രാത്രിയിൽ ഉണരുന്ന നാട്ടിലെ വിശേഷങ്ങൾ.
" പട്ടയ "
ആഡംബര ടൂറിvസ്റ്റ് നഗര മായ പട്ടയ യെ പറ്റി അറിയാത്തവർ ആയി ആരുമില്ല. തായ്‌ലൻഡ് ന്റെ തലസ്ഥാനം ആയ ബാങ്കോക് ൽ നിന്നും 150 കിലോമീറ്റർ അകലെ തെക്കു പടിഞ്ഞാറു ആയി ആണ് പട്ടയ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്ന സൗത്ത് ഈസ്റ്റ് ഏഷ്യ യിലെ ഒരു സിറ്റി ആണ് പട്ടയ . ലോകത്തിലെ എല്ലാ സ്ഥലത്തു നിന്നുമുള്ള സഞ്ചാരികൾ ഇവിടേക്ക് ഒഴുകി എത്തുന്നു . ഏകദേശം 5 billion മുകളിൽ സഞ്ചാരികൾ ഒരു വർഷത്തിൽ ഇവിടെ വിസിറ്റ് ചെയ്യുന്നു എന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത് . പട്ടയ എന്ന പേര് വളരെ കുറച്ചു നാൾ ക്കു മുൻപ് ആണ് ഈ നഗരത്തിനു ലഭിച്ചത്. അതിനു മുന്നേ ഇതിന്റെ പേര് tappaya എന്നായിരുന്നു. നമ്മുടെ നാട്ടിൽ എന്താണോ നിരോധനം ഉള്ളത് ആ കാര്യങ്ങൾ ഇവിടെ നിയമപരമായി ചെയ്യാം എന്നുള്ള ഒറ്റ കാരണം കൊണ്ട് തായ്‌ലൻഡ് ൽ പോകുന്നത് മോശം അല്ലെ എന്ന് പുച്ഛത്തോടെ ചോദിക്കുന്ന മലയാളികളുടെ മറ്റൊരു വിവരമില്ലായ്മ യെ ചോദ്യം ചെയ്തു കൊണ്ട് നമുക്ക് പട്ടയ യിലെ ക്കു പറക്കാം.

രാവിലെ ബാങ്കോക്ക് എയർപോർട്ടിൽ വന്നിറങ്ങിയ പ്പോൾ തന്നെ on arrival വിസക്ക് അപേക്ഷിക്കാൻ ഉള്ള നീണ്ട ക്യു തന്നെ കാണാം. തൊട്ടടുത്തു തന്നെ വിസക്ക് അപേഷിക്കാൻ ഉള്ള ഫോം അടുക്കി വെച്ചിട്ടുണ്ട്. അതിൽ നിന്ന് ഒരു ഫോം എടുത്തു പൂരിപ്പിച്ചു കയ്യിൽ ഉള്ള ഫോട്ടോ അതിലെ കോളത്തിൽ ഒട്ടിച്ചു അവിടെ കൊടുത്താൽ മതി on arrival visa റെഡി ആകും. പക്ഷെ അത് ചിലപ്പോൾ 2 മണിക്കൂർ വരെ താമസം ഉണ്ടാകും അത് വരെ ക്യു നിൽക്കേണ്ടി വരും . 200 തായ് ബാത്ത് കൊടുത്താൽ പെട്ടന്ന് തന്നെ വിസ അടിച്ച് തരുന്ന ഒരു കൌണ്ടർ തൊട്ടടുത്തു തന്നെ ഉണ്ട് . ഞങ്ങൾ അവിടെ ആണ് അപേക്ഷ കൊടുത്തു 5 മിനിറ്റ് നുള്ളിൽ വിസ റെഡി ആയി കിട്ടി. അതുമായി എയർപോർട്ടിനു പുറത്തേക് ഇറങ്ങി . മുകളിൽ പറഞ്ഞത് പോലെ ഉള്ള രേഖകൾ ഒന്നും അവർ ചോദിച്ചത് പോലുമില്ല .
