"രാമ രഘുരാമ
നാമിനിയും നടക്കാം
രാവിന്നു മുന്പേ
കനല്ക്കാട്താണ്ടാം
നോവിന്റെ ശൂലമുന
മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ
കാണാം"
കേരളത്തിൽ ട്രെക്കിങ്ങ് താല്പര്യമുള്ള ആൾക്കാർ കയറാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് അഗസ്ത്യാര്കൂടം......ഒരിക്കലെങ്കിലും അവിടെ കയറണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും.....അതിന് കാരണം അവിടുത്തെ കാലാവസ്ഥയും കാഴ്ചകളുമാണ്. എന്റെയും ആഗ്രഹമായിരുന്നു അത്....എന്നാൽ അവിടെക്ക് ഭയങ്കര ബുക്കിംഗ് ആയിരുന്നു.....പലരും ബുക് ചെയ്യാൻ നോക്കിയിട്ട് നടക്കാതെ നിരാശരായി പോകുന്ന കാഴ്ചയാണ് ഞാൻ അധികവും കണ്ടിട്ടുള്ളത്.എന്നാലും ഒരു ശ്രമം നടത്താം എന്ന് വിചാരിച്ചു...അങ്ങനെ എന്റെ ഈ ഒരു ആഗ്രഹം ഞാൻ അളിയനോട് പറഞ്ഞു വേറൊന്നും കൊണ്ടല്ല അങ്ങേരും ഇതേ മെന്റാലിറ്റി ഉള്ള ആളാണ്.....അങ്ങനെ അങ്ങേരും കൂടെ വരുന്നു എന്ന് പറഞ്ഞു ......ബുക്കിംഗ് ദിവസമായപ്പോൾ ഏട്ടൻ ബുക് ചെയ്യാം എന്ന് പറഞ്ഞു നോക്കി.ആദ്യം ഞങ്ങൾ വിചാരിച്ച ദിവസം ബുക് ചെയ്യാൻ പറ്റിയില്ല. ഞാൻ ഈ വർഷം എന്റെ ആഗ്രഹം നടക്കില്ല എന്ന് കരുതിയപ്പോഴാണ് വേറൊരു ദിവസം കിട്ടി എന്ന് പറഞ്ഞത്.അത് കേട്ടപ്പോൾ തന്നെ വല്ലാത്ത സന്തോഷം മറ്റൊന്നും കൊണ്ടല്ല പലരും വർഷങ്ങളായി നോക്കിയിട്ട് കിട്ടാത്തത് എനിക്ക് ആദ്യ അവസരത്തിൽ തന്നെ കിട്ടിയല്ലോ എന്നോർത്താണ്.....
കേരളവും തമിഴ്നാടുമായി അതിർത്തിപങ്കിടുന്ന അഗസ്ത്യാര്കൂടം മലകളിലേക്കുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത് ബോണക്കാഡ് ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ്.........6129 അടി സമുദ്രനിരപ്പിൽ നിന്നും ഉയരത്തിലാണ് അഗസ്ത്യമുനിയുടെ പ്രതിഷ്ഠ ഉള്ളത്.........
രാവിലെ 7 മണി
ക്ക് അവിടെ റിപ്പോർട്ട് ചെയ്യണം എന്ന് പറയുമെങ്കിലും തമ്പാനൂരിൽ നിന്നുള്ള ബസ് രാവിലെ 7:30നാണ് അവിടെ എത്തുക.......ബസ്റ്റോപ്പിൽ നിന്നും ഒരു 2 കിലോമീറ്റര് ദൂരം നടക്കാനുണ്ട് ഫോസ്റ് ഓഫീസിലേക്ക്....ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ഒരു 8മണിയായി അവിടെ ഉണ്ടായിരുന്ന എല്ലാവരും ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു.....ഞങ്ങൾ ഞങ്ങളുടെ രജിസ്ട്രേഷന് പൂർത്തിയാക്കി ഭക്ഷണവും കഴിച്ച് ഉച്ചക്കലത്തെക്കുള്ള പൊതിച്ചോറ് വാങ്ങിയപ്പോഴേക്കും പോകാനുള്ള സമയമായിരുന്നു.......അവിടുന്ന് നമ്മളെ വിടുന്നതിന്റെ മുന്നേ നമ്മുടെ ബാഗ് എല്ലാം അവർ പരിശോധിക്കും......പ്ളാസ്റ്റിക് സാധനങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ 100 രൂപ അവിടെ അടക്കണം.
