തൊള്ളായിരത്തിൻ്റെ ഓർമ്മയിൽ നിന്നും .....Part 1


 

         ആദ്യം തന്നെ ഞാൻ ഓർമപ്പെടുത്തുന്നു ഇൗ ലേഖനം തികച്ചും ഏറെ കാലം ആയി എന്റെ സ്വപ്നങ്ങളും ആഗ്രങ്ങളും കൂട്ടി ഇണക്കിയതായിരുന്നു... ഇൗ സാക്ഷാത്കാരതിന് വാക്ക് കൊണ്ടും പ്രവർത്തി കൊണ്ടും സഹായിച്ച എന്റെ എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി അറിയിച്ച്കൊണ്ട് ഞാൻ തുടങ്ങട്ടെ...... ആദ്യം തന്നെ നമ്മുടെ 900കണ്ടി ഇവെന്റ്നെ കുറിച്ച് അറിഞ്ഞപ്പോൾ മനസ്സിൽ ഉറങ്ങി കിടന്ന സ്വപ്നങ്ങൾ സട കുടഞ്ഞു എണീറ്റു..എന്റെ യാത്രകൾ ലക്ഷ്യങ്ങളെ മാത്രം നിറപ്പകിട്ട് ചാർത്തുന്നതല്ല , മറിച്ച് അവിടേക്ക് എത്തുന്ന വഴിയും,തിരികെ ഉള്ള വഴികളും ഓർമ്മയിൽ എന്നും വസന്തം വിരിയിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്... അത് തന്നെ ഞാൻ ഇവിടെയും തിരഞ്ഞെടുത്തു... ഇവന്റിന്റെ തീയതി അറിയിച്ചപ്പോൾ തന്നെ ട്രെയിൻ ബുക്ക് ചെയ്യാം എന്ന് കരുതി നോക്കിയപ്പോൾ വെയ്റ്റിംഗ് ലിസ്റ്റില് കിടക്കുന്നു.പണ്ട് ഒരിക്കൽ കോഴിക്കോട് വരെ ട്രെയിനിൽ പോയതിന്റെ ഓർമ്മ കിടക്കുന്നത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.അപ്പോഴാണ് മനസ്സിൽ ഇടക്ക് എവിടെയോ വായിച്ച റിവ്യൂ ഇടി മിന്നലായി പതിച്ചത്... അതേ ആനവണ്ടിയുടെ മിന്നൽ സർവ്വീസ്, വായിച്ചത് മുതൽ മനസ്സിൽ കൊണ്ട് നടന്ന ഒരു സ്വപ്നം. മറുത്ത് ഒന്ന് ആലോചിക്കാൻ നിന്നില്ല. രാത്രി കൊട്ടാരക്കര വഴി പോകുന്നത് റിസർവ് ചെയ്തു.. അങ്ങനെ 12 ന് വൈകിട്ട് 7 മണിക്ക് ജോലി കഴിഞ്ഞ് പോകാൻ നേരം മുതലാളിയോട് നാളേ ലീവ് ആണെന്ന് പറഞ്ഞ് നേരേ വീട്ടിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി നേരുത്തേ പാക്ക് ചെയ്ത് വെച്ച ബാഗും എടുത്ത് ഒരു കൂട്ടുക്കാരനെയും പൊക്കി നേരേ ബസ്റ്റാൻ്റിൽ ചെന്നു .വേഷം ഷർട്ടും കൈലിയും ട്രാവലിങ്ങ് ബാഗും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ്സിൻ്റെ സമയ വിവരങ്ങൾ യഥാസമയം അറിയിക്കാൻ നമ്മുടെ ചങ്ക് അനൂപ്പും അതിൽ ഉണ്ടായിരുന്നു. ചാറ്റിങ്ങിലൂടെ മാത്രം പരിചയമുള്ള ചങ്കിനെ നേരിട്ട് കാണാൻ പോകുന്നു .... അതെ രണ്ട് സർപ്രൈസ് അങ്ങ് തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അങ്ങനെ 9.30 ആയപ്പോ കൊട്ടാരക്കരയിൽ മിന്നലടിച്ചു കൂടെ ഇടിമഴയായ് ചങ്ക് അനൂപും.. കേറിയപ്പോൾ തന്നെ ചങ്കിനെ പരിചയപ്പെട്ടു... 


 

