മനസ് മുഴുവൻ ഹംപിയിൽ പറന്നു🌪 കളിക്കുക ആയിരുന്നു. 6.30 ബാംഗ്ലൂർ എത്തി(മഡിവാള stop)... നേരെ ഹോട്ടലിലേക്🚪 (ഹോട്ടൽ Delta inn മലയാളി ഹോട്ടൽ ആണ് 900 രൂപ 💵) Fresh 🚿ആയി നേരെ പോയത് rocking city🌃 കാണാൻ.. എങ്ങനെ സ്ഥലങ്ങളിൽ പോകും എന്ന് വിചാരിച്ച🤔 സമയത്താണ് frd🗣 പറഞ്ഞത് Bounce എന്ന ബൈക്കിന്റെ 🛵 അപ്ലിക്കേഷൻ.. (play store നിന്നും install ചെയ്തു എടുകാം. ബാംഗ്ലൂർ സിറ്റിയുടെ പ്രതേകതാ തന്നെ ആണ് bounce..എവിടെ നിന്നും എടുകാം trip അവസാനിക്കുന്നാ സ്ഥലത്തു വെച്ച് പോകാം.. മണിക്കൂർ⏰ ആണ് പൈസ💵 ) അങ്ങനെ 1.ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ.. 2.ബാംഗ്ലൂർ പാലസ് (240 per head).. 3.ടിപ്പു സുൽത്താൻ പാലസ് (25 per head).. 4.വിധാൻ സൗധ. 5.മജിസ്റ്റിക്(നിസാര വിലയിൽ സാധങ്ങൾ കിട്ടും ) 6.govt aquarium (25 per head).. 7.Nandhi hills(60 km. 80 with bike charge).. ഇവിടെയെല്ലാം ഞങ്ങൾ പോയി... പിന്നിട് ഹംപി express🚆 വേണ്ടി ഉള്ള കാത്തിരുപ് ആയി.. അധികം തിരക്ക് ഇല്ലാത്ത ട്രെയിൻ ആയിരുന്നു. Last stop ആണ് hampi(hosapete റെയിൽവേ സ്റ്റേഷൻ.. ) റെയിൽവേ സ്റ്റേഷൻ നിന്നും 2km ദൂരെ ആണ് bus stop. അവിടെ നിന്നും bus കിട്ടും 🚌(16 രൂപ💵 13 km) അങ്ങനെ ബസിൽ കയറി. മുമ്പിൽ തന്നെ സീറ്റ് പിടിച്ചു പോകുന്ന വഴികൾ🛣 എന്നോട് കുശലം പറഞ്ഞു..അങ്ങനെ ഹംപി എത്തി എന്റെ സ്വാപനത്തിൽ കണ്ട ഹംപി.. ഇറങ്ങുമ്പോൾ തന്നെ room veno ചോദിച്ചു ആളുകൾ കൂടി വേണ്ട എന്ന് പറഞ്ഞു നടന്നു നേരെ കണ്ടത് തല ഉയർത്തി നിൽക്കുന്ന ക്ഷേത്രം⏫. ഹംപിയുടെ നെടും തൂൺ എന്ന് തന്നെ പറയാം വിരുപക്ഷ ക്ഷേത്രം..⏫ ക്ഷേത്രത്തിനു പിന്നിൽ ഒരുപാട് homestay ഉണ്ട്🏘.(600 per day💵)അങ്ങനെ room എടുത്ത് fresh 🚿ആയി പുറത്തു ഇറങ്ങി. ഹംപി ചുറ്റി കാണാൻ സൈക്കിൾ,🚲 ബൈക്ക് 🛵എന്നിവ കിട്ടും (സൈക്കിൾ 100 രൂപ per day bike(tvs xcl ആണ് 600 with 2 Lit പെട്രോൾ ).. അങ്ങനെ bike എടുത്ത്🛵 ഇറങ്ങി. ഹംപി (ചെറിയ ഒരു ചരിത്രം ) ആധുനിക കാലഘട്ടത്തിലെ ഇന്ത്യൻ സംസ്ഥാനമായ കർണാടകയിൽ തുംഗഭദ്ര നദിയുടെ തീരത്താണ് വിജയനഗരം സ്ഥിതി ചെയ്യുന്നത് . പതിമൂന്നാം നൂറ്റാണ്ടിലെ ഒരു പുരാതന തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായി മാറി ഈ നഗരം. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 650 ചതുരശ്ര കിലോമീറ്ററായി വ്യാപിച്ചുകിടക്കുന്ന ഒരു മഹാനഗരമായി വളർന്നു. എ.ഡി 1500 ഓടെ ബീജിംഗിന് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ നഗരമായി ഇത് മാറി എന്ന് തന്നെ പറയാം.. നഗരത്തിന്റെ വലുപ്പവും ഇന്ത്യ സന്ദർശിച്ച് വിജയനഗരത്തെക്കുറിച്ച് എഴുതിയ വിദേശികളുടെ ഓർമ്മക്കുറിപ്പുകളിൽ അവർ പറഞ്ഞിരുന്ന വീടുകളുടെ എണ്ണവും അടിസ്ഥാനമാക്കിയാണ് ജനസംഖ്യയുടെ കണക്കുകൾ വന്നിരുന്നത്.. 1500 ൽ ഏകദേശം 500,000 ജനസംഖ്യയുണ്ടെന്ന് ചിലർ കണക്കാക്കുന്നു, വിജയനഗര നഗരത്തിന്റെ (1343 - 1565) ഒരു പ്രധാന ഭാഗമായിരുന്നു ഹംപി, അത് പിന്നീട് നശിപ്പിക്കപ്പെട്ടു, പക്ഷേ ക്ഷേത്രനഗരം എന്ന് പൊതുവായി ഈ മനോഹരമായ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നു .. മൂന്ന് വശങ്ങളിൽ അദൃശ്യമായ കുന്നുകളാൽ മൂടപ്പെട്ടിരിക്കുന്നു, നാലാം ഭാഗത്ത് തുങ്കഭദ്ര നദി ഒഴുകുന്നു. മനോഹരമായ കാഴ്ചയിൽ ഒന്നാണ് അത്... ആദ്യം പോയത്... Kadalekalu ganesha temple ആണ്.. ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ഗണപതിയുടെ പ്രതിമകളിൽ വലിയ പ്രതിമയാണ് കടലേകലു ഗണേശൻ. ഹംപിയിലെ ഹേമകുത കുന്നിൻ ചെരുവിൽ കടലേകലു ഗണേശന്റെ പ്രതിമ സ്ഥിതി ചെയ്യുന്നു.. (രാവിലെ ⏰6 മുതൽ വൈകുന്നേരം 6 വരെ ആണ് സമയം). 4.6മീറ്റർ (15 അടി) ഉയരമുള്ളതാണ് പ്രതിമ. ഒരു വലിയ പാറയിൽ കൊത്തിയെടുത്തതാണ് പ്രതിമ. ഗണപതിയുടെ വലിയ വയർ ബംഗാൾ ഗ്രാമീണറോട് സാമ്യം ഉള്ളതായി നിർമിച്ചിരിക്കുന്നു.. ഹംപിയിൽ നിലവിലുള്ള ഏറ്റവും വലിയ പ്രതിമകളിൽ ഒന്നാണിത്... പിന്നിട് പോയത് Krishna temple.. സവിശേഷമായ വാസ്തുവിദ്യയിൽ ശ്രദ്ധേയമാണ് ഹംപിയിലെ കൃഷ്ണ ക്ഷേത്രം... ശിശുവായിരുന്നപ്പോൾ ശ്രീകൃഷ്ണന്റെ രൂപമായ ബാലകൃഷ്ണന് സമർപ്പിച്ചിരിക്കുന്നതാണ് ഈ ക്ഷേത്രം എന്ന് പറയപ്പെടുന്നു.. എ ഡി 1513 ൽ വിജയനഗരത്തിലെ ഭരണാധികാരി കൃഷ്ണദേവരായയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. യുദ്ധത്തിൽ വിജയിച്ചതിന്റെ ബഹുമാനാർത്ഥം ആണ് അദ്ദേഹം ഈ ക്ഷേത്രം നിർമിക്കാൻ കാരണം..
