മനസ്സ് നിറയെ പ്രണയവുമായി❤ നടന്നിരുന്ന കാലത്ത് മോഹം എന്ന ആൽബത്തിലെ പാട്ടിന്റെ🎧 വരികളിലൂടെ ആണ് എന്റെ മനസ്സിലും മോഹമായി മാറിയതാണ് കുടജാദ്രി....⛰⛰.. കുടജാദ്രിയില്‍ കുട ചൂടുമാ കൊടമഞ്ഞു പോലെയീ പ്രണയം..... ഇപ്പോൾ എന്റെ പ്രണയം മഞ്ഞിനോടും മഴയോടും യാത്രകളോടും.... അങ്ങനെ ആ ദിവസം വന്നെത്തി ..1-3-2019 ന് രാത്രി ഞങ്ങൾ ചലഞ്ചേഴ്സ് ടീം (ഷാഫിക്കാ, ബാബു ചേട്ടൻ, അഭിലാഷ്, മനു, ഗോകുൾ, പിന്നെ ഞാനും) okha express🚆 (16338 time 21.30) ത്യശ്ശൂരിൽ നിന്നും വണ്ടി കയറി. എല്ലാവരുടെ മനസ്സിലും കുടജാദ്രിയെ⛰ കാണാനും കുടജാദ്രിയെ കീഴടക്കാനും എന്ന ഒറ്റ ആഗ്രഹം മാത്രമായിരുന്നു മനസ്സിൽ.. പിറ്റേ ദിവസം കാലത്ത്⏰ 6.20 ന് മൂകാബിക റെയിൽവെ സ്റ്റേഷനിൽ എത്തി .. ബൈന്ദൂർ സ്റ്റേഷൻ ഞങ്ങൾക്ക് ഒരു പുതിയ കാഴ്ച്ച തന്നെയായിരുന്നു. സ്റ്റേഷന് അടുത്ത് (ഒരു 10 M) 2 Km നീളത്തിൽ ഉള്ള ടണൽ🚇 ഉണ്ടായിരുന്നു.. ഞങ്ങൾ അവിടെ നിന്നും ഫോട്ടോ📸📸 എടുക്കാൻ മറന്നില്ല, അവിടെ ഒരു മണിക്കൂർ ഞങ്ങൾ ചിലവഴിച്ച് വീണ്ടും യാത്ര തുടങ്ങി.. ബൈന്ദുർ മൂകാംബിക സ്റ്റേഷനിൽ നിന്നും 10 മിനിറ്റ് നടന്നാൽ ഉള്ള ദൂരമേ ഉള്ളു ബസ് സ്റ്റോപ്പ് 🚎🚌എത്താൻ.. അവിടെ നിന്നും കൊല്ലൂർ മൂകാംബിക സ്റ്റാൻഡിലേക്ക് ബസ് കിട്ടി(ഒരാൾക്ക് 33 രൂപ ഒരു മണിക്കൂർ യാത്ര) അങ്ങോട്ടുള്ള യാത്ര മനസ്സിന് കുളിർമ നൽകുന്നതായിരുന്നു..🏞 ഐതിഹ്യം📜 (ദീർഘകാലമായി തപസ്സ് ചെയ്യുകയായിരുന്ന മൂകാസുരന്റെ മുൻപിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഇതറിയാതെ മൂകാസുരൻ തപസ്സ് തൂടർന്നു.
ബ്രഹ്മാവ് തന്റെ കൈവശമുണ്ടായിരുന്ന ജലം മൂകാസുരന്റെ മുഖത്ത് തളിച്ച് ഉണർത്തുകയും ജലം കുടിക്കാൻ നൽകുകയും ചെയ്തു. ബാക്കി വന്ന ജലം മൂകാസുരൻ നിലത്തൊഴിച്ചെന്നും അതിൽ നിന്നാണ് സൗപർണിക നദി ഉണ്ടായതെന്നും കരുതപ്പെടുന്നു. സുപർണൻ എന്നു പേരായ ഗരുഡൻ തന്റെ മാതാവായ വിനുതയുടെ സങ്കടം മാറ്റാൻ ആയി ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്നു ആവശ്യപ്പെട്ടു എന്നും പറയപ്പെടുന്നു ) സൗപർണികയിൽ കുളിച്ച് പുതിയ ഒരു മനുഷ്യനായി നേരെ അമ്മയുടെ സന്നിധിയിലേക്ക്. തിരക്ക് കുറവായിരുന്നു ഞങ്ങൾക്ക് സുഖമായി തൊഴാൻ സാധിച്ചു... ഞങ്ങൾ അവിടെ നിന്നും അന്നദാനവും കഴിച്ചു.(വയറ് നിറഞ്ഞില്ല എന്നാലും മനസ് നിറഞ്ഞു ) ഐതിഹ്യം📜 (കോലൻ എന്നു പേരുള്ള ഒരു മഹർഷി ഇവിടെ ഒരുപാടുകാലം ദുർഗ്ഗാദേവിയുടെ പ്രീതിയ്ക്കായി തപസ്സിരുന്നുവന്നു. ആ അവസരത്തിൽ തന്നെ കംഹാസുരൻ എന്നൊരു അസുരനും "അമരത്വം" നേടാനായി ഇതേ പ്രദേശത്തിൽ മൃത്യുഞ്ജയനായ പരമശിവനെ തപസ്സു ചെയ്തുവന്നിരുന്നു. തപസ്സിൽ സന്തുഷ്ടനായി മഹാദേവൻ പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ അസുരനെ വാഗ്‌ദേവിയായ സരസ്വതി ലോകരക്ഷാർത്ഥം മൂകനാക്കി. അങ്ങനെ അസുരന് "മൂകാസുരൻ" എന്ന പേരുകിട്ടി. ഇതിൽ കോപിഷ്ടനായ മൂകാസുരൻ കോല മഹർഷിയെയും ദേവീഭക്തരെയും ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ആപത്ത് അകറ്റുന്ന ദുർഗ്ഗാഭഗവതി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിക്കുകയും, കോലമഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബികയായി അവിടെ കുടികൊള്ളുകയും ചെയ്തു എന്നാണു സങ്കൽപ്പം. അവിടെ നിന്നും നേരെ ഞങ്ങളുടെ സ്വപ്നത്തിലേക്ക് അതെ കുടജാദ്രിയിലേക്ക്⛰⛰..(അപ്പോൾ സമയം⏰ 2 മണി) കൊല്ലുർ ബസ് സ്റ്റാർ ഡിൽ നിന്നും ജീപ്പുക്കൾ സർവീസ് നടത്തുന്നുണ്ട്🚕( ഒരാൾക്ക് 350 രൂപ) ഞങ്ങൾ നിട്ടൂറിലേക്ക് ബസ് കയറി കാരണം ഞങ്ങൾ ജീപ്പ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു( ഒരാൾക്ക് 35 രൂപ💵 ഒരു മണിക്കൂർ യാത്ര) 3.10 ന് ഞങ്ങൾ നിട്ടൂറിൽ എത്തി. അപ്പോഴെക്കും എല്ലാവർക്കും നന്നായി വിശന്നു അവിടെ അടുത്തുള്ള ഒരു ചെറിയ കടയിൽ കയറി നന്നായി ഭക്ഷണം 🍱🍱കഴിച്ചു.. അപ്പോഴെക്കും ജീപ്പ് വന്നിരുന്നു( Ramesh SRI JEENUKALLAMMA TOURIST NO.9632600648) നേരെ ജീപ്പിലേക്ക് രമേഷ് ചേട്ടൻ ഞങ്ങളെ കണ്ടപ്പോൾ മദ്യപാനികൾ ആയി തോന്നിയത് കൊണ്ടാകാം മദ്യം🍾🍾 കൊണ്ടുപോകാൻ പറ്റില്ല സാറേ എന്ന് ഒരു മുൻകരുതൽ തന്നു... ജീപ്പ് ഓടി തുടങ്ങി ടാറിട്ട റോഡുക്കൾ🛣🛣 മാറി തുടങ്ങി.. ചെക്ക് പോസ്റ്റിലെ പോലിസ്ക്കാരൻ👨🏽✈👨🏽✈ വണ്ടിക്ക് കൈ കാണിച്ചു. Entry fee 250 രൂപ💵 നൽകണം... അങ്ങനെ അതും നൽകി നേരെ മുകളിലേക്ക് ഒരു പ്രത്യക രസം തന്നെ ആയിരുന്നു ജീപ്പ് യാത്ര.ഈ വഴിയിലൂടെ ജീപ്പ് ഓടിക്കുന്ന രമേഷ് ചേട്ടനെ സമ്മതിക്കണം🙏🙏.... പോകുന്ന വഴിയിൽ ഫോട്ടോസ്📸 എടുക്കാൻ മറന്നില്ല..(KM 14 ഉണ്ട്) അങ്ങനെ 5 മണിക്ക് ഞങ്ങൾ മുകളിലെ ഞങ്ങൾക്ക് താമസിക്കാൻ ഉള്ള ഗസ്റ്റ് ഹൗസിൽ🏪എത്തി.. യാത്രയുടെ ക്ഷീണം കാരണം ഞങ്ങൾ ഒന്ന് മയങ്ങി 😞😞8 മണിക്ക് ⏰ഊണ് ശരിയായിട്ടുണ്ട്🍱 എന്ന് പഞ്ഞ് പത്മ രാജ് വന്നു(പാചകക്കാരൻ ).. ( ചോറ് സാമ്പാർ അച്ചാർ കാബേജ് ഉപ്പേരി ഇതായിരുന്നു വിഭവങ്ങൾ )🍱 നന്നായി വയറ് നിറച്ച് കഴിച്ചു.. ചെറുതായി തണുപ്പ് വന്ന് തുടങ്ങിയിരുന്നു... നാളെ സൂര്യോദയം കാണാൻ പോക്കേണ്ട കാരണം ഞങ്ങൾ ഉറങ്ങാൻ കിടന്നു🛌🏼🛌🏼.. പിറ്റേ ദിവസം 3-3-2019 കാലത്ത് നേരത്തെ🌅 ഉണർന്നു സൂര്യോദയം കാണുകയാണ് ലക്ഷ്യം ( പുറപ്പെടുന്ന സമയം 5.45 സൂര്യോദയം 6.15)🌅 ഞങ്ങൾക്ക് അവിടെ നിന്ന് പുതിയ യാത്രികരെ പരിചയപ്പെടാൻ സാധിച്ചു.