എന്നിട്ട് നേരേ എൻ്റെ സീറ്റിൽ ഞാൻ സ്ഥാനം ഉറപ്പിച്ചു. വായിച്ചത് പോലെ തന്നെ ആയിരുന്നു റോഡിൽ അവൻ മിന്നൽ പോലെ ചീറിപ്പാഞ്ഞു ഒരു രാജാവിനെ പോലെ.... എതിരെ വരുന്ന പ്രജകൾ മുഴുവനും രാജാവിന് കടന്ന് പോകാൻ വഴിയൊരുക്കുന്നു.. തെല്ലും ഭയമില്ലാതെ കോഴിക്കോട് ലക്ഷ്യമാക്കി ചീറി പാഞ്ഞു... ഇരുളിൻ്റെ ഭംഗി ആസ്വദിക്കെ ഇടക്കെപ്പെഴോ ഉറക്കത്തിലേക്ക് വഴുതി വീണു ...ക്രിത്യം വെളുപ്പിനെ 3.30 ന് തന്നെ കോഴിക്കോട് എത്തി. ഞങ്ങൾ പുറത്ത് ഇറങ്ങി ഒരു ചായയും കുടിച്ചു നേരേ ഒരു Dormitory ലക്ഷ്യമാക്കി നടന്നു... ചെറുതായി ഒന്നു മയങ്ങണം ഒന്നു ഫ്രഷ് ആകണം ഇതായിരുന്നു തീരുമാനം..പക്ഷേ ഇനിയും കാണാനുള്ള 29 മുഖങ്ങൾ ഓർത്തപ്പോൾ ഉറക്കം എന്നെ തനിച്ചാക്കി എങ്ങോട്ടോ പോയി. പിന്നെ കട്ടിലിലെ മൂട്ടയോട് ഓരോ കാര്യങ്ങൾ പറഞ്ഞു സമയം നീക്കി.. അതിനിടയിൽ അവിചാരിതമായി കൊല്ലത്തെ അൻവറും ഇവിടെ വന്നു ഫ്രഷ് ആയി പരിചയപ്പെട്ടിട്ട് പോയി... രാവിലെ ആയപ്പോൾ തന്നെ പലരും ബസ്റ്റാൻ്റിൽ വന്നു.. ഞങ്ങളും നടന്നെത്തി... ചെന്ന് എത്തിയത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു പറ്റം ചങ്കുകളുടെ ഇടയിലേക്ക് ആയിരുന്നു. അനുവിനെയും രാഹുലിനെയും ആദ്യം തപ്പി കാരണം അവരുമായി മാത്രമേ ഞാൻ ഇത് വരെ മെസ്സേജ് അയച്ചിട്ടുള്ളൂ.... അങ്ങനെ അവിടെ വെച്ച് പലരേയും പരിചയപ്പെട്ടു... ഫോട്ടോകളും റിവ്വുകളും കൊണ്ട് മനസ്സിന് നിറമണിയിച്ച നിഖിൽ ബ്രോയെ ഞാൻ തിരിച്ചറിഞ്ഞു... കേതർനാഥിൻ്റെ വിശേഷങ്ങൾ തിരക്കി. സംസാരിക്കുമ്പോൾ അറിഞ്ഞിരുന്നില്ല ഇവരെല്ലാം ഹൃദയത്തിൽ പറിച്ച് മാറ്റാൻ പറ്റാത്ത സ്ഥിതിയാകുമെന്ന് . 8 മണിക്കുള്ള മേപ്പാടി ബസ്സിന് വേണ്ടി ഞങ്ങളെല്ലാം ഒരുമിച്ച് കാത്തിരുന്നു. പെട്ടന്ന് ഗൂഡല്ലൂർ ലേക്ക് ഒരു ആനവണ്ടി മുന്നിൽ വന്നു സൂക്ഷിച്ച് നോക്കിയപ്പോ മേപ്പാടി എന്ന് കണ്ടു. ചാടി കേറി വിൻഡോ സീറ്റ് എടുത്തു. കാരണം മേപ്പാടി എത്തുന്നതിന് മുന്നെ ഞങ്ങളെ സ്വീകരിക്കാൻ നിക്കുന്ന കുതിരവട്ടം പപ്പു ചേട്ടൻ നൂറേ നൂറ്റിപ്പത്തിൽ റോഡ് റോളർ ഓടിച്ചിറക്കിയ സാക്ഷാൽ താമരശ്ശേരി ചുരം.... ഇതിനകം സ്ത്രീകളുടെ ഇരുപ്പിടത്തിൽ അതിക്രമിച്ച് കേറിയ അനുവിനെയും മുടിയനേയും നന്ദുവിനേയും ഒരു ചേച്ചി വന്നു ഇറക്കിവിട്ടു😂😂😂😂 മുതിർന്ന പൗരന്മാരുടെ സീറ്റിൽ ഇരുന്ന് ഒരൊറ്റ പ്രാർഥന മാത്രം " പടച്ചോനെ ചുരം കേറി മുകളിൽ എത്തുന്നത് വരെ ഇവിടെ നിന്ന് എന്നെ എണീപ്പിക്കല്ലെ"... അങ്ങനെ ആനപ്പുറത്ത് കയറി അടിവാരം വരെ എത്തി.. ചിത്രങ്ങളിൽ കൂടെ മനസ്സിൽ ഒരു പാട് തവണ ചുരം കയറിയിട്ടുണ്ടെങ്കിലും ആദ്യമായി അവളെ നേരിട്ട് അറിയാൻ പോകുന്നു...റ്റോപ്പ് ഗിയറിൽ നിന്ന് ലോഡ് ഗിയറിലേക്ക് ചുരം കേറാൻ ഞങ്ങളോടൊപ്പം അവനും കുതിച്ചു.... കരിന്തണ്ടനെ പലയിടത്തും സ്മരിച്ച് ഓരോ ഹയർ പിന്നും കടന്നു... കാട്ടിലൂടെ വേറേ ചുരങ്ങൾ കയറിയിട്ടുണ്ടെങ്കിലും താമരശ്ശേരി ശെരിക്കും ഒരു അത്ഭുദം തന്നെയായിരുന്നു... കാട്ടിലെ ചെറിയ മൃഗങ്ങളെ വകവെക്കാതെ ഒറ്റയാൻ ഞങ്ങളേയും കൊണ്ട് അവളുടെ മടിതട്ടിൽ നിന്ന് നെറുകിൽ എത്തിച്ചു... അതെ ലക്കിടിയിൽ നിന്ന് നോക്കിയപ്പോൾ അവളുടെ സൗന്ദര്യം വർണ്ണനകൾക്കും അപ്പുറം ആയിരുന്നു... . . . . To be continued...


 

Post a Comment

8 Comments