പാൽ കടലിനെ തേടി (ദൂദ് സാഗർ വെള്ളച്ചാട്ടം ഗോവ)

 


കൊങ്കൺ പാതയിലൂടെ ഒരു യാത്ര 🚇 അത് എന്റെ സ്വപ്നം ആയിരുന്നു... 😍 മഞ്ഞിന്റെ പുതപ്പിനടിയിൽ ഒളിച്ചു കളിക്കണം.. ചെറിയ മഴ തുള്ളികളെ💧💧 കെട്ടിപിടിക്കണം... അങ്ങനെ മോഹങ്ങൾ പലതും... അങ്ങനെ ഇരിക്കുമ്പോൾ അവൾ എന്റെ മനസിന്റെ വാതിൽ മുട്ടി തുറന്നു.. അതെ...... ദൂദ് സാഗർ, പാലിന്റെ പാലാഴി ഒഴുകും വെള്ളച്ചാട്ടം... ഇതൊരു സ്വപ്നമായി മനസിൽ കൊണ്ടു നടക്കാൻ തുടങ്ങീട്ട് വർഷം 2 ആയി... ഒരു ബൈക്ക്🏍 യാത്രയായിരുന്നു ഞാൻ പ്ലാൻ ചെയ്തത്, പക്ഷെ നമ്മുടെ ഇഷ്ടത്തെകാൽ കൂടുതൽ ആയിരുന്നു കാണാൻ ഉള്ള ആഗ്രഹം.. ആ സന്തോഷം😄😄 പറഞ്ഞറിയിക്കാൻ സാധിക്കില്ല... 


അവസാനം അത് കാണണം എന്നായി അങ്ങനെ..നേരെ ഗോവയിലേക്ക് ട്രെയിൻ🚇 കേറി 28-7-19 രാത്രി 9.30 ഗോവ എത്തി... പിറ്റേന്ന് രാവിലെ 29-7-2019 madagon റെയിൽവേ സ്റ്റേഷനിൽ നിന്നും 🚇(17315 എക്സ്പ്രസ്സ് തിങ്കൾ മാത്രം ഉണ്ട് time 9.30 ടിക്കറ്റ് 30 രൂപ )... (ദിവസവും madagonil നിന്നും kulem സ്റ്റേഷൻ വരെ ഉള്ള passenger ഉണ്ട് Train no..56962 ടിക്കറ്റ് 10 രൂപ ) ട്രെയിനിൽ കയറിപ്പോഴും മനസ് നിറയെ അവൾ ആയിരുന്നു.. 🥰😍 Kulem സ്റ്റേഷനിൽ ഇറങ്ങി എന്നിട്ട് അവിടെ നിന്നും ട്രാക്കിൽ കൂടി നടക്കാൻ🚶🚶 ആയിരുന്നു ഉദ്ദേശിച്ചത്(13 km ദൂരം )... (ചെറിയ ഒരു പേടി ഉണ്ടായിരുന്നു കാരണം RPF 👲🏻പിടിക്കും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു അപ്പൊ ശെരിക്കും പേടി ആയിരുന്നു മനസ്സിൽ) ആ ദിവസം നല്ല മഴ ഉണ്ടായിരുന്നു 🌧🌧 പക്ഷെ അന്നേ ദിവസം ഈ ട്രെയിൻ ഞങളുടെ യാത്രക്ക് വേണ്ടി ഓടിയത് പോലെ തോന്നി 😃(കാരണം ആ ദിവസം ട്രാക്കിൽ വർക്ക്‌ നടക്കുന്നത് കൊണ്ട് ദൂദ് സാഗർ റെയിൽവേ സ്റ്റേഷനിൽ വണ്ടി നിർത്തി തന്നു).. ലോക്കൽ സ്റ്റേഷൻ ആണ് ദൂദ് സാഗർ passenger ട്രെയിൻ മാത്രമേ stop ഉള്ളു... പിന്നെ വെറും 1 km പിന്നിലേക്ക് നടന്നാൽ🚶 ഞങളുടെ സ്വപ്നത്തിൽ എത്തും... 


അടുത്ത് എത്തും തോറും ഞങ്ങളെ മാടി വിളിക്കുന്നത് പോലെ തോന്നി... സന്തോഷം😃😃 പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം... ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ 5 മത്തെ വെള്ളച്ചാട്ടം ഗോവ-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദുദ്സാഗർ ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിനും madgaon നിന്ന് 47 കിലോമീറ്റർ അകലെയുള്ള മൊല്ലെം ദേശീയ ഉദ്യാനത്തിനും ഉള്ളിലാണ് സ്ഥിതി ചെയുന്നത്... 1020 അടി ഉയരത്തിൽ നിന്നാണ് ദുദ്‌സാഗർ ഒഴുകുനത്.... മനസ് നിറയെ കണ്ടു.. ഞങ്ങളുടെ കൂട്ടിനു മഴയും🌧 കോടയും ആഹാ അന്തസ്... ഒരുപാട് നേരം നോക്കി നിന്ന ശേഷം ഡിസംബർ വരാം എന്ന് പറഞ്ഞു ഞങ്ങൾ മടങ്ങി...

Post a Comment

0 Comments