"എന്റെ ജീവിത യാത്ര"



പാർട്ട്-


ങ്ങനെ എന്റെ ജീവിതത്തിൽ മാറ്റി മറിച്ച ആ സംഭവം..
എന്നെ ഷോപ്പിൽ നിന്നും കമ്പനിയുടെ ഹെഡ് ഓഫീസിലേക്ക് പ്രൊമോഷനോട് കൂടി സ്ഥലം മാറ്റിയിരിക്കുന്നു, നിങ്ങൾ ഒന്ന് നോകിയെ , കാര്യങ്ങൾ ഒക്കെ എളുപ്പം ആകുന്ന പോലെ , ഷോപ്പിൽ ഡ്യൂട്ടി സമയം രാത്രി 12 വരെ ആയിരുന്നു , ഓഫീസിൽ ആണെങ്കിൽ വൈകിട്ട്  6 മണി വരെ, ഒരുപാട് സമയം ബാക്കി.. ആഹാ അടിപൊളി ..
അങ്ങനെ ഓഫീസിലെ കാര്യങ്ങൾ ഒന്നും അറിയില്ലെങ്കിലും വളരെ വ്യകതമായി SAP പഠിപ്പിക്കാൻ ശ്രമിച്ച സ്വന്തം റഷീദ്ക്ക, കൂടെ നേപ്പാളിയായ നിരോജ് എല്ലാം കൂടി ഫുൾ സെറ്റ് ...റഷീദക ഒരു യാത്ര പ്രേമിയും കൂടെ ആയിരുന്നു , അത് കൊണ്ട് കട്ട സപ്പോർട്ട് എല്ലായിപ്പോഴും കിട്ടിയിരുന്നു..




തുർക്കിയിലേക്ക് ദുബൈന്നു എളുപ്പത്തിൽ പോകാൻ പറ്റുമായിരുന്നു , പക്ഷെ ഒരുപാട് കടമ്പ കടക്കണം , സാലറി സർട്ടിഫിക്കറ്റ് , 6 മാസത്തെ ബാങ്ക് ട്രാൻസ്‌ക്കഷൻ , ഇതൊക്കെ കേൾക്കുന്നത് തന്നെ ഇവിടുന്ന , ഇതൊക്കെ നമുക്ക് എവിടുന്ന് കിട്ടാൻ ?.. സാരമില്ല , അത് വിട്ടു..
അങ്ങനെ ഇന്തോനേയേഷ്യയിലെ BAPAK (പിതാവ് ) എന്ന് വിളിക്കുന്ന ഒരാളുമായി നല്ല ബന്ധമായി, അവരുടെ മക്കളുമായും വാട്സ്ആപ്പിലും BBM ആപിലുമായി  അങ്ങനെ ചാറ്റ് ചെയ്ത് ഒരുവിധം ഇന്തോനേഷ്യൻ ഭാഷാ പഠിച്ചെടുത്തു, കൂടാതെ ഇംഗ്ലീഷും ..കൂടാതെ  അവർ എല്ലാ സമയത്തും എന്നെ അങ്ങോട്ട് ക്ഷണിക്കുകയും ചെയ്യാറുണ്ടായിരുന്നു , നമുക്കല്ലേ നമ്മടെ അവസ്ഥ അറിയൂ ..
 അങ്ങനെ ഇതൊക്കെയായി 2 വർഷം ദുബായിൽ പോയതറിഞ്ഞില്ല, കൂടെ കട്ടക്ക് നമ്മുടെ കമ്പനിയിലെ  കൂട്ടുകാരും, അപ്പോഴാണ് കമ്പനിയിൽ  നിന്ന് 2 വര്ഷം തികച്ചവർക്ക് ലീവ് സാലറിയും ടിക്കറ്റും കൊടുക്കുന്നുണ്ട് എന്നൊക്കെ ഉള്ള വിവരങ്ങൾ ഞാനറിഞ്ഞത് , മനസ്സിൽ ഒരു ലഡു പൊട്ടി ..