...ആപൈസ തിരിച്ചു കിട്ടണം എങ്കിൽ നമ്മൾ കൊണ്ടുപോയ അത്രയും പ്ളാസ്റ്റിക് സാധനങ്ങൾ തിരിച്ചു കൊണ്ടുവന്ന് കാണിച്ചു കൊടുക്കണം അവർക്ക്......എന്നെയും ജയേഷ്ഏട്ടനെയും കൂടാത്തെ 3ആമതായി
ഒരാൾ കൂടെ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ എനിക്ക് F B യിൽ നിന്നും കിട്ടിയ ഒരു ഇടുക്കിക്കാരി....അഞ്ചു. ഒരു 9:30 ആയതോടെ ഞങ്ങൾ കാടിന്റെ ഉള്ളിലൂടെയുള്ള യാ
ത്ര ആരംഭിച്ചു.....പോകുന്ന വഴികളിലെല്ലാം കാടിന്റെ മനോഹാരിത നിറഞ്ഞു നിൽക്കുകയാണ്
.....എന്നാൽ ആദ്യത്തെ 2 km പോകുന്ന ദൂരം മുഴുവനും വഴിയരികിലുള്ള എല്ലാ ചെടികളും വെട്ടി വൃത്തിയാക്കി വെച്ചതാണ്......അതിരുമലയാണ് ബേസ് ക്യാമ്പ്...അവിടെ എത്തുന്നതിന്റെ മുന്നേ 4 സ്ഥലത്താണ് ഗാർഡ്മാർ അവർക്ക് താമസിക്കാനുള്ള സൗകര്യ ഒരുക്കിയിരിക്കുന്നത്.......ലാത്തിമോട്ട,കരമനയാർ,വാഴപ്പീണ്ടി,അട്ടയാർ തുടങ്ങിയവയാണ് സ്ഥലങ്ങൾ.... ലാത്തിമൊട്ട വരെ നിരന്ന പാത എന്ന് വേണേൽ പറയാം...അധികം കയറ്റമൊന്നും ഇല്ല...എന്നാൽ ലാത്തിമോട്ട തൊട്ട് അങ്ങോട്ടുള്ള ദൂരം ഏതാണ്ട് അട്ടയാർ വരെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ചെറിയ കയറ്റങ്ങളൊക്കെ ഉണ്ട് എന്നാലും അത്ര വലിയ കയറ്റങ്ങളൊന്നും ഇല്ല.എന്നാൽ അവിടുന്നങ്ങോട്ട് അതിരുമലവരെയുള്ള അവസാനത്തെ 4.4km അതായത് അട്ടയാർ തൊട്ട് അതിരുമലവരെയുള്ള ദൂരം വല്ലാതെ നമ്മളെ ബുദ്ധിമുട്ടിപ്പിച്ചിരുന്നു.....അതി
നു കാരണങ്ങൾ ഉണ്ട് അട്ടയാർ തൊട്ട് പിന്നീടങ്ങോട്ട് അത്യാവശ്യം കയറ്റങ്ങളൊക്കെ വന്നു തുടങ്ങി....ഓരോ 2km നും 1 മണിക്കൂർ സമയം എന്ന നിലക്കാണ് ഞങ്ങളെ നടന്നിരുന്നത് എന്നാൽ അവസാനത്തെ 4.5 kmന് ഞങ്ങൾക്ക് ഏകദേശം 3.30 മണിക്കൂർ വേണ്ടി വന്നു. അതിന്റെ ഇടയിൽ ഒരു 1:30 ആയപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടി താഴേ നിന്നും വാങ്ങിയ പൊതി തുറന്നു.....