മറവിയുടെ മടിത്തട്ടിൽ നിന്നും ഓർമകൾക്ക് ജീവൻ നൽകി കൊടൈക്കനാൽ കാണാൻ പോയ യാത്ര എന്റെ പ്രിയപ്പെട്ട സുഹൃത്തിനോടൊപ്പം.. ഉച്ച വെയിൽ ഒന്ന് അറി തുടങ്ങിയപ്പോൾ ഒരു വണ്ടിയിൽ ഞങ്ങൾ യാത്ര തുടങ്ങി പാലക്കാടിന്റെ വശ്യ മനോഹാരിത കണ്ട്.. വേഗത അല്പം കുറഞ്ഞു.. ഓരോ കാഴ്ചകളും കണ്ണിൽ വിസ്മയങ്ങൾ തീർത്തു.. പഴനി എത്തി ഒരു ചായയും ബിസ്കറ്റും കഴിച്ചപ്പോൾ ആ തണുത്ത കാറ്റ് മുന്നിലേക് ഉള്ള ഞങ്ങളുടെ യാത്രക് സംഗീതമായി.. പിന്നെ അങ്ങോട്ട് ചുരം അപ്പോഴേക്കും രാത്രി ഏറെ വൈകിയിരിക്കുന്നു ചെറിയ ഒരു ക്ഷീണം തോന്നിയത് കൊണ്ട് ചെറു ഭക്ഷണം കഴിക്കാൻ ആയി ഏതോ ചുരത്തിന്റെ അവിടെ നിർത്തി ഭക്ഷണം കഴിച്ചു, അവിടെ നിന്നും വണ്ടി എടുത്തപ്പോൾ ഒരു കയ്യില്ലേ hand glove എനിക്ക് എവിടെയോ നഷ്ടപ്പെട്ടു. അത് അന്വേക്ഷിച്ചു എന്റെ സുഹൃത് ഒരുപാട് നടന്നു പക്ഷെ എന്റെ ശരീരത്തിനെയോ മനസ്സിനെയോ അത് ഒന്നും ബാദിച്ചില്ല എന്റെ മനസ്സിൽ നിറയെ ഓർമ്മകൾ തന്നെ ആയിരുന്നു എന്നിൽ നിന്നും നഷ്ടപ്പെട്ടു പോയ വസന്തകാലത്തിന്റെ ഓർമ്മകൾ.. അപ്പോൾ ഞാൻ jacket ഊരി സുഹൃത്തിനു കൊടുത്തു ഈ മഞ്ഞിന്റെ തണുപ്പ് മുഴുവനായി എനിലേക് വരണം അതിന്റെ ഓരോ തുളികളും എന്റെ രക്തത്തിൽ അലിഞ്ഞു ചേരണം..
അങ്ങനെചുരം യാത്ര തുടർന്നു അപ്പോഴാണ് സുഹൃതിനെ ചായ കടകാരൻ പറഞ്ഞു പേടിപ്പിച്ച പുലിയുടെ കഥ പറയുന്നത് രാത്രി ചുരത്തിൽ പുലി ഇറങ്ങും അത്രേ.. എനിക്ക് ചിരി വന്നു പക്ഷെ അവന്റെ നിഷ്കളങ്കമായ ചിരിയിൽ ഒരു ഭയം ഞാൻ കണ്ടു.. അങ്ങനെ ഞാൻ വാഹനത്തിന്റെ വേഗത കൂട്ടി പതിനൊന്നു മാണിയോട് കൂടി ഞങ്ങൾ കൊടൈക്കനാലിൽ എത്തി റൂമിന്റെ ന്റെ അവിടെ എത്തിയപ്പോൾ ഞങ്ങളെ കാത്ത് ഒരു തമിഴ് നാടൻ പയ്യൻ "സ
ർ റൊമ്പ late ആയി പോയിച് തൂക്കം പോയാച്" അവന്റെ കൈയിൽ സ്നേഹത്തോടെ ഒരു നൂർ രൂപ കൊടുത്തപ്പോൾ അവന് സന്തോഷം ആയി ആൾറെഡി ബുക്ക് ചെയ്ത് room ആയത് കൊണ്ട് തന്നെ payement ഒക്കെ മുൻപേ അടച്ചിരുനു.. ഞങ്ങൾ യാത്രയുടെ ക്ഷീണം കാരണം കുളിച് fresh ആയി ഉറങ്ങി രാവിലെ നേരത്തെ എഴുനേറ്റു കോട മഞ്ഞിൽ കുളിച്ചു നിൽക്കുന്ന കൊടൈ ഒരു 7മണിയോടെ നല്ല ഒരു ചായ കിട്ടി