പിന്നെ ഇതൊക്കെ മനസ്സിൽ കണ്ടു എന്നും രാവിലെ ഓഫീസിൽ എത്തിയാൽ  ദുബായ്-ഇന്തോനേഷ്യ ഫ്ലൈറ്റ് ടിക്കറ്റ്  നോക്കുമായിരുന്നു (കാരണം ഇന്ത്യക്കാർക്ക് ON ARRIVAL വിസ കിട്ടുന്ന ഒരു സ്ഥലം കൂടെ ആണ് ഇന്തോനേഷ്യ ), പല ആപ്ലിക്കേഷനിൽ അഴി അങ്ങനെ നോക്കും  കൂടുതൽ റേറ്റ് കാണുമ്പോ അങ്ങനെ അത് ഒഴിവാക്കും , കിട്ടുന്ന ലീവ് സാലറി എന്തിനാ കളയുന്നത് എന്ന് ചിന്തിക്കും , ആഗ്രഹം മനസ്സിൽ നിന്ന് പോകുന്നുമില്ല , കടം വേറെ , ആഹ് എന്തല്ലാം എന്റെ ജീവിതത്തിൽ നിന്നു പോയാലും കടം എന്ന കൂട്ടുകാരൻ എല്ലായ്‌പോഴും എന്റെ കൂടെ അങ്ങനെ പിന്തുടർന്നു ,പക്ഷെ  എനിക്ക് പരിഭവം ഒന്നും ഇല്ലാട്ടോ ..

..സാരല്യാ.മനസ്സിൽ നിന്നും ഇന്തോനേഷ്യ പോകുന്നതും ഇല്ല...
അവസാനം ഉമ്മയെ വിളിച്ചു, കാര്യം പറഞ്ഞു , ഉപ്പയും ഭയങ്കര സപ്പോർട്ട് (അന്നേരം ഉപ്പാക്ക് അസുഗം ആയിരുന്നു ) പക്ഷെ യാത്ര പോകണം എന്നുള്ള ഒരു പൂതി കൊണ്ട് നമ്മുടെ നാട്ടിൽ വരാൻ ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല...സാധാരണയായി  2 വര്ഷം കഴിഞ്ഞാൽ ഏതൊരു പ്രവാസിയും നാട്ടിൽ  പോകാറുണ്ട് , വലിയ പെട്ടിയും തൂക്കി നാട്ടിലെ എയർപോർട്ടിൽ വന്നിറങ്ങുമ്പോ കിട്ടുന്ന ഒരു സുഖം അതൊന്നു വേറെ തന്നെ .. (മനസ്സ്  പിന്മാറിയില്ല , അവസാനം ഇന്തോനേഷ്യയിൽ നിന്നും , എന്റെ വീട്ടിൽ  നിന്നും പച്ച കൊടി കിട്ടിയപ്പോ പിന്നെ ഒന്നും നോക്കിയില്ല . നേരെ ഓഫീസിലെ buyer ഖാലിദിന്റെ അടുത്തേയ്ക്..
അന്ന് എന്റെ പരിചയത്തിൽ അവനു മാത്രം ആണ് ക്രെഡിറ്റ് കാർഡ് ഉള്ളത് , ഖാലിദിന്റെ കണ്ണ് ഉന്തിയുള്ള ചോദ്യവും അതിനു ചിരിച്ചു കൊണ്ടുള്ള മറുപടിയും ഞാൻ ഇപ്പോഴും ഓർക്കുന്നു , അവസാനം എല്ലാ കാര്യവും പറയാറുള്ള സമീറിനോടും കാര്യം  പറഞ്ഞു , എല്ലാം ഓക്കേ ആക്കി , ഞാൻ പോകുന്നതിന്നു 1 മാസം മുൻപ് ടിക്കറ്റു എടുത്തുട്ടോ . ദുബൈന്നു മലേഷ്യ വഴി ഇൻഡോനേഷ്യയിലെ ജക്കാർതയിലേക്ക് ...അതും മലേഷ്യൻ അയർലൈൻസിൽ, മലേഷ്യൻ അയർലൈൻസിൽ ടിക്കറ്റ് എടുത്തപ്പോ ഒരു പേടി ഒക്കെ ഉണ്ടായിരുന്നു , കുറച്ചു മുമ്പ് മലേഷ്യൻ വിമാനം റാഞ്ചിയതോ , പൊട്ടി വീണതോ  എന്തോ ... സംഗതി ഇത് വരെ കിട്ടിയില്ല (സത്യം പറഞ്ഞാൽ  എന്ത് സന്തോഷം  ആയിരുന്നെന്നോ )