ചെക്കിങ് കഴിഞ്ഞു എയർപോർട്ടിൽ നിന്നു പുറത്തേക് ഇറങ്ങി. പുറത്തെ പ്ലാറ്റ് ഫോമിൽ നിൽകുമ്പോൾ തന്നെ ബസ് സർവീസ് ഉണ്ട് അതുകൊണ്ട് റോഡിലേക്ക് ഇറങ്ങേണ്ട ആവശ്യമില്ല . അവിടെ എയർപോർട്ടിൽ ഉള്ള സെക്യൂരിറ്റി യോട് പട്ടയ യിലേക്ക് പോകാൻ ഉള്ള ബസ് ഏതാണ് എന്ന് ഇംഗ്ലീഷ് ൽ ചോദിച്ചു. പക്ഷെ അവിടെ ആർക്കും ഇംഗ്ലീഷ് അറിയില്ല എന്ന് കേട്ടിട്ടുണ്ട് . ഇത്രയും ഭീകരം ആണെന്ന് അനുഭവിച്ചുതന്നെ അറിയണം. തായി ഭാഷയിൽ അവർ എന്തൊക്കെയോ പറഞ്ഞു. കണ്ണ് പുറത്തേക് തള്ളി ഞാനും നിന്നു. തൊട്ടടുത്തു ഒരു മലയാളി അച്ചായൻ സഹായത്തിനു വന്നു പുള്ളി വഴി പറഞ്ഞു തന്നു .അദ്ദേഹത്തിന്റെ വീട് കോട്ടയം ആണ് പേര് ജോബി . ഭാര്യ വിദേശതു ആണ്. 3, മാസത്തിൽ ഒരിക്കൽ പട്ടയ യിൽ വരാറുണ്ടന്നു പറഞ്ഞു ഒരു കള്ള ചിരിയോടെ നടന്നു അകന്നു. പുള്ളി പറഞ്ഞത് പോലെ a one bus ടെർമിനൽ നിന്നും 30 തായി ബാത്ത് കൊടുത്തു Chatuchak mochit ബസ് ടെർമിനൽ ഇറങ്ങി .അവിടെ നിന്നാണ് പട്ടയ യിലേക്ക് ഉള്ള ബസ് പുറപ്പെടുന്നത് . 180 rs തായി ബാത്ത് ആണ് ഒരാൾക്കു ആകുന്ന ബസ് ചാർജ്. Ac ബസ് ആണ് പുഷ്ബാക്ക് സീറ്റ് ആണ്. ഏകദേശം 2 മണിക്കൂർ യാത്ര ചെയ്താൽ പാട്ടായയിലേക് എത്താം. രാത്രി ഒരു മണിക്ക് ആണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും നിന്നും തായ്‌ലൻഡ് ലേക്ക് ഫ്ലൈറ്റ് കയറിയത് .തലേ ദിവസത്തെ ഉറക്ക ക്ഷീണം കൊണ്ട് ബസ് കയറിയ ഉടനെ പുറത്തെ കാഴ്ചകൾ ഒന്നും കാണാതെ 2 മണിക്കൂർ നന്നായി ഉറങ്ങി . കണ്ണ് തുറന്നപ്പോൾ ബസ് പട്ടയ സ്റ്റാൻഡിൽ എത്തി . നാട്ടിലെ ട്രാവെൽസ് നമുക്ക് jumiten എന്ന സ്ഥലത്ത് ആണ് റൂം ബുക്ക് ചെയ്തത് . പട്ടയ യിൽ നിന്നും tuk tuk ടാക്സി യിൽ jomiten ലേക്ക് പോയി. Tuk tuk ടാക്സി എന്നാൽ നമ്മുടെ നാട്ടിലെ ടെമ്പോ പോലെ ആണ്. മുകളിൽ കവർ ചെയ്തു രണ്ടു സൈഡ് ലും സീറ്റ് പിടിപ്പിക്കുമ്പോൾ tuk tuk taxi ആയി. ഒരു tuk tuk ടാക്സിയിൽ 12 പേര് ആണ് മിനിമം. Jomitten എത്തി വളരെ കഷ്ടപ്പെട്ട് റൂം കണ്ടു പിടിച്ചു . പക്ഷെ റൂമിൽ പറഞ്ഞ സമയത്ത് chekk inn ചെയ്യാൻ ആരും വന്നില്ല ഏകദേശം 2 മണിക്കൂർ ആ റൂമിന്റെ വെയ്റ്റിങ് ഹാളിൽ കുത്തി ഇരുന്നു. അവസാനം നാട്ടിലെ ട്രാവെൽസ് വിളിച്ചു റൂം ക്യാൻസൽ ആകാൻ പറഞ്ഞു ശേഷം തിരിച്ചു പട്ടായയിലേക്ക് വണ്ടി കയറി. അതിൽ നിന്നും ഒരു കാര്യം മനസിൽ ആക്കി. ഒരിക്കലും തായ്‌ലൻഡ് ൽ വരുമ്പോൾ റൂം ക്യാഷ് പൈഡ് ചെയ്തു ബുക്ക് ചെയ്യരുത് . കാരണം അവർ ബുക്ക് ചെയുന്നത് നമ്മൾക്ക് പോകേണ്ട സ്ഥലത്ത് നിന്നും മാറി കുറച്ചു അകലെ ആയിരിക്കും. അവിടെ നിന്നും നമുക്ക് പോകേണ്ട സ്ഥലത്ത് എത്തിപ്പെടാൻ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരും. അത്രയും ക്യാഷ് നമുക്ക് നഷ്ടം ആണ്. അവിടെ ഓട്ടോയിൽ പോകുന്നതിനേക്കാൾ നല്ലത് ടാക്സി യിൽ പോകുന്നത് ആണ് ലാഭം . 2 കിലോമീറ്റർ പോകാൻ 100 തായി ബാത്ത് വരെ ചോദിച്ച ഓട്ടോ ഡ്രൈവർ ഉണ്ട്. അതുകൊണ്ട് തായ്‌ലൻഡ് ലേക്ക് പോകുമ്പോൾ നമ്മൾ ക്യാഷ് പൈഡ് ചെയ്യാതെ റൂം ബുക്ക് ചെയ്തു പ്രിന്റ് എടുത്തു കയ്യിൽ കരുതിയാൽ മതി. ചിലപ്പോൾ എയർപോർട്ടിൽ അത് കാണിക്കേണ്ട ആവശ്യം വന്നാൽ വിത്തൌട്ട് ക്യാഷ് ബുക്കിങ് റൂം ആയാലും വിഷയം ഒന്നുമില്ല. എയർപോർട്ടിൽ നിന്നും പുറത്തു ഇറങ്ങിയ ശേഷം നമുക്ക് ഇഷ്ടം ഉള്ള സ്ഥലത്തു റൂം എടുക്കാം. 1000 രൂപ മുതൽ ആണ് റൂം റേറ്റ് തുടങ്ങുന്നത്. ഇന്ത്യ യിലെ പോലെ വില പേശാൻ നിന്നിട്ട് കാര്യം ഇല്ല ഒന്നാമത് അവര്ക് ഇംഗ്ലീഷ് അറിയില്ല . പിന്നെ fixed ചാർജ് ആണ് അവർ വാങ്ങുന്നത്. പട്ടയ യിൽ എത്തി ഞങ്ങൾ റൂം അന്വേഷിച്ചു നടന്നു . 2:പേർക് മാത്രം റൂം കൊടുക്കുക ഉള്ളു നമ്മൾ 3 പേരുണ്ട്. ഒരു doble റൂമിൽ 2 പേര് മാത്രം allowed ഉള്ളു. Extra bed എന്ന സമ്പ്രദായം അവർക്കില്ല . അവസാനം 3 bed ഉള്ള റൂം കിട്ടി. അത്യാവശ്യം നല്ല റൂം തന്നെയാണ്. വേറൊരു പ്രത്യേകത എല്ലാ ഹോട്ടലിലും റിസപ്ഷൻ ൽ സ്ത്രീകൾ തന്നെ ആയിരിക്കും. തായ്‌ലൻഡിൽ മാന്യമായി ലൈംഗിക തൊഴിൽ ചെയ്തു ജീവിക്കുന്ന സ്ത്രീകളും ഇതുപോലെ ഹോട്ടൽ റിസപ്ഷൻ, ക്‌ളീനിംഗ് ചെയ്തു ജീവിക്കുന്നവരും ഉണ്ട്. പക്ഷെ ലൈംഗിക തൊഴിൽ ചെയ്തു ജീവിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടു അവരെ ആരും അകറ്റി നിർത്തില്ല. ഒരു വേശ്യ എന്നുള്ള പദവി അവിടെ ഇല്ല . ഏതു തരം തൊഴിൽ ചെയ്തു ജീവിച്ചാലും സ്ത്രീകൾ ക്കു അവരുടേതായ ബഹുമാനം കൊടുക്കുന്നുണ്ട്. അതിനേക്കാൾ സന്തോഷകരമായ മറ്റൊരു കാര്യം നമ്മുടെ നാട്ടിൽ എല്ലാവരും അകറ്റി നിർത്തുന്ന ട്രാൻസ് ജൻഡർ വിഭാഗത്തിന് അവിടെ മാന്യമായ സ്ഥാനം തായ്‌ലൻഡ് ൽ ഉണ്ട് . മിക്കവാറും ഹോട്ടൽ റൂം സർവീസ് ഒക്കെ അവർ തന്നെയാണ് ചെയുന്നത്. മസ്സാജ് പാർലർ ൽ ഒകെ അവർ പലവിധ ജോലികളും ചെയുന്നു. നമ്മുടെ നാട്ടിൽ ട്രാൻസ് ജൻഡർ എന്ന് പറയുമ്പോൾ അവർ ഈ വിഭാഗത്തിനെ ലേഡി ബോയ് എന്നാണ് പറയുന്നത്. ലേഡി ബോയ് നടത്തുന്ന പ്രത്യേക ഡാൻസ് ബാറുകളും പട്ടാ
യയിൽ കാണാൻ കഴിയും. ലേഡി ബോയ് കണ്ടാൽ ഒറിജിനൽ ലേഡി ആണോ എന്ന് തോന്നി പോകും. കാരണം രൂപത്തിലും വസ്ത്ര ധാരണത്തിലും ആഭരങ്ങൾ അണിയുന്നതിലും എല്ലാം സ്ത്രീകൾ എങ്ങനെ ആണോ അതെ പോലെ തന്നെ അവരും ചെയുന്നത്. ഹോട്ടൽ റൂമിൽ കയറുമ്പോൾ തന്നെ ഒരു ബോർഡ് മേശ യുടെ മുകളിൽ വെച്ചിട്ടുണ്ട്. റൂമിൽ സിഗരറ്റ് സ്‌മോക്കിങ് പാടില്ല . തുണി കഴുകി ജനാല യിലോ ബാൽക്കണി യിലോ വിരിക്കാൻ പാടില്ല റൂമിന്റെ ചുവരുകളിൽ പേന കൊണ്ടോ മറ്റെന്തെങ്കിലും വസ്തുക്കൾ കൊണ്ടോ അടയാളം വീഴാൻ പാടില്ല അങ്ങനെ ഒക്കെ കുറെ നിയമങ്ങൾ ഓരോന്നിനും 500 മുതൽ 1000 വരെ ആണ് പിഴ ഈടാക്കുന്നതു . വൃത്തിക്ക് അത്രയും പ്രാധാന്യം കൊടുക്കുന്ന നാടാണ് തായ്‌ലൻഡ്. . റൂമിലെ ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ നിറയെ മദ്യ കുപ്പികൾ ആണ്. ബിയർ, റം, ബ്രാണ്ടി അങ്ങനെ നിരവധി ഐറ്റങ്ങൾ . രാവിലെ റൂം ബോയ് വന്നു ഫ്രിഡ്ജ് പരിശോധിക്കും മദ്യം ഏതെങ്കിലും എടുത്തിട്ട് ഉണ്ടെങ്കിൽ അതിന്റെ ബില്ല് തന്നിട് പോകും അത് റിസപ്ഷൻ ൽ അടക്കണം . റൂമിൽ കയറി ഫ്രഷ് ആയി പുറത്തു പോയി ഭക്ഷണം കഴിച്ചു . കേരള റെസ്റ്റാറന്റ് തിരക്കി ഓടാൻ ഒന്നും അന്നേരം തോന്നിയില്ല .പുറമെ നിന്നു നോക്കിയപ്പോൾ അത്യാവശ്യം കൊള്ളാം എന്ന് തോന്നിയ ഹോട്ടലിൽ കയറി ഫ്രൈഡ് റൈസ് കഴിച്ചു. വലിയ ടേസ്റ്റ് ഒന്നും തോന്നിയില്ല. റൂമിലേക്കു പോയി നന്നായി ഉറങ്ങി കാരണം പട്ടായയിലെ കാഴ്ചകൾ തുടങ്ങുന്നത് രാത്രിയിൽ ആണ്. 🙊🙊🙊......
.
. Walking street.