ഞങൾ ആവശ്യ സാധങ്ങൾ ആയത് എല്ലാം എടുത്ത് നേരെ VATTAIKANAL വഴി നേരെ DOLPHIN NOSE കാണാൻ പോയി മലനിരകൾ ഇടയിലൂടെ നടന്നു നടന്നു ഞങ്ങൾ DOLPHIN നോസിൽ എത്തി അവിടെ വെച്ച് നല്ല ചിത്രങ്ങൾ പകർത്തി അപ്പോഴും എന്റെ മനസ് അങ്ങനെ പാറി നടക്കുകയായിരുന്നു.. കണ്ണ് എത്താ ദൂരത്തെ അപ്പുപ്പൻ താടിയെ പെറുക്കാൻ പോയ ബാല്യകാലവും പൊട്ടിയ പട്ടങ്ങൾ എന്തെ ആകാശത്തിക് എത്തിലെ എന്ന കൗമാരത്തിലെ വിപ്ലവത്തിന്റെ ഓർമകളും അങ്ങനെ അങ്ങനെ dolphin nose ന്റെ മുകളിൽ കയറി ഇരുന്നു രാജകന്മാരെ പോലെ ഞാൻ അനന്തമായ താഴ്ചയിലേക് നോക്കി ചിന്തകളിലേക് പോയി തൊട്ട് അടുത്ത് തന്നെ മരണത്തിലേക്കും ഉള്ള താഴ്ചകൾ, നന്ദിതയുടെയും,sylvia plath ന്റെയും കവിതകൾ എന്റെ മനസിലേക്ക് ഇങ്ങനെ വരികൾ ആയി വന്നു എത്രമേൽ അതീവ മനോഹരം ആണ് മരണത്തിന്റെ തൊട്ട് മുൻപിൽ നമ്മൾ നിൽകുമ്പോൾ എന്ന് തിരിച്ചു അറിഞ്ഞു പക്ഷെ വേണ്ട പ്രകൃതി ഇത്രമേൽ മനോഹരമായ കാഴ്ചകൾ നമുക്ക് മുൻപിൽ ഒരുകിയിരിക്കുന്നത് അത് കാണാൻ ആണ് കണ്ട് ആസ്വദിക്കാൻ.. പെട്ടന്ന് പിന്നിൽ നിന്നും സുഹൃത് വിളിച്ചപ്പോൾ ആണ് ഞാൻ അറിഞ്ഞത് തൊട്ട് പിറകിൽ dolphin nosil ഇക് കയറാൻ യാത്രികർ കാത്ത് നില്കുന്നു എന്ന്.. അങ്ങനെ അവിടെ നിന്നും നടന്നു ബൈക്ക് പാർക്ക് ചെയ്ത് അവിടെ എത്തി ഒരു മാഗി കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു.. guna cave അടുത്ത ലക്ഷ്യം അവിടേക്കുള്ള യാത്ര ഞങ്ങൾ തുടർന്നു.. cave ഇൽ എത്തിയപ്പോൾ മരത്തിന്റെ വേരുകളാൽ ചുറ്റപെട്ടു നിൽക്കുന്ന cavez അതി മനോഹരം..
എന്നാൽ അവിടെ അതിലും മനോഹരമായ ഒരു suicide point ഇണ്ട് അപകടം ഉണ്ടാവുന്നത് കൊണ്ട് ആണ് എന്ന് തോനുന്നു അത് അവർ മരത്തിന്റെ ചിലകളാൽ വഴി അടച്ചു വെച്ചിരിക്കുന്നു.. പക്ഷെ ഞങ്ങൾ അതൊക്കെ ചാടി കടന്നു suicide point ന്റെ അവിടെ എത്തി വാക്കുകൾക് അപ്പുറം ആണ് ആ കാഴ്ചകൾ ഞങ്ങൾ മാത്രം ചുറ്റും നിശബ്ദതയും മുന്നിൽ മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന കോകയിലേക് ഉള്ള കാഴ്ചയും camera കണ്ണുകളാൽ ഞാൻ എല്ലാം ഒപ്പി എടുത്തു അവിടെ ഇരുന്നു ഒരുപാട് നേരം കണ്ണുകൾ അടച്ചു അങ്ങനെ എല്ലാം എല്ലാം മനസ്സിൽ ഒരുസിനിമ കാണുന്നത് പോലെ.. പിന്നെ അവിടെയുള്ള വലിയ മരങ്ങളുടെ ഫോട്ടോസ് എടുത്തു ആത്മാകൾ ഉറങ്ങുന്ന വഴി തേടി പിന്നെയും ഞങ്ങൾ മുന്നോട്ട് നടന്നു..