തൊള്ളായിരത്തിൻ്റെ ഓർമ്മയിൽ നിന്നും .....Part II

 


ലക്കിടിയുടെ നെറുകിൽ നിന്ന് മുന്നോട്ട് വയനാടിൻ്റെ കവാടം കഴറി കഴിഞ്ഞു ഞങ്ങളെ കാത്തിരുന്നത് തേയിലയും ഏലവും മണക്കുന്ന താഴ്വാരങ്ങളായിരുന്നു.കോട മഞ്ഞിൽ പൊതിഞ്ഞ പുതിയ കാഴ്ചകൾ ആയിരുന്നു ഞങ്ങളെ ഇടവും വലവും നിന്ന് സ്വീകരിച്ചത്.KSRTC ബസ്സിന്റെ സൈഡ് സീറ്റ് കാഴ്ചകൾ എന്നും മലയാളിക്ക് ഹരമാണ്.വെള്ളത്തിൽ തേയിലയും പഞ്ചസാരയും ഏലക്കായും ഇട്ട ഒരു അടിപൊളി സുലൈമാനി പോലെ ആയിരുന്നു ജനാലയിലൂടെ തേയില തോട്ടവും കോടയും ഏലത്തോട്ടവും കണ്ടത്. ഞങ്ങളെ വരവേൽക്കാൻ 3 ജീപ്പും കൊണ്ട് ഷൈൻ ചേട്ടൻ ബസ്സ്റ്റാൻഡിൽ തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. മെസ്സേജിലൂടെ മാത്രം പരിചയമുള്ള ചേട്ടായിയെ ഞങ്ങൾ നേരിട്ട് പരിചയപെട്ടു . സ്റ്റാൻഡിൽ ജീപ്പ് നിർത്തി ഞങ്ങളെ കയറ്റുന്നതിൽ പോലീസ് പ്രെശ്നം ഉണ്ടാക്കുമെന്ന് അറിഞ്ഞത് കൊണ്ട് അവിടെ ചെന്നിട് കൂടുതൽ പരിചയപെടാമെന്ന് പറഞ്ഞു.ബാഗുകൾ എല്ലാം ജീപ്പിന്റെ മുകളിൽ കയറ്റിയിട്ട് വണ്ടിയിൽ കേറി.....നേരെ 900 കണ്ടിയിലോട്ട് ....... പതിയെ പതിയെ റോഡിൻറെ സ്വഭാവം മാറി തുടങ്ങിയത് ഞങ്ങൾ ശ്രദ്ധിച്ചു.ഒരു ജംഗ്ഷനിൽ നിന്ന് ഞങ്ങൾ വലത്തോട്ട് 900 കണ്ടിയിലേക്ക് പ്രേവേശിച്ചു. 



റോസ് മലയിൽ ബൈക്കിൽ ഓഫ് റോഡ് ചെയ്തിട്ടുണ്ടെലും ജീപ്പിൽ ഒരു ഓഫ് റോഡ് റൈഡ് ആദ്യം ആയിരുന്നു...മുന്നിലൂടെ പോകുന്ന വണ്ടിയുടെ ഓഫ്‌റോഡിങ് കാണുമ്പോൾ ചെറുതായിട്ട് മനസ്സിൽ പേടി വരുന്നുണ്ടായിരുന്നു .....അത് അല്ലേലും അങ്ങനെ ആണല്ലോ ഡ്രൈവിങ് സീറ്റിൽ നമ്മൾ ഇരുന്നാൽ നമുക്ക് ഒന്നിനെയും പേടി കാണില്ല പക്ഷെ വരെ ആരേലും കയറി ഇരുന്നാൽ ചില സമയം ജീവൻ പോകുന്ന പോലെ തോന്നും. വലിയ കല്ലുകളും കുഴികളും ചെളി കുണ്ടുകളും വക വെക്കാതെ 4x4 കുതിച്ചുകയറി... ഓഫ്‌റോഡുകൾ കടന്ന് മുകളിൽ ഒരു ചെറിയ വീടിൻ്റെ മുന്നിൽ ഞങ്ങളെ ഇറക്കി... ഗ്രൂപ്പിൽ ഷൈൻ ചേട്ടായി "എൻ്റെ വീട്ടിലും കുടിയാണ് നിങ്ങൾ വരുന്നത്" എന്ന് പറഞ്ഞപ്പോ ഇത്രയും വിചാരിച്ചില്ല.കുന്നിൻറെ മുകളിൽ ഒരു വീട് താഴെ ഗസ്റ്റ്കൾക്ക് താമസിക്കാൻ ഒരു ചെറിയ കുടിൽ...ഞങ്ങടെ ബാഗ് എടുത്തു അകത്തു വെക്കാൻ കയറിയപ്പോൾ പുറത്തുള്ളതിലും കിടു തണുപ്പ്.റൂമിൽ നിന്ന് പുറത്തു ഇറങ്ങി ചേട്ടായിടെ വീടിന്റെ പുറകിലോട്ട് പോയി..ഏതൊരു സഞ്ചാരിയും ഏതൊരു പ്രകൃതി സ്നേഹിയും ആഗ്രഹിക്കുന്ന പോലെ ആണ് ഞാൻ അവിടെ കണ്ട കാഴ്ച...കോട മഞ്ഞിൽ മൂടിയ പച്ച പട്ടു പുതച്ചു നിൽക്കുന്ന ആരണ മല... 