പൊതിയിലെ വിഭവങ്ങൾ കണ്ടപ്പോ തന്നെ മനസ്സുനിറഞ്ഞു.....നല്ല അടിപൊളി ഭക്ഷണമായിരുന്നു അത്.....ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ താഴെ ഇരുന്നായിരുന്നു ഞങ്ങൾ കഴിച്ചത്.കഴിക്കുമ്പോ വെള്ളം വീഴുന്ന ശബ്ദവും പക്ഷികളുടെ ശബ്ദവും എല്ലാം കേൾക്കാമായിരുന്നു. അവിടുന്ന് അതെല്ലാം കഴിഞ്ഞു ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു.......നടന്ന് നടന്ന് ഞങ്ങൾ അവസാനത്തെ 4.5km ദൂരത്തിലേക്കെത്തി എന്നാൽ ആ ഒരു ദൂരം വളരെ ദൈർഗ്യമേറിയതുപോലെ ഞങ്ങൾക്ക് തോന്നി....4.5 kmന് മുകളിൽ ഞങ്ങൾ നടന്ന ഒരു ഫീൽ ആയിരുന്നു ഞങ്ങൾക്ക്....അവസാനം ഒരു 4 മണിയായപ്പോ ഞങ്ങൾ അതിരുമല ബേസ് ക്യാമ്പ് എന്ന ബോർഡ് കണ്ടു അത് കണ്ടപ്പോ തന്നെ മനസിന് വല്ലാത്തൊരു സന്തോഷമായിരുന്നു.....ആ സൈൻ ബോർഡിന് താഴേ ആയി ഒരു പ്രതിഷ്ഠയുണ്ടായിരുന്നു ആരുടേതാണെന്നൊന്നും അറിയില്ല എന്നാലും അവിടെ വിളകൊക്കെ കണ്ടു. അവിടെ ഉള്ളവർ എല്ലാവരും നല്ല ഭക്തിയുള്ള ആൾക്കാർ ആണ് എന്ന് നമ്മൾ നടന്നു പോകുന്ന വഴി കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും.......കാരണം പോകുന്ന വഴിയിലൂടെ വലിയ വൃക്ഷങ്ങളുടെ ചുവട്ടിൽ എല്ലാം കല്ലുകൊണ്ട് ഓരോരോ പ്രതിഷ്ഠ സ്ഥാപിച്ചതായി കാണാൻ സാധിക്കും.അതുമാത്രമല്ല അവിടെ അവർ വിളക്ക് കത്തിക്കുകയും മഞ്ഞൾ പൊടി വിതറുകയും ഒക്കെ ചെയ്യുന്നുണ്ട്........ ബേസ് ക്യാമ്പിൽ എത്തിയപ്പോൾ തന്നെ ഒരു ചൂട് കാപ്പി കുടിച്ചു. അതിന് ശേഷം അവിടെ പോയി രജിസ്റ്റർ ചെയ്തു അപ്പൊ അവർ 2 ആൾക്ക് ഒരു പായ എന്ന രീതിയിൽ പായ തന്നു. ഞാനും ഏട്ടനും അതുമായി ഷെഡിലേക്ക് പോയി.പെണ്ണുങ്ങൾക്ക് അവിടുത്തെ ലേഡി ഗാർഡ്മാരുടെ കൂടെ ആണ് സൗകര്യം ഒരുക്കിയത് കാരണം 1 വർഷമായിട്ടെ ഉള്ളു അവിടെ പെണ്ണുങ്ങളെ കയറ്റാൻ തുടങ്ങിയിട്ട്.......