10 മണി ആയപ്പോൾ ഉറക്കം എണീറ്റു പെട്ടന്ന് റെഡി ആയി കോറൽ ഐലൻഡ് ലേക്ക് പോകാൻ വേണ്ടി ഇറങ്ങി . വെറുതെ പട്ടയ തെരുവിലൂടെ നടക്കുകയാണ്. ഏതെങ്കിലും നല്ല റെസ്റ്റാറന്റ് നോക്കണം. അതാണ് ആദ്യത്തെ ലക്ഷ്യം. തെരുവിൽ ഒരൊറ്റ മാലിന്യങ്ങൾ പോലുമില്ല അത്രയ്ക്ക് വൃത്തി ഉള്ള ടൌൺ ആണ് . ആളൊഴിഞ്ഞ ചെറിയ വഴികളിൽ പോലും മാലിന്യങ്ങൾ ഒന്നുമില്ല അത്രയും ക്‌ളീൻ ആണ് . അടിവസ്ത്രം ഇട്ടില്ല എങ്കിൽ ആ നാട്ടിൽ കേസ് ആകും പിഴ കൊടുക്കണം അതുപോലെ റോഡ് ൽ മാലിന്യം ഇട്ടാൽ അതിനും ശിക്ഷ ആണ്. അതൊക്കെ കൊണ്ട് തെരുവുകൾ എപ്പോളും നല്ല വൃത്തി ആണ് . ഒരോ മൂലയിലും വേസ്റ്റ് ബോക്സ് കൾ വെച്ചിട്ടുണ്ട് . പോകുന്ന വഴികളിൽ നിറയെ ട്രാൻസ് ജൻഡർ ചുണ്ടിൽ നിറയെ ചായം പൂശി മസാജിന് വേണ്ടി നിലവിളിക്കുന്ന ശബ്ദം മാത്രം. റോഡ് ലൂടെ പോകുന്നവരെ മാടി മാടി വിളിക്കുന്നുണ്ട് . ഒരു സ്ഥാപനത്തിന്റെ മുന്നിൽ ഏകദേശം 10 പേരൊക്കെ ഉണ്ടാകും എല്ലാവരും ഒരേ കളർ ഡ്രസ്സ് ആണ് . തൊട്ടടുത്തുള്ള സ്ഥാപനത്തിന്റെ മുന്നിലും ഇതുപോലെ 10 /12 പേര് ഉണ്ടാകും അവര്ക് വേറെ കളർ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്. . രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ വഴിയരികിൽ അവരെ കാണാം. . വഴിയരികിൽ ഏജന്റ് മാർ ബൂം ബൂം എന്ന് വിളികുന്നുണ്ട് . സെക്സ് നു വേണ്ടി ആളെ ഏർപ്പാട് ആകുന്ന ഒരു തരം ഏജന്റ് പണി ആണ്. റെസ്റ്റാറന്റ് ൽ പോയി ഫുഡ് കഴിച്ചു . ഇറങ്ങുമ്പോൾ ഒരാൾക്കു ഏകദേശം ഇന്ത്യ യിലെ 600 രൂപ വരെ ആകും. ഫുഡും റൂമും അത്രക്കും costly ആണ് . അവിടന്ന് ഒരു ടാക്സി പിടിച്ചു കോറൽ ഐലൻഡ് ലേക്ക് പോയി .


Day 3


ചെറുതും വലുതുമായ ഒട്ടനവധി മീനുകളെ അവിടെ കാണാം മീനുകൾ മാത്രം അല്ല മര യോന്ത് ', ഉടുമ്പ്, ചീങ്കണ്ണികുഞ്ഞുങ്ങൾ ഒക്കെ ഉണ്ട് . നടന്നു അകത്തേക്കു കയറുമ്പോൾ തലയ്ക്ക് മുകളിൽ ആയി ആണ് അക്വാറിയം സെറ്റ് ചെയ്തിരിക്കുന്നത്. കടലിനു അടിയിൽ സ്കൂബ ചെയ്യുന്ന പോലെ അനുഭവം ഉണ്ടാകും. 2 മണിക്കൂർ കൊണ്ട് കണ്ടു തീരാവുന്ന കാഴ്ചകൾ ഉണ്ടവിടെ...
തിരിച്ചു പാട്ടായയിലേക് വന്നു . രാത്രിയിൽ കുറച്ചു ആളൊഴിഞ്ഞ പട്ടയ ഫിഷിങ് ഹാർബർലേക്ക് പോയി അധികം ബഹളം ഒന്നുമില്ലാതെ കാഴ്ചകൾ കാണാൻ പറ്റിയ സ്ഥലം ആണ് ഇവിടെ. മീൻ പിടിക്കാൻ പോകുന്ന ബോട്ടുകളുടെ ആളനക്കവും ബോട്ടിലെ ചെറിയ പ്രകാശവും അങ്ങ് ദൂരെ പട്ടയ നഗരത്തിലെ വൈദ്യുത വിളക്കിൽ തിളങ്ങുന്ന കാഴ്ചയും വീശി അടിക്കുന്ന ഇളം കാറ്റും കാറ്റിൽ ഇളകുന്ന ഓളങ്ങളും എല്ലാം ഒരു പുതിയ അനുഭവം ആണ്. എത്രനേരം കണ്ടാലും മതി വരാത്ത കാഴ്ചകൾ ആണ് ..