ഞാൻ എന്റെ ID കാർഡ് ഫോട്ടോ എടുത്ത്  ഇന്തോനേഷ്യയിലേക്കു അയച്ചു കൊടുത്തു , അവർക്ക് അവിടെ നിന്നും എവിടേക്കോക്കോ പോകാൻ ഉള്ള ട്രെയിൻ ടിക്കറ്റ് എനിക്കും കൂടെ എടുക്കാൻ ആയിരുന്നു ..കൂടാതെ അവിടെ താമസ സ്വകാര്യവും റെഡി  ആക്കി എന്ന് കേട്ടപ്പോൾ കുറച്ചു സമാധാനം ആയി ..
പക്ഷെ പോകാനുള്ള ദിവസം അടുക്കും തോറും മനസ്സിൽ ഒരു പേടിയും ഒരു കാളലും. ആഹ് സാരല്യ ഫസ്റ്റ് യാത്ര അല്ലേ.. അങ്ങനെt ഒക്കെണ്ടാവും എന്ന് കരുതി സമാധാനിച്ചു..

അങ്ങനെ ഞാൻ പോകാൻ ഉള്ള കുറച്ചു സാധങ്ങൾ വാങ്ങി തുടങ്ങി..ബ്രഷ് , പേസ്റ്റ് , പിന്നെ  2 കൂട്ടു ഡ്രെസ്സ്, ഒരു കുറഞ്ഞ വിലയുടെ ഷൂസ് , (യാത്ര പോകുമ്പോ കൂടുതൽ വിലപിടിപ്പുള്ള ഒന്നും വാങ്ങിക്കരുത് എന്ന് ഈ യാത്രയിൽ മനസ്സിലായി .. വരും  ദിവസങ്ങളിൽ വായിക്കാം )

പിന്നെ 2 ഷർട്ട് നമ്മുടെ സ്വന്തം ചങ്ക് സാദിക്ക്  തന്നു, തരുമ്പോ അവന്റെ മറ്റോഡത്തെ ഒരു നോട്ടവും പിന്നെ ഒരു ചെറു പുഞ്ചിരിയും , താമരശ്ശേരി സ്റ്റൈലിൽ ഉള്ള ചെറിയ ഒരു ഡയലോഗും,എല്ലാം കേട്ട് . കേള്കണല്ലോ/....
പിന്നെ അടുത്തത് ക്യാമറ..അതില്ലല്ലോ. ഇതരോട് ചോദിക്കും.ഫോൺ ആണെൽ ഒരു ക്ലാരിറ്റി ഇല്ല .ഓഫീസിന്നു ഷമീറിനോട് ഇത് ഒന്ന് പറഞ്ഞു നോക്കി ...സമീർ പറഞ്ഞു  നോ പ്രോബ്ലം ഡാ , ഞാൻ തരാം , അവസാനം , അവന്റെ കയ്യിലുള്ള ചെറിയ ഒരു ഡിജിറ്റൽ ക്യാമറ  അവൻ തന്നു , എല്ലാം കടമാണേ ...ഫോട്ടോ എടുക്കാൻ  പോലും അറിയാത്ത എന്റെ കയ്യിൽ ഒരു  ,ക്യാമറ , സന്തോഷമായി ... അതൊക്കെ ഓരോരോ നിമിഷങ്ങളും കാലവും ...

അങ്ങനെ എന്റെ സാറിന്റെ(ഭാരതി) സമ്മതത്തോടെ ഞാൻ 2015 നവംബര് 15nu ഇന്തോനേഷ്യയിലേക്ക് പോകാനായി
ഞാൻ റൂമിനു പുറത്തേക്ക്.. ..
ടാക്സി പിടിക്കണം എന്ന് കരുതി നിക്കുമ്പോ അടുത്ത റൂമിലുള്ള ഒരു സുഹൃത്തു (പേര് മറന്നു പോയി )കാറുമായി അജ്മാനിൽ നിന്നും ദുബൈക്ക് പോകാൻ നില്കുന്നു . വേഗം  അവന്റെ കാറിൽ കയറി, വെകുന്നേരം 4 മണി ആയപ്പോയേക്കും  ദുബായ്  എയർപോർട്ടിൽ എത്തി .. ലഗ്ഗേജ് ട്രോളിയിൽ വെച്ച് ഒന്ന് എയർപോർട്ടിനെ ഒന്ന് നോക്കി , കൊള്ളാല്ലോ ..എനിക്ക് സന്തോഷം  കൊണ്ട്  നിക്കാൻ വയ്യ , ഒരുപാട് കാലത്തെ  ആഗ്രഹം പൂവണിയാൻ പോകുന്നു , എന്റെ  മുതുകിലുള്ള 56littar ബാക് പാക്ക് നമ്മുടെ സ്വന്തം സ്പോർട്സ് മാൻ ജുനൈദ് വയനാട് തന്നതായിരുന്നു ..അവനെയും മനസ്സിൽ ഓർത്തു നേരെ എയർപോർട്ടിന് ഉള്ളിലേക്ക് ..സമയം ഇനിയും ഉണ്ട് ബോര്ഡിങ് പാസ് കിട്ടാൻ ..ഒന്ന് ചുറ്റി കറങ്ങാൻ തീരുമാനിച്ചു , ദുബായ് ഐര്പോര്ട്ടിനുള്ളിൽ ഒരു സംഭവം തന്നേട്ടോ..