Pushkarani(krishna temple ) പണ്ട് ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ടാങ്കുകളാണ് പുഷ്കരണി. ഹംപിയിലെ മിക്ക വലിയ ക്ഷേത്രങ്ങളിലും പുഷ്കരണികൾ ഘടിപ്പിച്ചിരിക്കുന്നു.. പിന്നിട് ഞങ്ങൾ പോയത് Lakshmi Narasimha Temple.. ഹംപിയിലെ മറ്റൊരു വലിയ പ്രതിമയാണിത്.ഏഴ് തലകളുള്ള ഒരു വലിയ പാമ്പിന്റെ ശരീരത്തിൽ നരസിംഹ സ്വാമി ഇരിക്കുന്നതാണ് രൂപം.. പാമ്പിന്റെ തലകൾ നരസിംഹ സ്വാമിയുടെ തലയ്ക്ക് മുകളിലായി ഉയർന്നു നില്കുന്നത് കാണാം.. ചിലപ്പോൾ ഇതിനെ ഉഗ്ര നരസിംഹ (അതായത് ഭയപ്പെടുത്തുന്ന രൂപത്തിൽ ഉള്ള നരസിംഹം ) എന്ന് വിളിക്കുന്നു.നീണ്ടുനിൽക്കുന്ന കണ്ണുകളും മുഖഭാവം ആണ് മറ്റൊരു പ്രതേകത. UnderGround Siva Temple... ഹംപിയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് underground siva temple. (പ്രസന്ന വിരുപാക്ഷ ക്ഷേത്രം എന്നും അറിയപ്പെടുന്നു.) വിജയനഗര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ പണികഴിപ്പിച്ചത് ആണ്.. ഭൂനിരപ്പിൽ നിന്ന് ഏതാനും മീറ്റർ താഴെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ മേൽക്കൂര നിലവിലെ ഭൂനിരപ്പിന് തുല്യമാണ്. ക്ഷേത്രത്തിന്റെ ശ്രീകോവിലുകൾ വർഷം മുഴുവനും നിശ്ചലമായ വെള്ളത്തിൽ മുങ്ങിയിരിക്കും എന്നതാണ്. ജൂൺ മുതൽ ഓഗസ്റ്റ് വരെ നീളുന്ന മഴക്കാലത്ത് ക്ഷേത്രത്തിനുള്ളിൽ ജലനിരപ്പ് ഉയർന്ന് മഹാ മണ്ഡപവും മറ്റ് മണ്ഡപങ്ങളുടെയും തറയും മുങ്ങുന്നു. ക്ഷേത്രത്തിനുള്ളിലെ ജലം ഹമ്പിയിലെ ജനങ്ങളും ശിവന്റെ ഭക്തരും പവിത്രമാണ് എന്ന് വിശ്വസിക്കുന്നു.. ക്ഷേത്രത്തിനുള്ളിലെ വെള്ളത്തിന്റെ പിന്നിലെ കാരണം ഇന്നും ചുരുളഴിയാത്ത രഹസ്യമായി ഇരിക്കുന്നു.. പിന്നിട് ഞങ്ങൾ പോയത് Hazararama Temple... ഹംപിയിലെ ഒരു പ്രധാന ആരാധനാലയമാണ് ഹസാര രാമ ക്ഷേത്രം. ചെറുതും മനോഹരവുമായ ഈ ക്ഷേത്രം രാജകീയ പ്രദേശത്തിന്റെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു ദേവനായ ശ്രീരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.. ഒരുകാലത്ത് രാജാക്കന്മാരുടെ സ്വകാര്യ ക്ഷേത്രവും വിജയനഗര രാജകുടുംബവുമായിരുന്നു ഇത്.ഹസാര രാമ' എന്ന വാക്കിന്റെ അർത്ഥം ആയിരം രാമൻ എന്നാണ്... കല്ലിൽ കൊത്തിയ രാമായണത്തിന്റെ കഥ ക്ഷേത്രത്തിന്റെ ചുവരുകളിൽ കാണാൻ സാധിക്കും .ക്ഷേത്രത്തിന്റെ പുറം ഭിത്തികൾ രാമന്റെയും കൃഷ്ണന്റെയും ചിത്രങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. പിന്നിട് പോയത് Lotus Mahal ലോട്ടസ് മഹൽ സന്ദർശിക്കാതെ ഹമ്പിയിലേക്കുള്ള ഒരു ടൂർ അപൂർണ്ണമാണ്.