അങ്ങനെ അന്ന് അവിടെ ബേസ് ക്യാമ്പിൽ കിടന്നു.അവിടെ എത്തിയപ്പോൾ അവിടെ സാധാരണ ഉണ്ടാകുന്നതിലും ആൾക്കാർ ഉണ്ടെന്ന് അവർ പറഞ്ഞു കാരണം കൂടെ കേട്ടപ്പോൾ ഒരു നിരാശ ആയിരുന്നു. തലേന്ന് കേറിയവർക്കൊന്നും ആന്ന് അഗസ്ത്യമലയുടെ മുകളിൽ കയറാൻ പറ്റിയില്ല അവിടെ നല്ല മഴയും കാറ്റും ആയതുകൊണ്ട് കേറ്റിവിട്ടില്ല.....അവിടെ ആണേൽ നല്ല മഴക്കാറും ഉണ്ടായിരുന്നു എന്തായാലും സാരമില്ല നാളേക്ക് അത് നേരെയാകും എന്ന് മനസ്സിൽ ഉറപ്പിച് ഞങ്ങൾ അവിടെ കിടന്നു......അന്നത്തെ രാത്രി വളരെയേറെ തണുപ്പുള്ളതായിരുന്നു മഴയൊക്കെ ആയതുകൊണ്ടാകാം അത്.അവിടെ ഭക്ഷണത്തിനൊക്കെ നല്ല വിലയായിരുന്നു.....ആ ഭക്ഷണം അവിടെ എത്തിക്കാൻ അവർ പെടുന്ന പാട് കാണുമ്പോൾ ആ പൈസ ഒരു വിഷയമായി നമുക്ക് തോന്നില്ല.......അന്ന് രാത്രി അവിടെ നല്ല തണുപ്പായിരുന്നു ഒരു 12 മാണി ആയപ്പോ നല്ല മഴകൂടെ പെയ്തു...... ആ മഴ പെയ്തത് നന്നായി എന്ന് തോന്നിയത് രാവിലെ എഴുന്നേറ്റപ്പോൾ ആയിരുന്നു തലേന്ന് കണ്ട മഴക്കാറൊന്നും ഇപ്പൊ കാണാനില്ല....എഴുനേറ്റ് പുറത്ത് വന്ന് നോക്കിയപ്പോൾ ആദ്യം തന്നെ കണ്ടത് അഗസ്ത്യമല തലയുയർത്തി നിൽക്കുന്നതാണ്........രാവിലത്തെ ചായയും വാങ്ങി ഞങ്ങൾ യാത്ര തുടർന്നു.....ഇന്നലെ വന്നതിലും കാടിന്റെ ഉള്ളിലേക്ക് കയറിയായിരുന്നു ഇന്നത്തെ യാത്ര......പോകുന്ന വഴിയിലെല്ലാം പാറകളും മരങ്ങളുമാണ്......കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എല്ലാ സ്ഥലത്തും ബോൺസായ് ടൈപ്പ് മരങ്ങളാണ് കാണാൻ സാധിച്ചത് കാരണം അവിടെയുള്ള കാറ്റിന്റെ ശക്തിതന്നെ ആയിരിക്കണം......കയറി കയറി ഞങ്ങൾ ഏകദേശം മുകളിൽ എത്താറായപ്പോൾ 2 വലിയ പാറകൾ കണ്ടു അതിൽ കയറാൻ വേണ്ടി അവിടെ കയറും ഉണ്ടായിരുന്നു.ആ കയറില്ലെല്ലാം വലിഞ്ഞുകയറി മുകളിൽ എത്തിയപ്പോഴാണ് മനസിലായത് ഏറ്റവും മുകളിൽ എത്തിയിട്ടില്ല എന്ന്...