നിറയെ മഞ്ഞു കണങ്ങൾ മാത്രം എത്ര ദൂരം നടന്നു എന്ന് അറിയില്ല അവിടെയും കണ്ടു ഞാൻ എന്നെ തന്നെ ഞാൻ എന്ന ചെറിയ മനുഷ്യനെ.. അവിടെ നിന്നും വഴിയൊക്കെ തെറ്റി ഒരു വിധം തിരിച്ചു എത്തിയപ്പോൾ ഞങ്ങളെ കാത്ത് security "അങ്ങേ പോക കൂടാത് പേ ഇറുക്കും സർ " അയാൾക്കും കൊടുത്തു ചിലറ.. അവിടെ നിന്നും നേരെ ഞങ്ങൾ നേരെ pine forest ഇലേക്കു കയറി അവിടെ എന്റെ സുഹൃത് ഒരു കുഞ്ഞു കുട്ടിയെ പോലെ ഓടി കളിച്ചു നടന്നു.. പിന്നെ നേരെ dolman circle ലേക്ക് ഉള്ള യാത്ര നമ്മുടെ BERIJIAM LAKE വഴി അങ്ങനെ പോയി ഡോളമൻ circle ഉം കണ്ടു..സമയം ഏറെ വൈകി നാട്ടിലേക് തിരിക്കണം കൈയിൽ പൈസയും കഴിഞ്ഞു തുടങ്ങി petrol അടിക്കാനും കുറച്ചു വഴി ചിലവിനും ഉള്ള പൈസ മാത്രം അങ്ങനെ ഞങ്ങൾ lake last destinationa
ആക്കി അവിടെ നിന്നും നല്ല ദോശയും കഴിച്ചു തിരിച്ചുള്ള യാത്ര ആരംഭിച്ചു.... ചുരം ഇറങ്ങുന്ന വഴിയിൽ ഞാൻ വണ്ടി നിർത്തി കുറച്ചു നല്ല പൂക്കൾ, കുഞ്ഞു ചെടി തൈകൾ പൊട്ടിച്ചു ബാഗിൽ ആക്കി വീ
ട്ടിൽ കൊണ്ട് പോയി നട്ടു വളർത്താം എന്ന് ധാരണയിൽ.. accelator കൊടുത്തു വേഗത കൂടി അവന്റെ വീട്ടിൽ നിന്നും അമ്മ വിളിച്ചു കൊണ്ടേയിരുന്നു എന്താ മകളെ വൈകുന്നത് എന്ന് ചുരം ഇറങ്ങുമ്പോൾ കുറെ മലയാളി ridersne കണ്ടു പരിചയപെട്ടു avar ഏകദേശം ഒരു 20 bikes ഇണ്ടാവും അവരോടൊപ്പം പഴനിയിൽ വെച്ച് ഭക്ഷണം കഴിച്ചു അവർ കോഴിക്കോടേക്കും ഞങ്ങൾ തൃശ്ശൂരിലേക്കും രണ്ട് വഴിക് പിരിഞ്ഞു പുതിയ സൗഹൃദങ്ങളെ കിട്ടി അങ്ങനെ തിരിച്ചു ഉള്ള യാത്ര.. ആ യാത്രയിൽ അത്രയും ഞാൻ തിരിച്ചു അറിഞ്ഞത് എനിക്ക് തെറ്റിയ വഴികളും എല്ലാം ഇനി ഒരിക്കലും ഞാൻ കാണാൻ ഇടയില്ലാത്ത നിന്നിലേക് തന്നെ ആയിരുന്നു നിന്റെ ഓർമകളിലേക്ക് തന്നെ ഉള്ളത് ആയിരുന്നു..
20 Comments
Nyc 👏
ReplyDeleteThank you
DeleteGood words
ReplyDelete✌️
Thank you 🙃
DeleteInteresting 👌👍
ReplyDeleteThank you 🙂
DeleteGreat work man👏
ReplyDeleteThank u broo
DeleteMood macha����
ReplyDeleteSuper da...
ReplyDeleteGreat words Dear Comrade❤
ReplyDeleteViva revolution
DeleteBeautiful.. Could feel it❤
ReplyDeleteSizta, thanks a lot
DeleteSoulfull
ReplyDeleteYou lit the fire broo 💖💖💖
DeleteNice.....🔥🔥
ReplyDeletegreat job Carlo
ReplyDeleteS.k pottekad orma vannu
ReplyDeleteEnth resaa vaikan aait🥰
ReplyDeleteSo beautiful chetaaii❤️