വാസ്തുവിദ്യാ രൂപകൽപ്പന ചെയ്ത മികച്ച കൊട്ടാരങ്ങളിൽ ഒന്നാണ് ഇത്. കൊട്ടാരത്തിലെ രാജ്ഞിക്കു വിശ്രമിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് lotus mahal (ഇപ്പോഴത്തെ ac റൂമുകൾ )(അന്ന് വെള്ളം ഒഴിച്ച് തണുപ്പിക്കും ആയിരുന്നു ) (ഇന്ത്യക്കാർക്ക് 10 രൂപയും വിദേശ വിനോദ സഞ്ചാരികൾക്ക് 250 രൂപയുമാണ് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം ആണ്.) (ലോട്ടസ് മഹലിനെ ചിത്രഗണി മഹൽ എന്ന് വിളിക്കുന്നു) 24 തൂണുകളുടെ ആവരണത്തിൽ താമര ആകൃതിയിൽ തല ഉയർത്തി നില്കുന്നത് ഹംപിയിൽ. അത് നല്ലൊരു കാഴ്ച തന്നെ ആണ്. അതിനു ശേഷം Elephant stable.. വിജയനഗര സാമ്രാജ്യത്തിലെ രാജകീയ ആനകൾക്ക് വേണ്ടി നിർമിച്ചത് ആണ് elephant stable.. ഡി. 1565 ൽ വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിലേക്ക് നയിച്ച ഹംപി ക്കെതിരായ മുഗൾ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലാത്ത ചുരുക്കം ചില ഘടനകളിൽ ഒന്നാണിത്. ഹംപിയുടെ ഒരു പ്രധാന ആകർഷണം എന്ന് തന്നെ പറയാം. (ഇന്ത്യക്കാർക് 10.00 രൂപ വിദേശികൾക്കുള്ള പ്രവേശന ഫീസ് -250.00 രൂപ 15 വയസ്സിന് താഴെയുള്ളകുട്ടികൾക്ക് സൗജന്യം ആണ് ) ദീർഘചതുരാകൃതിയിലുള്ള നീളമുള്ള കെട്ടിടമാണ് ഇത് . കെട്ടിടത്തിന് പതിനൊന്ന് കൂറ്റൻ താഴികക്കുടത്തിന്റെ രൂപത്തിൽ ഉള്ള അറകൾ ഉണ്ട് .ഓരോ അറയും ഒരേ സമയം രണ്ട് ആനകളെ ഉൾക്കൊള്ളാൻ സാധിക്കുന്ന വിധം ആണ്.. അതിനു ശേഷം Mahanavami Dibba.. എഡി 1513 ൽ ഉദയഗിരിയെതിരായ(ഇപ്പോഴത്തെ ഒറീസ ) യുദ്ധത്തിന്റെ വിജയത്തിന് സ്മരണയ്ക്കായി രാജാവായ കൃഷ്ണദേവരായ നിർമിച്ചതാണ് മഹാനവമി ദിബ്ബ. .വിജയനഗരത്തിലെ ഉത്സവമായ ദസറ ആഘോഷിക്കുന്നത് ഇവിടെയായിരുന്നു. ചുവരുകൾ കുതിരകൾ, ആനകൾ, യോദ്ധാക്കൾ, യാത്രാസംഘങ്ങൾ, വേട്ടയാടൽ, നർത്തകർ, സംഗീതജ്ഞർ, കൂടാതെ കടന്നുപോയ സംസ്കാരത്തിന്റെ മറ്റു പല രാജകീയ സാംസ്കാരിക രംഗങ്ങളും കൊത്തിവച്ചിട്ടുണ്ട്.. അതിനു ശേഷം പോയത് Queen Bath.. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന വാസ്തുവിദ്യാകളെ വെല്ലുവിളിക്കുന്ന രീതിയിൽ ഉള്ള ഒരു വലിയ മാതൃക ആണ് ഹംപിയിലെ ക്വീൻസ് ബാത്ത്.500 വർഷങ്ങൾ പിന്നിടുന്നു ഈ കുളിമുറി. ക്വീൻസ് ബാത്ത് എന്നാണെങ്കിൽ പോലും ഇത് രാജാവിന്റെയും അദ്ദേഹത്തിന്റെ രാജ്ഞികളുടെയും സ്വകാര്യ കുളിമുറിയായി ഉപയോഗിച്ചു. ക്വീൻസ് ബാത്ത് ഒരു ചതുരാകൃതിയിലുള്ള കെട്ടിടമാണ്. മൊത്തത്തിൽ 30 ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ട്. അതിൽ 15 ചതുരശ്ര മീറ്റർ വിസ്തീർണ്ണവും 1.8 മീറ്റർ ആഴവുമുള്ള ഒരു കുളം ഉണ്ട് മധ്യഭാഗതായി..കുളത്തിന് ചുറ്റും മനോഹരമായാ ഇടനാഴികളുണ്ട്, തൂണുകളും അലങ്കരിച്ച ബാൽക്കണി ജാലകങ്ങളുമുണ്ട്... ഹംപിയുടെ മറ്റൊരു ആകർഷണം തന്നെ ആണ് അത്... (പറയത്തക്ക വിധം ഹോട്ടൽ ഇല്ല. അത് കൊണ്ട് മുൻപ് കരുതിയ പഴവും ബിസ്ക്കറ്റും വെച്ച് അഡ്ജസ്റ്റ് ചെയ്തു ) അതിനു ശേഷം പോയത് Octagonal bath.. ഈ ഘടന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒക്ടാകോണിന്റെ ആകൃതിയിൽ നിർമ്മിച്ച ഭീമാകാരമായ കുളിമുറി ആണ്. നടുക്ക് അഷ്ടഭുജാകൃതിയിലുള്ള പ്ലാറ്റ്ഫോമും അതിനുചുറ്റും തൂണുകളുള്ള വരാന്തയും ഉപയോഗിച്ചാണ് കുളിമുറിയുടെ രൂപകൽപന ചെയ്തിരിക്കുന്നത്.. പിന്നിട് ഞങ്ങൾ പോയത് Vittala Temple... അസാധാരണമായ വാസ്തുവിദ്യയ്ക് പേരുകേട്ട പുരാതന സ്മാരകമാണ് ഹംപിയിലെ വിറ്റാല ക്ഷേത്രം. ഹംപിയുടെ വടക്കുകിഴക്കൻ ഭാഗത്താണ് ഇതു നില കൊള്ളുന്നത്. വിജയനഗര സാമ്രാജ്യത്തിലെ ഭരണാധികാരികളിൽ ഒരാളായ ദേവരായ രണ്ടാമന്റെ (എ.ഡി 1422 - 1446) ഭരണകാലത്താണ് ഇത് പണിതത്. ദ്രാവിഡ ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് വിറ്റാല ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കണ്ടാലും കണ്ടാലും മതിയായില്ല ഞങ്ങൾക്കു. ഇപ്പോഴത്തെ ഒരു സംവിധാന ങ്ങൾ ഇല്ലാതെ അന്ന് ഇങ്ങനെ ഒരു ക്ഷേത്രം നിർമിക്കണം എങ്കിൽ അവരുടെ കഴിവ് നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല... ക്ഷേത്രത്തിന്റെ മുൻവശത്ത് നാൽപത് തൂണുകളുണ്ട്. ഓരോന്നിനും 10 അടി ഉയരമുണ്ട്. ക്ഷേത്രത്തിന്റെ മഹാ മണ്ഡപത്തിന്റെ മധ്യഭാഗത്ത് മനോഹരമായി അലങ്കരിച്ച പതിനാറ് തൂണുകളുണ്ട്, നരസിംഹത്തിന്റെയും യാലിയുടെയും മനോഹരമായ ശില്പങ്ങൾ അതിൽ കൊത്തി വച്ചിരിക്കുന്നു.. സപ്ത സ്വരങ്ങൾ കേൾക്കാൻ സാധിക്കും എന്നതാണ് ഈ ക്ഷത്രത്തിന്ടെ പ്രധാന പ്രത്യകത.. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും അതിശയകരമായ വാസ്തുവിദ്യയായി കണക്കാക്കപ്പെടുന്ന ഒന്നാണ് കല്ല് രഥം.(ഒറ്റ കല്ലിൽ കൊത്തി എടുത്തത് എന്ന് പറയപ്പെടുന്നു ). ക്ഷേത്രത്തിന്റെ മുറ്റത്ത് തന്നെ കല്ല് രഥം നിൽക്കുന്നു അത് രസമുള്ള കാഴ്ച തന്നെയാണ്.. ഇന്ത്യയിലെ പ്രശസ്തമായ മൂന്ന് ശിലാ രഥങ്ങളിൽ ഒന്നാണിത്. (മറ്റുള്ളവ-കൊണാർക്ക്- ഒഡീസ മഹാബലിപുരം -തമിഴ്നാട്) പിന്നിട് കണ്ണിന് കുളിര്മയേകിയത് Achyutaraya Temple.. അച്യുത റായ ക്ഷേത്രം. എ ഡി 1534 ലാണ് പണികഴിപ്പിച്ചത്. മാതങ്ക കുന്നുകൾക് താഴെ ആയി നിലകൊള്ളുന്നു... വിജയനഗര വാസ്തുവിദ്യാ ശൈലി അതിമനോഹരമായി ഈ ക്ഷേത്രത്തിൽ കാണാൻ സാധിക്കും. വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് മുമ്പ് പ്രസിദ്ധമായ ഹംപി നഗരത്തിൽ നിർമ്മിച്ച അവസാനത്തെ ക്ഷേത്രങ്ങളിലൊന്നാണിത്.. അച്യുതരായ ക്ഷേത്രത്തിൽ ആരാധിക്കുന്ന പ്രധാന പ്രതിഷ്ഠ വിഷ്ണുവിന്റെ രൂപമാണ്.. ഗോപുരങ്ങൾ, തൂണുകൾ, ചുവരുകൾ എന്നിവയിൽ മനോഹരമായ കൊത്തുപണികളും ഈ ക്ഷത്രത്തിൽ കാണാൻ സാധിക്കും.. ഹംപിയിലെ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ചു ഈ ക്ഷേത്രം ഒറ്റപെട്ടു നില്കുന്ന പോലെ തോനാം നമുക്ക്... സമയം 5 ആയി. Bike കൊടുക്കേണ്ട time ആയതു കൊണ്ട് നേരെ തിരിച്ചു bike കൊടുത്തതിനു ശേഷം ഒരു ചായയും കുടിച് നേരെ Virupaksha Temple കാണാൻ ആണ്... വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി തുങ്കഭദ്ര നദിയുടെ തീരത്താണ് നിലകൊള്ളുന്നത്. ഹംപിയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് വിരുപാക്ഷ ക്ഷേത്രം, നൂറ്റാണ്ടുകളായി ഏറ്റവും പവിത്രമായി ഇതിനെ കണക്കാക്കപ്പെടുന്നു. ചുറ്റുമുള്ള അവശിഷ്ടങ്ങൾക്കിടയിൽ ഇത് കേടുപാടുകൾ കൂടാതെ ഇപ്പോഴും ആരാധനയിൽ മുഴുകി ചേർന്ന് നില്കുന്നു. ശിവൻ ആണ് പ്രതിഷ്ഠ.. ഇതു പോലെ ഒരു സ്ഥലം കാണാൻ സാധിച്ചതിൽ ശിവനോട് നന്ദി പറഞ്ഞതിന് ശേഷം കുറച്ചു നേരം അവിടെ ഇരുന്നു. മനസിന് എന്തോ ഒരു പ്രത്യകത തോന്നി എനിക്ക്.. (ക്ഷേത്രത്തിൽ നിന്നും പായസം കിട്ടി നല്ല വിശപ്പ് ഉള്ളത് കൊണ്ട് നന്നായി കഴിച്ചു. രാത്രി ഭക്ഷണം അങ്ങനെ kushal) അതിനു ശേഷം റൂമിലേക്. ഉറങ്ങുമ്പോഴും മനസു നിറയെ ഹംപി ആയിരുന്നു...
1 Comments
Hai super.... All the best
ReplyDelete