അവിടുന്ന് പിന്നെയും ഒരു 15min നടക്കാൻ ഉണ്ടായിരുന്നു.....എന്തായാലും എത്രയുമായി ഇനി ബാക്കി കൂടെ നടക്കാം എന്ന് ഉറപ്പിച് ഞങ്ങൾ നടന്നു......അവിടെയും ഒരു പാറ കയറാൻ ഉണ്ടായിരുന്നു അതൂടെ വലിഞ്ഞു കയറി ഞങ്ങൾ ഏറ്റവും മുകളിൽ എത്തിയപ്പോൾ വേറെ ഏതോ ലോകത്തിൽ എത്തിയ ഒരു ഫീൽ ആയിരുന്നു......അതിന് കാരണങ്ങൾ പലതാണ് ......ഇതുവരെ കാണ്ടിട്ടില്ലാത്ത അത്രയും കാറ്റും മേഘങ്ങളും മലകളും എല്ലാമായിരുന്നു അവിടുന്ന് കാണാൻ സാധിച്ചത്... മേഘങ്ങൾകിടയിൽ നിൽക്കാൻ പോലും പറ്റുന്ന അവസ്ഥയായിരുന്നു ഞങ്ങൾക്ക്......പോരാത്തതിന് നല്ല കാറ്റും......അവിടെ അഗസ്ത്യമുനിയുടെ ഒരു പ്രതിഷ്ഠയുണ്ട്.....അവിടെ കാണി സമുദായക്കാർ പൂജകൾ നടത്താറുണ്ട്. അനേകം ആൾക്കാർ അവിടെ അഗസ്ത്യമുനിയെ കാണാൻ വരുന്നുണ്ട്..... അവിടുന്ന് നോക്കിയാൽ നമുക്ക് തിരുവനന്തപുരം ജില്ലയുടെ ഒരുവിധം ഭാഗങ്ങളെല്ലാം കാണാം പോരാത്തതിന് തമിഴ്നാടിന്റെയും.....പ്രധാനമായും കാണാൻ സാധിക്കുന്ന ഡാമുകൾ പീച്ചിപ്പാറ ഡാം നെയ്യാർ ഡാം പിന്നെ തമിഴ്നാടിന്റെ പേപ്പാറ ഡാം എന്നിവയാണ്.......പിന്നെ അവിടെ ഒരു 5 തലയുള്ള മല കാണാൻ സാധിച്ചു പക്ഷേ അതേതാണെന്ന് ഗൈഡിനും അറിയില്ലായിരുന്നു.....അത് കൂടെ കയറണം എന്ന് കണ്ടപ്പോൾ ഒരു മോഹം വന്നു.......പിന്നെ അവിടുന്ന് വിധുരയിലുള്ള IISER കാണാം........എല്ലാ കാഴ്ച്ചകളും കണ്ടുകഴിഞ്ഞതിന് ശേഷം ആ കാറ്റും കൊണ്ട് ആ മലമുകളിൽ ഒരു കിടപ്പായിരുന്നു....എല്ലാം ക്ഷീണവും മാറ്റിവെച്ചുള്ള ഒരു കിടപ്പ്........ 12 മണിയായപ്പോൾ അവിടെ നിന്നും ഇറങ്ങാൻ ഗൈഡ് വന്നു പറഞ്ഞു ...മനസ്സില്ലാ മനസോടെ ഞങ്ങൾ അവിടുന്ന് ഇറങ്ങി തുടങ്ങി.......കയറിയത്ര ബുദ്ധിമുട്ടില്ലായിരുന്നു ഇറങ്ങാൻ എന്നാലും ഞങ്ങൾ ഒരു 2:30 ആയപ്പോൾ തിരിച് ബേസ് ക്യാമ്പിലെത്തി.....ഒരു 30min നേരം വൈകിയതുകൊണ്ട് അന്നത്തെ തിരിച്ചുപോക്ക് നടപടിയായില്ല...........അതുകൊണ്ട് അന്നത്തെ ദിവസം കൂടെ അവിടെ കഴിച്ചുകൂട്ടേണ്ടിവന്നു......അന്നത്തെ രാത്രിയിൽ ഞങ്ങൾ വന്നപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ ഏറെ ആയിരുന്നു ആൾക്കാർ......ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതിൽ പകുതിയാൾക്കാരും അന്ന് ഇറങ്ങിയില്ല......അതുകൊണ്ട്തന്നെ അന്നത്തെ ആൾക്കാരും ഞങ്ങളുടെ കൂടെയുള്ള ആൾക്കാരും എല്ലാം കൂടെ ഒരു ബഹളമായിരുന്നു.......അന്നത്തെ ദിവസം വലിയ തണുപ്പൊന്നും ഇല്ലാത്തതുകൊണ്ട് വലിയ കുഴപ്പമൊന്നും ഇല്ലായിരുന്നു.......പിറ്റേന്ന് രാവിലെതന്നെ ഞങ്ങൾ അവിടുന്ന് അഗസ്ത്യമുനിയോട് യാത്രപറഞ്ഞിറങ്ങുകയും ചെയ്തു............. ഇനിയും ഒരു വരവ് വരാം എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ടായിരുന്നു ആ ഇറക്കം
1 Comments
Nice one bro
ReplyDelete