എറണാകുളത്ത് നിന്നും ഉച്ചയ്ക്ക് പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസിൽ ആണ് ഞാൻ ഗോവയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അടുത്ത ദിവസം രാവിലെ അഞ്ചു മണി ആയതോടെ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ യിലെ മഡ്ഗാവ് റെയ്ൽവേ സ്റ്റേഷൻ എത്തിച്ചേർന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തു കടന്ന് ഗോവ യുടെ തലസ്ഥാനമായ പനാജിയിലേക്ക് ബസ് കയറി. കൽഗുറ്റെ, ബാഗ, കാൻഡോളിം, ഫോർട്ട് അഗോഡ, തുടങ്ങിയ ബീച്ച് കളിലേക്കെല്ലാം പനാജീയിൽ നിന്നുമാണ് ബസ് ലഭിക്കുക. ബാഗ ബീച്ചും ടിറ്റോസ് ലൈനും ആണ് ആദ്യത്തെ ലക്ഷ്യം. പനാജി യിൽ നിന്നും ബാഗ ബീച്ചിലേക്ക് പോകുന്ന ബസിൽ സൈഡ് സീറ്റിൽ ഞാൻ ഇരുന്നു. മണ്ഡോവി നദിയും അതിൽ നിർത്തിയിട്ടിരിക്കുന്ന കപ്പലുകളും ചെറിയ ബോട്ടുകളും അങ്ങനെ കാഴ്ചകൾ ഒക്കെ കണ്ട് നേരെ ബാഗയിലേക്ക്. ഗോവയിലെ പ്രധാന അഘർഷണങ്ങളിൽ ഒന്നായ ടിറ്റോസ് ലൈനിൽ തന്നെ യാണ് റൂം ബുക്ക് ചെയ്തിരുന്നത്. ഏകദേശം പതിനൊന്ന് മണി യോടെ റൂമിൽ എത്തി. കുളിച്ച് ഫ്രഷ് ആയി കുറച്ച് സമയം വിഷ്രമിച്ചശേഷം ബാഗ ബീച്ചിലേക്ക് നടന്നു. നല്ല തിരക്കുള്ള ദിവസം ആയിരുന്നു അത്. കടലിൽ അകലെ ആയി പര്ച്യൂട്ടൂകളിൽ ആളുകൾ പറന്നു നടക്കുന്നത് കാണാം. ധാരാളം വിദേശികൾ സൺ ബാത്തിനായി നിരന്ന് കിടപ്പുണ്ട്. പരാ സയ്‌ലിങ്, ജെറ്റ് സ്കി പോലുള്ള ധാരാളം വാട്ടർ സ്പോർട്സ് ആക്ടിവിറ്റി കളും ബാഗ ബീച്ചിൽ ഉണ്ട്. പകലിന്റെ കാഴ്ചകൾ ഒക്കെ മതിയാക്കി ഒരു ന്യൂഡിൽസ് വങ്ങികഴിച്ചിട്ട് തിരിച്ച് റൂമിലേക്ക്. സന്ധ്യ മയങ്ങിയതോടെ ബാഗയുടെ മട്ടും ഭാവവും ഒക്കെ മാറി സംഗീതവും ഡൻസുമോക്കെ ആയി ടിറ്റോസ് ലൈൻ ഉണർന്നു തുടങ്ങി. ബാഗ കടൽ തീരത്തെ റസ്റ്റോറന്റുകൾ എല്ലാം ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച് ആഘോഷങ്ങൾക്കുളള തയ്യാറെടുപ്പിലാണ്. പകൽ ഞാൻ ഇവിടെ തന്നെ ആണോ വന്നത് എന്ന് തോന്നിപ്പോയി. കടൽ തീരത്തെ ഡിജെ പാർട്ടി യിലും മദ്യ ശാലകളിലുംമെല്ലാം ആളുകൾ വന്നു തുടങ്ങി. രാത്രി ആയതോടെ നിശാ ക്ലബുകളിലും വഴിയൊരത്തു മെല്ലാം നല്ല തിരക്ക് ആയി. ഇവിടുത്തെ ആഘോഷങ്ങൾ എല്ലാം തന്നെ നേരം പുലരും വരെ ഉണ്ടാകും. അടുത്ത ദിവസം മറ്റു പല സ്ഥലങ്ങളും കാണനുള്ളത് കൊണ്ട് പുലർച്ച വരെ കാത്തു നിൽക്കാതെ ഞാൻ റൂമിലേക്ക് പോയി. രാവിലെ തന്നെ റൂം ചെക്ക് ഔട്ട് ചെയ്ത് ഫോർട്ട് അഗൗഢ യും കഡോലിം ബീച്ചും ഒക്കെ കാണുവാനായി പുറപെട്ടു...
0 Comments