ഒരുപാട് വര്ഷങ്ങളുടെ ശ്രമഫലമായി ഈ വർഷം ഞങ്ങൾക്കും കിട്ടി ഒരു അവസരം. ഔഷധങ്ങളെ തേടി കാടിനെ🌳🌳 അറിഞ്ഞുകൊണ്ട് കാട്ടിലൂടെ 3 ദിവസത്തെ യാത്ര അതാണ് അഗസ്ത്യാക്കുടം... ഞങ്ങൾ അങ്ങനെ മനസ്സിൽ ഒരുപാട് മോഹങ്ങളും ആഗ്രഹങ്ങളും ആയി തൃശ്ശൂരിൽ നിന്നും ട്രെയിൻ🚇 കയറി ( ട്രെയിൻ no.16128.. time 21.55... 140 രൂപ.💸..) പിറ്റേന്ന് രാവിലെ 3.55 ന് തന്നെ തിരുവനന്തപുരം സ്റ്റേഷനിൽ ഇറങ്ങി...waiting ഹാളിൽ poyi fresh🚿 ആയി.. ഇനി നേരെ ബോണക്കാട്.... അതിനായി നേരെ ബസ്സ്റ്റാൻഡിലേക്ക് 🚌(bus time 5.05.. 55രൂപ..💸 2 മണിക്കൂർ യാത്ര ഉണ്ട് ) (അഗസ്ത്യർകുടം 🌳 കൊടുമുടിയും പരിസര പ്രദേശങ്ങളും കേരള വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള റിസർവ്ഡ് വനമായതിനാൽ പ്രവേശനം പാസ്സ് മൂലം ✉ നിയന്ത്രിച്ചിരിക്കുന്നു. എല്ലാ വർഷവും ജനുവരി മുതൽ മാർച്ച് വരെ വനവകുപ്പ് നിയന്ത്രിത തീർത്ഥാടനം / ട്രെക്കിംഗ് അനുവദിക്കുന്നു. ഈ തീർത്ഥാടനം ശബരിമല ക്ഷേത്രത്തിലെ മകരവിലക്കു ഉത്സവ ദിവസം ആരംഭിച്ച് ശിവരാത്രി ദിനത്തിൽ അവസാനിക്കുന്നു. ട്രെക്കിന്റെ ഓരോ ദിവസവും 100 എൻട്രി പാസുകൾ മാത്രമേ നൽകൂ,...) അങ്ങനെ ഞങ്ങൾ 8.00 മണിക്ക് ബോണക്കാട് എത്തി.ബസിന്റെ last stop ആണ് ബോണക്കാട്..
ഞങ്ങൾ ബസിൽ നിന്നും ഇറങ്ങി നേരെ കാണുന്ന കാഴ്ച ബോണക്കാട് എസ്റ്റേറ്റ് ആണ്.🏬 ഒരുപാട് വർഷങ്ങൾ ആയി പൊളിഞ്ഞു കിടക്കുന്ന ബിൽഡിംഗ്... ഇവിടെ നിന്നും 4 km നടക്കാൻ🚶🏻♂ ഉണ്ട് അഗസ്ത്യാർക്കുടം ക്യാമ്പിൽ എത്താൻ. അങ്ങനെ ഞങ്ങൾ ക്യാമ്പിലേക്ക് നടന്നു.. 9.30 ക്യാമ്പിൽ എത്തി. ഫോറെസ്റ്റ് ഓഫീസർ കയ്യിൽ ഞങ്ങളുടെ പാസും id കാർഡ് കൊടുത്ത് ബുക്കിൽ ഒപ്പ് ഇടണം.. അത് കഴിഞ്ഞു അവിടെ നിന്ന് തന്നെ ഭക്ഷണം കിട്ടും (breakfast 🍱70 രൂപ 💸 ഉച്ചക്ക് ഉള്ള ഭക്ഷണം🍱 പാർസൽ ആയി വാങ്ങണം 90രൂപ 💸) അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു. ഓഫീസർ ട്രക്കിങ് ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ചു തന്നു🎤. വടി കിട്ടും(ഒരാൾക്ക് 10 രൂപ 💸) കാരണം പോകുന്ന ട്രക്കിങ് വടി അത്യാവശ്യം ആണ്.ട്രക്കിങ് ചെയുന്ന സമയത്തു ഉപകരിക്കും... (അത്യാവശ്യ സാധനങ്ങൾ മാത്രം🍶🥜🥕 കൊണ്ടുപോവുക.പ്ലാസ്റ്റിക് നിരോധിച്ചിരിക്കുന്നു. ആദ്യ ദിവസം 12 km ട്രക്കിങ് 🚶🏻♂ഉണ്ട് (അതിരുമല ), രണ്ടാം ദിവസം 6 km ട്രക്കിങ്🚶🏻♂ ഉണ്ട്.(സന്നിധാനം ) രണ്ടാം ദിവസം 6 km കഴിഞ്ഞു തിരിച്ചു എത്താൻ ഊർജം💪🏾 ഉള്ളവർക്ക് താഴേക്കു വരാം.. കാരണം 1.30 നു ശേഷം താഴേക്കു പ്രവേശനം അനുവദിക്കില്ല❌. ) ഒന്നാം ദിവസം... 🥇 ഞങ്ങൾ 10.30 നു നടത്തം തുടങ്ങി.🚶🏻♂ ഓരോ ബാച്ചിലും 20👨👧👧👨👨👧👧 ആളുകൾ അവർക്ക് ഒരു ഗൈഡ് 👨🦯അങ്ങനെ ആണ് കണക്ക്... 