Day 4..
പാട്ടായയിൽ നിന്നും വീണ്ടും തിരിച്ചു ബാങ്കോക്ക് ലേക്ക്....
ഏകദേശം 1 മണിയോടെ ബാങ്കോക്ക് ലേക്ക് എത്തി ചേർന്നു. Tuk tuk ടാക്സിയിൽ റൂം ബുക്ക് ചെയ്ത സതോങ് സ്ഥലത്തേക്ക് എത്തി ചേർന്നു . ഏതോ ഒരു വിഷ്ണു ടെംപിൾ ആണ് ലാൻഡ് മാർക് ആയി കൊടുത്തിരുന്നത്.. വിഷ്ണു ടെംപിൾ 3 തവണ വലം വെച്ച് കഴിഞ്ഞിട്ടും റൂം കണ്ടു പിടിച്ചില്ല. ക്യാഷ് കൊടുത്തു റൂം ബുക്ക് ചെയ്ത നിമിഷത്തെ ശപിച്ചു കൊണ്ട് പേര് അറിയാത്ത വഴികളിലൂടെ റൂം തപ്പി നടപ്പാണ്. അവസാനം ഏതോ ഒരു ഹിന്ദിക്കാരന്റെ കടയിൽ എത്തി. ബോംബെ യിൽ നിന്നും തായ്‌ലൻഡ് ലേക്ക് കച്ചവടത്തിന് വന്ന ആളാണ് . കൂടെ ഉള്ളവർക്കു ഹിന്ദി അറിയാവുന്നത് കൊണ്ടുരക്ഷപെട്ടു അയാൾ പറഞ്ഞ അറിവുകൾ വെച്ച് അവസാനം റൂം കണ്ടെത്തി. ഇതോടെ ഒരു കാര്യം മനസ്സിൽ ആക്കി തായ്‌ലൻഡ് ലേക്ക് ആര് പോയാലും ക്യാഷ് പൈഡ് ചെയ്തു റൂം ബുക്ക് ചെയ്യരുത്.. ചെയ്താൽ അനുഭവിക്കും. ഒന്നുകിൽ പാക്കേജ് എടുത്തു പോകുക അല്ലേൽ വിതൗട് ക്യാഷ് ൽ റൂം ബുക്ക് ചെയ്തു പോകുക. ( make my trip ) app കുറച്ചു ബെറ്റർ ആണ്.
Day 5
ഇന്നത്തെ യാത്ര സഫാരി വേൾഡ് ലേക്ക് ആയിരുന്നു . തായ്‌ലൻഡ് ൽ പോയാൽ ഏറ്റവും ബെസ്റ്റ് zoo സഫാരി വേൾഡ് തന്നെയാണ്. ഇതിന്റെ പ്രത്യേകത ഓപ്പൺ zoo ആണ്. വണ്ടിയിൽ ഇരുന്നുകൊണ്ട് മൃഗങ്ങളെ വളരെ അടുത്തു കാണാം എന്നുള്ളതാണ്. മറ്റുള്ള zoo പോലെ മൃഗങ്ങളെ കൂട്ടിൽ ഇടാറില്ല. എല്ലാം തുറന്നു വിട്ടിരിക്കുന്ന കാഴ്ച്ചകൾ ആണ് . ഗ്ലാസ് ഇട്ട ac bus ൽ ഇരുന്നു നമുക്ക് നന്നായി ആസ്വദിക്കാം. ജിറാഫ് കൾക്ക് തീറ്റ കൊടുക്കാനും കൂടെ നിന്ന് ഫോട്ടോ ക്കു പോസ് ചെയ്യാനും പറ്റും. അതുപോലെ ആഫ്രിക്കൻ തത്തകൾ പലതരം പക്ഷികൾ ഒക്കെ നമ്മുടെ തോളിൽ വന്നിരിക്കും . ഫുഡ് കയ്യിൽ വെച്ചാൽ മതി പറന്നു വന്നു കയ്യിൽ വന്നിരുന്നു ഭക്ഷണം കഴിക്കും . ബേർഡ് ഫുഡ് അവിടെ ഉണ്ട് 10 തായ് ബാത്ത് കൊടുത്താൽ മതി . പുറമെ നിന്നുള്ള ഫുഡ് കൊടുക്കാൻ പാടില്ല. പിന്നെ ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണം ഡോൾഫിൻ show ആണ് ആണ് . എലിഫന്റ് ഷോ bird show ഒക്കെ ഉണ്ടാകും. .എല്ലാം പല സമയത്തു ആണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ദിവസം ഫുൾ കാണാൻ ഉള്ള കാഴ്ചകൾ ഉണ്ട്. വൈകുന്നേരം 4 മണിക്ക് ശേഷം ലുംബിനി പാർക്കിൽ പോയി . മനോഹരമായ പാർക്ക് ആണ്.പാർക്ക് ന്റെ