അപ്പോഴാണ് എനിക്ക് എന്നെ തന്നെ കാണാൻ പൂതിയായതു ..നേരെ പോയി  ബാത്റൂമിലെ കണ്ണാടി ചില്ലിനു മുന്നിലേക്ക്  .. അവിടെ ആകുമ്പോ മനസ്സമാധാനത്തോടെ ഒന്ന് നിക്കാല്ലോ..
ട്രാക്ക്പാന്റും, ടി ഷർട്ടും പുറത്തെ ബാഗും എല്ലാം  കണ്ണാടിയിൽ കൂടെ കണ്ടപ്പോ എനിക്ക് എന്നോട് തന്നെ അസൂയ തോന്നി പോയി.. മതി വരോളം സെൽഫിയും എടുത്തു പഠിച്ചു ..
പക്ഷെ  മനസ്സിൽ പേടിയും ഒരു  മടിയും .. പിറകിൽ നിന്ന് എന്തോ എന്നോട്  പോകണ്ട എന്ന്  പറയുന്ന പോലെ ,  ആദ്യമായിട്ടാണ് ഇത് പോലുള്ള യാത്ര , അതും ഒറ്റക്ക് .9 മണിക്കൂർ വിമാന യാത്ര .എല്ലാം കൂടി കാലിടറുന്ന പോലെ..എങ്കിലും എന്റെ യാത്ര പ്രേമം അതൊന്നും വക വെക്കാൻ കൂട്ടാക്കിയില്ല ..
ഏതായാലും ഞാൻ നേരെ ബോര്ഡിങ് പാസ് കൊടുക്കുന്ന പോയിന്റിലേക്ക് ..അവിടെ ശൂന്യം , കുറച്ചു ഒന്ന് പരിഭ്രമത്തോടെ അലഞ്ഞു ..
ജകാർഥായിലേക്കു പോകാൻ ഉള്ള ഫ്ലൈറ്റിന്റെ ഒരു വിവരോം എവിടെയും കണ്ടില്ല ...

പതറി.. കാശ് പോയോ , ഞാൻ ഇനി എവിടെ പോയി അന്വേഷിക്കും , എല്ലാവരോടും വല്യ ആവേശത്തിൽ യാത്ര പറഞ്ഞു ഇറങ്ങിയതാ..  ഇനി എന്ത് ചെയ്യും .??
അവസാനം ഒരു യമനീ എയർപോർട്ട് സ്റ്റാഫിന്റെ സഹായത്തോടെ അവിടെ  ഏതോ ഒരു മൂലയിൽ ഉള്ള മലേഷ്യൻ അയർലൈൻസിന്റെ ഓഫിസിലേക്കു ഓടി പോയി.. കിതപ്പ് വല്ലാണ്ട് ഉണ്ട് , ഉള്ള വിവരം വെച്ച് ഇംഗ്ലീഷിൽ അവരോടു  കാര്യങ്ങൾ പറഞ്ഞു..മലശ്യക്കരനായ ഓഫീസറുടെ പേര് അബ്ബാസ് എന്നാണ് ..ടിക്കറ്റ് ഒക്കെ പരിശോധിച്ചു നോക്കി എന്റെ മുഖത്തേക്ക് ഒന്നു നോക്കി അവരുടെ മറുപടി ഇങ്ങനെ ..????????



TO BE CONTINUE...

Post a Comment

5 Comments