2 km കഴിയുമ്പോൾ ഗൈഡ് മാറി വേറെ ഗൈഡ് join ആകും.... ❤അഗസ്ത്യാർകുടത്തെ കുറിച്ച്... (കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വന്യജീവി സങ്കേതത്തിനുള്ളിലെ 1868 മീറ്റർ ഉയരം ഉള്ളു പർവ്വതമാണ്🗻 അഗസ്ത്യർകുടം... കേരളത്തിനും തമിഴ്നാടിന്റെയും അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മലയാളത്തിലെ അഗസ്ത്യമല (തമിഴിൽ പോത്തിഗായ് മലായ്) എന്നും ഇത് അറിയപ്പെടുന്നു.. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള ആഷാംബു കുന്നുകളുടേതാണ് ഈ പർവ്വതം. ആഷാംബു കുന്നുകളിൽ 25 ലധികം കൊടുമുടികളുണ്
അപൂർവമായ ഔഷധ സസ്യങ്ങളെ കൊണ്ട്🌳🌳 ചുറ്റപ്പെട്ടു കിടക്കുന്നു ഈ കൊടുമുടി.. മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്നും വളരെ അകലെയാണ് ഇത്.. കേരളത്തിലെ പ്രകൃതിദത്ത വനങ്ങളിലൊന്നായി മാറിയിരിക്കുന്നു എന്ന് പറയപ്പെടുന്നു.. 🌳🌳 ഈ കാട്ടിന് ചുറ്റും ഒരു മാന്ത്രിക പ്രഭാവലയമുണ്ട്🌄 എന്ന് തന്നെ പറയേണ്ടിരിക്കുന്നു കാരണം മലകയറുനവർക് 🧗🏼♂ ഉന്മേഷവും മുന്നോട്ട് പോകാൻ ഉള്ള ഊർജവും ഈ കാട് സമ്മാനിക്കുന്നു... ഇവിടത്തെ കാറ്റിനുപോലും 🌪 ഔഷധഗുണങ്ങളുണ്ടെന്നും രോഗങ്ങളിൽ നിന്ന് തന്നെ സംരക്ഷിച്ചു സുഖപ്പെടുത്തുമെന്നും💪🏾 ആളുകൾ ഇന്നും വിശ്വസിക്കുന്നു....) ഓരോ 2 km കഴിയുബോഴും ഓരോ ക്യാബുകൾ ഉണ്ട്..അങ്ങനെ മൊത്തം 7 ക്യാമ്പ്.. ഓരോ ക്യാമ്പ് എത്തുമ്പോൾ ഗൈഡ് മാറും... പോകുന്ന വഴികളിൽ അരുവികൾ🌊 ഉള്ളത്കൊണ്ട് തന്നെ ഞങ്ങൾക് വെള്ളത്തിനു ബുദ്ധിമുട് ഉണ്ടായില്ല...(പിന്നെ ഞങളുടെ കയ്യിൽ മുന്തിരി,🍇 ഓറഞ്ച്,🍊 ബദാം 🥜എന്നിവ ഉണ്ടായിരുന്നു.അത് കൊണ്ട് അത്രക്ക് ഷീണം തോന്നിയില്ല ) ഓരോ ക്യാമ്പ് കഴിയുമ്പോഴും മനസിന് വളരെ സന്തോഷം😍 ആണ് കാരണം ഒരുപാട് വർഷത്തെ ആഗ്രഹം ആണ് സഫലമാകാൻ പോകുന്നത്. അങ്ങനെ അഞ്ചാമത്തെ ക്യാമ്പിൽ (അട്ടയാർ )ഭക്ഷണം🍱 കഴിച്ചു കുറച്ചു നേരം rest🛌 ചെയ്തതിനു ശേഷം ആണ് യാത്ര വീണ്ടും തുടങ്ങിയത്... 12 km ഞങ്ങൾക് 6 മണിക്കൂർ⏰ എടുത്തു ഫിനിഷ് ചെയ്യാൻ..
ഇത് മൂലം ഭൂമി🔮 ഒരു വശത്തേക്ക് ചരിഞ്ഞു... ശിവൻ🕉 എന്ത് ചെയ്യണം എന്ന് അറിയാതെ അഗസ്ത്യനോട് തെക്കോട്ട് പോയി ഭൂമിയെ🔮 വീണ്ടും സന്തുലിതമാക്കാൻ⚖ ആവശ്യപ്പെട്ടു... അഗസ്ത്യൻ മുനി മറ്റൊന്നും ചിന്തിക്കാതെ തെക്കൻ പർവതനിരകളിലെത്തി,🗻 ഭൂമിയെ സന്തുലിതമാക്കി... അതിന് ശേഷം ആ സ്ഥലം ഇഷ്ടപ്പെടു
കയും❤ അദ്ദേഹം അവിടെ താമസിക്കുകയും
ചെയ്തു. എന്നും പറയപ്പെടുന്നു..... ) അങ്ങനെ മനസ്സിൽ ഒരുപാട് സന്തോഷം കൊണ്ട് സന്നിധാനം നിന്നും ഇറങ്ങി അടുത്ത വർഷം വീണ്ടും വ
രാം എന്ന ഉറപ്പു നൽകി കൊണ്ട്...
❤❤
2 Comments
Super bhai
ReplyDeleteഒരു തുടക്കക്കാരൻ എന്ന രീതിയിൽ നിനക്ക് ഒരു ഭാവി ഉണ്ട് - ആശംസകൾ
ReplyDelete