അപ്പോൾ ചേട്ടായി പറഞ്ഞു ഇത് നീലാകാശം പച്ചക്കടലിൽ ദുൽഖർ മലയിലേക്ക് നോക്കി നിൽക്കുന്ന രംഗം ചിത്രീകരിച്ചത് അവിടെ വെച്ചാണെന്ന്.മുകളിൽ കയറി ദൂരെ കാണുന്ന മലനിരകളിലേക്ക് അരുവികളുടെ നാദം ശ്രവിച്ച് ദുൽഖർ നോക്കി നിന്ന പോലെ ഞാനും കുറച്ച് നേരം നോക്കി നിന്നു. അപ്പഴേക്കും ആദ്യം പോകേണ്ട കണ്ണാടി പാത്തിലേക്ക് മറ്റുള്ളവർ ജീപ്പിൽ എത്തി ഞങ്ങൾ അവിടെ നിന്ന് നടന്ന് മുകളിലെത്തി ... ചേട്ടായി അപ്പോൾ ടിക്കെറ്റ് എല്ലാം റെഡിയാക്കി ഞങ്ങളെം കാത്തു നിന്നു.…..ഗേറ്റിലൂടെ ഞങ്ങൾ അകത്തു കയറിയപ്പോൾ ആദ്യം കണ്ടത് ഇടതുവശത്തെ അതി മനോഹരമായ ഒരു ചെറിയ കുളം ആയിരുന്നു അവിടെ നിന്ന് മുന്നോട്ട് പോകുംതോറും കായിച്ചു നിൽക്കുന്ന ഓറഞ്ച് മരങ്ങൾ.ഓറഞ്ച് പഴുത്തത് അല്ലാത്തതിനാൽ അത് വെറുതെ പിച്ചി നശിപ്പിക്കണ്ടാ എന്ന് കരുതി മുന്നോട്ട് പോയ്. ആദ്യം കണ്ട ഒരു പാറയുടെ മുകളിൽ കയറി കൂടെ വന്നവരോടൊപ്പം ഓരോ സെൽഫി എടുത്തിട്ട് അവിടെ നിന്ന് നേരെ കണ്ണാടി പാലം കാണാൻ പോയി... 



 Facebook ൽ പല അഭിപ്രായങ്ങളും കണ്ണാടി പാലത്തിനെ കുറിച്ച് വായിച്ചത് മനസ്സിൽ നിറഞ്ഞു നിന്നത് കൊണ്ട് അമിത പ്രതീക്ഷകൾ ഇല്ലായിരുന്നു. പാലത്തിൻ്റെ മുന്നിൽ എത്തിയപോൾ ഞങ്ങൾക്ക് മുന്നെ വന്നവർ കയറാൻ കാത്തു നിന്നു. ഷൈൻ ചേട്ടൻ്റെ ഇടപെടൽ മൂലം സമയം അധികം പാഴാക്കാതെ അതിൽ കയറിപ്പറ്റി ... കണ്ണാടി പാലം പുതിയ ഒരു അനുഭവമായിരന്നു(NB: ചൈനയിലെ കണ്ണാടി പാലവുമായി താരതമ്യം ചെയ്തവർക്ക് തികച്ചും നിരാശ ആയിരിക്കും) അവിടെ നിന്ന് കുറേ ഫോട്ടോയും കാച്ചി കഴിഞ്ഞപ്പോൾ സമയം ഉച്ചയായി. അപ്പോഴേക്കും പലർക്കും വിശപ്പിൻ്റെ വിളി റേഞ്ചില്ലാതെയും കിട്ടുന്നുണ്ടായിരുന്നു. ഞങ്ങൾ നടന്നു ചേട്ടായിയുടെ വീട്ടിൽ വന്നു ഉച്ചഭക്ഷണം വീട്ടിൽ അപ്പോഴേക്കും തയ്യാറായി...തികച്ചും പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത പാളയിൽ നിർമിച്ച പാത്രത്തിൽ ആയിരുന്നു ഞങ്ങളുടെ ഉച്ച ഊണ്..ഊണ് വാങ്ങാൻ നല്ല തിരക്കു കാണിച്ചു കാരണം രണ്ടാണ് ....ഒന്നാമത് നല്ല അടിപൊളി ബീഫ് കറിയും ചോറും രണ്ടാമത് ആദ്യം വാങ്ങുന്നവർക്ക് നേരെ അരണമല നോക്കി ഇരുന്നു കഴിക്കാൻ ഉള്ള സ്ഥലവും ഉറപ്പിക്കാം.ന്തായാലും ഞാനും ഒരു കിടിലം സ്ഥലം നോക്കി ഇരുപ്പ് ഉറപ്പിച്ചു.നല്ല പൊളി ബീഫ് കറിയും കൂട്ടി അരണമലയെ തഴുകി നീങ്ങുന്ന കോട മഞ്ഞും നോക്കിയിരുന്ന് കഴിക്കുന്നതിൻ്റെ ഫീൽ അതൊന്ന് വേറെ തന്നെയാണ്.അങ്ങനെ ആഹാരം കഴിച്ചു കഴിഞ്ഞ ഞങ്ങൾ ട്രെക്കിങ്ങിനു വേണ്ടി തയ്യാറെടുത്തു....ഇനി കൊടും കാട്ടിലേക്ക് ....... To be continued ...... Next Part III Trekking 



Post a Comment

0 Comments