സഞ്ചാരം പത്തനംതിട്ട യൂണിറ്റ് 1st meetup & ride സെലക്ട് ചെയ്ത സ്ഥലമാണ് അടവി, അടവിയിലെ വിശേഷങ്ങളിലേക്ക് 





നിങ്ങൾ കുട്ട വഞ്ചി സവാരി നടത്തിയിട്ടുണ്ടോ???? ഇല്ലാ എന്നാണ് ഉത്തരം എങ്കിൽ നേരെ അടവിയിലേക്ക് വിട്ടോളൂ,, കോന്നി ഇക്കോ ടൂറിസം ഡിപ്പാർട്മെന്റിന്റെ കീഴിൽ വരുന്ന ഒന്നാണ് ഈ അടവി, കോന്നി ടൌൺ ൽ നിന്നും 14 km തണ്ണിത്തോട് റൂട്ടിൽ സഞ്ചരിച്ചാൽ അടവിയിൽ എത്താം, ഇവിടത്തെ പച്ചപ്പും കുട്ട വഞ്ചിയിൽ ഉള്ള യാത്രയും കിളികളുടെ ശബ്ദവും ഇവിടം കൂടുതൽ മനോഹരമാക്കുന്നു, കല്ലാർ പുഴയും പ്രകൃതിയും കിന്നാരം പറയുമ്പോൾ ഓളപ്പരപ്പിൽ കറങ്ങി നമുക്കും ഇച്ചിരി നേരം കിന്നരിക്കാൻ തോന്നും, കുട്ട വഞ്ചിയിൽ ചെറിയ സവാരിയും നീണ്ട ദൂര സവാരിയും ഉണ്ട്, 4 പേര് അടങ്ങുന്ന ചെറിയ സംഘത്തിനു ചെറിയ സവാരി 400/- രൂപയും ദൂര സവാരി 800/- രൂപയും ആണ് ticket ചാർജ്,
അടവി കുട്ടവഞ്ചി സവാരിയും കാനന ഭംഗിയും ആസ്വദിച്ചു കഴിഞ്ഞാൽ പിന്നെ മനസ്സിനെയും ശരീരത്തിനെയും ഇത്തിരി ഒന്ന് തണുപ്പിക്കാം, അടവിക്കടുത്തായി ഒരു വെള്ളച്ചാട്ടവും ഒളിഞ്ഞു കിടപ്പുണ്ട്, അടവിയിൽ നിന്നും 2 km സഞ്ചരിച്ചാൽ മണ്ണീറ എന്ന സ്ഥലത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
നന്നേ ഇടുങ്ങിയ റോഡ് ആയതു കാരണം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിച്ചാൽ സംഭവം കിടു, ഇവിടെ കുളിക്കേണ്ടവർക്ക് ആവുവോളം കുളിച്ച് ഉന്മേഷമുണ്ടാക്കാം,
ഒരു oneday explore എന്ന രീതിയിൽ ട്രിപ്പ് plan ചെയ്യുന്നവർക്ക് നന്നായി ആസ്വദിക്കാൻ പറ്റിയ രണ്ടു സ്പോട്ടുകൾ ആണിത്.
Nb: അത്രയ്ക്ക് ആഴമില്ലാത്ത പുഴയിൽ ചിലയിടങ്ങളിൽ നല്ല ആഴവും അടിയൊഴുക്കുകളും ഉള്ളതിനാൽ പുഴയിൽ ഇറങ്ങുന്നതിനു നിരോധനം ഉണ്ട്, കൂടാതെ one day stay ചെയ്യാൻ ആഗ്രഹമുള്ളവർക്ക് ട്രീ ഹൌസ് സ്റ്റേ ഉണ്ട് ഇവിടെ 24 മണിക്കൂർ stay 4000/- ( food extra) എന്ന നിരക്ക് ആണിവിടം, stay ചെയ്യാൻ പോകുന്നതിനു മുന്നേ ട്രീ ഹൌസ് book ചെയ്തു പോകുക,,,,
1 Comments
BetMGM launches live casino in Pennsylvania with a live-dealer
ReplyDeleteThe BetMGM 남원 출장안마 sportsbook app 여주 출장마사지 and live poker room 통영 출장마사지 in 서산 출장샵 PA are now live and can now be operated at live dealer casinos 영주 출장마사지 at BetMGM