മധ്യത്തിൽ ഒരു വലിയ ജലാശയം ഉണ്ട് . വെള്ളത്തിൽ നിന്ന് ഇടയ്ക്ക് ചെറിയ ചീങ്കണ്ണികൾ കരയിലേക്കു കയറി ഇരിക്കുന്ന കാഴ്ചകൾ കാണാം . പിന്നെ ഉള്ളത് ബോട്ട് സർവീസ് ആണ്. പെടൽ ബോട്ട് ആണ്. ചവിട്ടി ചവിട്ടി ജലാശയം ഫുൾ കറങ്ങി കാണാം . വൈകുന്നേരം 6 മണി മുതൽ free aerobic seccion start ചെയ്യും. ഒരു 300 പേരെങ്കിലും കാണും. മുന്നിൽ ഒരാൾ സോങ് ഇട്ടു ഡാൻസ് ചെയ്യും . പിറകിൽ വരിവരിയായി നിന്നു അത് നോക്കി ചെയ്യണം . ഡാൻസ് അല്ല ഒരു തരം exercise ആണ്. ആർക് വേണേൽ ജോയിൻ ചെയ്യാം. 5.30 to 7 വരെ ഉള്ളു..
Day. 6.
ഉറക്കം എഴുന്നേൽക്കുന്നത് 12. 30 ആണ്. എല്ലാം കഴിഞ്ഞു 2 മണിക്ക് വീണ്ടും കാഴ്ച്ചകൾ കാണാൻ ഇറങ്ങും. നാട്ടിൽ ആകുമ്പോൾ രാവിലെ എഴുന്നേറ്റു ഉടനെ ഒരു ചായ നിർബന്ധം ആയിരുന്നു. ഇവിടെ എത്തിയപ്പോൾ ആ കാര്യത്തിന് തീരുമാനം ആയി. ഒരു ചായ കുടിക്കാൻ എവിടയൊക്കെ നോക്കിയിട്ടും കണ്ടില്ല. പക്ഷെ ഞങ്ങൾ താമസിച്ച പട്ടയ ഹോട്ടൽ നു സമീപം മാത്യു അച്ചായന്റെ കേരള ഹോട്ടൽ ഉണ്ടായിരുന്നു എന്ന് ബാങ്കോക്ക് ൽ എത്തിയപ്പോൾ ആണ് അറിഞ്ഞേ.. അവിടെ പോകാൻ പറ്റാത്തത് തീരാ നഷ്ടം ആണ്.
ഇന്ത്യൻ റെസ്റ്റാറന്റ് നോക്കി തെണ്ടി തിരിഞ്ഞ് നടക്കുകയാണ് . ഓട്ടോ വിളിച്ചാൽ ഒരു കിലോമീറ്റർ 100 രൂപ വരെ ആണ് ചോതിക്കുന്നെ. അതു കൊണ്ട് യാത്ര മിക്കവാറും ക്രാബ് പോലെ ഉള്ള ഓൺലൈൻ ടാക്സിയിൽ ആണ്. അതു വളരെ ലാഭം ആണ് . തായ്‌ലൻഡ് ൽ പോയാൽ ഒരിക്കലും ഓട്ടോ വിളിക്കരുത് ഒന്നുകിൽ tuktuk ടാക്സി അല്ലേൽ ഓൺലൈൻ ടാക്സി. അവസാനം ഒരു ഇന്ത്യൻ റെസ്റ്റാറണ്ട് കണ്ടു പിടിച്ചു. ഫുഡ് കഴിച്ചു ഇറങ്ങിയപ്പോൾ എക്സ്ട്രാ 250 രൂപ കൊടുത്തു. അതു സർവീസ് ചാർജ് ആണത്രേ. ഫുഡ് വിളമ്പിയതിനു മാത്രം. Menu ന്റെ താഴെ ചെറുതായി എഴുതിയിട്ടുണ്ട്. സർവീസ് ചാർജ് പക്ഷെ നമ്മൾ അതൊന്നും അന്നേരം നോക്കിയില്ല. വിശപ് വന്നാൽ പിന്നെ കണ്ണ് കാണില്ലല്ലോ...

അതുപോലെ തായ്‌ലൻഡ് ലെ ഉൾ ഗ്രാമങ്ങളിൽ ലോങ്ങ് നെക്ക് കാരൻ എന്ന വിഭാഗത്തിൽ പെടുന്ന ഗോത്ര വർഗ്ഗത്തിൽ ഉള്ള ആൾകാർ ഉണ്ട്..പണ്ട് മ്യാന്മാർ അഥവാ ബർമ യിൽ നിന്നും തായ്‌ലൻഡ് ലേക്ക് കുടിയേറി പാർത്തവരാണ്. മ്യാന്മാർ ൽ ആഭ്യന്തര പ്രശ്നങ്ങളും യുദ്ധവും ഉണ്ടായപ്പോൾ ഇവിടേക്കു പലായനം ചെയ്തവർ ആണ്. ഇപ്പൊ ഇവിടത്തെ രാജ്യവുമായി പൊരുത്തപ്പെട്ടു എങ്കിലും സെറ്റിൽമെന്റ് പോലെ കോളനി സൃഷ്ടിച്ചു കുടിലുകൾ വെച്ച് കൃഷി യും മറ്റു തൊഴിലുകളും ആയി പൊരുത്തപ്പെട്ടു പോകുകയാണ് അവർ .അവരുടെ വീടുകളുടെ മതിൽ തടി കൊണ്ടോ ഓല കൊണ്ടോ ആണ് നിർമിച്ചിരിക്കുന്നത്. നിരവധി ധാന്യങ്ങൾ വിളയുന്ന പാടങ്ങൾക് നടുവിൽ ആണ് ഈ ഗ്രാമം. വഴി അരികുകകൾ ക്കു ഇരു വശത്തും ധാരാളം ഓലപ്പുരകൾ കാണാം അതിന്റെ വരാന്തയിൽ കഴുത്തു നീണ്ട സ്ത്രീകൾ കര കൗശല വസ്തുക്കൾ വിൽക്കുന്ന കാഴ്ച്ച കാണാം. തടികൾ കൊണ്ടുള്ള പ്രതിമയും വളകളും മാലകളുമാണ് വില്പന ക്കു .
ലോങ്ങ് നെക്ക് കാരൻ സ്ത്രീ കൾ 5 വയസ്സ് ആകുമ്പോൾ കഴുത്തിൽ ഒരു സ്വർണ റിങ് അണിയും. പിന്നെ ഓരോ വർഷവും ഓരോ റിങ്ങുകൾ അതിനോട് ഇണക്കി ചേർക്കും . അങ്ങനെ 21 വയസ്സുവരെ റിങ്ങുകൾ ഒന്നിന് മേലെ ഒന്നായി ചാർത്തി കൊണ്ടേ ഇരിക്കും . അപ്പോഴേക്കും കഴുത്തു നന്നായി നീണ്ടു പോകും. ഈ കാലയളവിൽ ഒരിക്കൽ പോലും അവർ ഈ റിങ് കഴുത്തിൽ നിന്നു ഊരുനില്ല എന്നതാണ് അത്ഭുത കരമായ സത്യം. ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം ഈ റിങ് കൾ ധരിച്ചു കൊണ്ട് തന്നെയാണ്. ഇങ്ങനെ ഒക്കെ ഉള്ള
കണ്ടറിവും കേട്ടറിവുകളും ഒക്കെ അനുഭവിച്ചു ഏഴാമത്തെ ദിവസം ബാങ്കോക്ക് ൽ നിന്നും തായ്‌ലൻഡ് ന്റെ സ്വർഗം ആയ ഫുക്കെറ്റ് ലേക്ക് യാത്ര തിരിച്ചു..
continue.........
@sancharam
0 Comments