🙋🏼♂🙋🏼♂🙋🏼♂.(വയനാട്ടുക്കാർ ഹരി, രാഹുൽ, രോഹിത്, ഗോ കുൾ,) പിന്നിട്ടുള്ള യാത്രയിൽ ഞങ്ങളുടെ കൂടെ അവരും കൂടി.. പുല്ല്ക്കൾ ചിലയിടങ്ങളിൽ ഉണങ്ങി നിൽക്കുന്നത് കാണാം ആയിരിന്നു പക്ഷെ എന്നാലും സൗന്ദര്യത്തിന് 🏞ഒരു മങ്ങലും ഉണ്ടായിരുന്നില്ല.. ഞങ്ങൾ കയറുന്ന 🧗🏽♂🧗🏽♂ സമയത്ത് ആരും ഉണ്ടായിരുന്നില്ല..
ഞങ്ങളും പിന്നെ സ്നേഹിക്കാൻ
മാത്രം അറിയുന്ന
കല്യാണി, ശങ്കർ,രാജുവും( അവിടെ മുകളിൽ നിന്നും കൂടെ വന്ന 3 പട്ടികളാണ്
രാഹുൽ ആണ് അവർക്ക് പേര് ഇട്ടത്)
ഇവർ എന്തിനാണ് ഞങ്ങളുടെ കൂടെ കൂടിയത് എന്ന് എത്ര ആലോചിച്ചിട്ടും
🤔🤔എനിക്ക് മനസിലായില്ല... അവരുടെ ഗണത്തിൽ പെട്ടത് കൊണ്ടാണോ😛😛 അതോ
അവർക്ക് ഞങ്ങളെ കൊണ്ട് എന്തെങ്കിലും ആവശ്യത്തിന് ആണോ എന്നും അറിയില്ല...
നടത്തം തുടർന്നു മുകളിലേക്ക് പോകുംന്തോറും മലയുടെ ഭംഗി കൂടി
കൊണ്ടിരുന്നു.അത് ഞങ്ങൾ ചിത്രങ്ങൾ📸📸 ആക്കാൻ മറന്നില്ല.. പോകുന്ന വഴി
മദ്ധ്യത്തിൽ ആയി ഒരു ചെറിയ ഗുഹാമ്പലം ഉണ്ട് അതിൽ ചെറിയ ഒരു പ്രതിഷ്ഠയും..
അവിടെ കയറി തൊഴ്ത്🙏🙏 നടത്തം തുടർന്നു..
ഏതോ സ്വപ്നത്തിൽ സഞ്ചരിക്കുന്ന പോലെ തോന്നി.🤩. അങ്ങനെ ഒരു ഒന്നൊന്നര മണിക്കൂരിന്റെ യാത്ര അവസാനിച്ചത് സർവ്വജ്ഞാനപീഠം
ത്തിൽ ആണ്.. ശങ്കരാചാര്യരുടെ പ്രതിഷ്ഠ ആണ് അവിടെ..
ഐതിഹ്യം 📜
കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ്⛰.
കുടജാദ്രി കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ
താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്.
മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവിൽ നിൽക്കുന്ന ഈ മല വംശനാശം
സംഭവിച്ചുകൊണ്ടിരിക്കുന്നതും പല
സസ്യജാലങ്ങളുടെയും🌿🌱 പക്ഷിമൃഗാദികളുടെയും🦜 ആവാസ സ്ഥലമാണ്...
മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയത്തും
മഞ്ഞുമൂടിക്കിടക്കുന്നു.⛄⛄ മലകയറുന്ന സാഹസികർക്കായി 🧗🏽♂🧗🏽♂ഒരുഉത്തമ
സ്ഥലമാണ് കുടജാദ്രി.
കുടജാദ്രിയിൽ ദേവി സാനിദ്ധ്യം മനസ്സിലാക്കിയ ശ്രീ ശങ്കരൻ കുടജാദ്രി
ശൃംഗത്തിൽ ഇവിടെയിരുന്നാണ്🧘🏻♂ തപസ്സനുഷ്ടിച്ചത് എന്നാണ്
പറയപ്പെടുന്നത്….
സഞ്ചാരയോഗ്യമല്ലാത്ത🏔⛰ കുത്തനെയുള്ള കയറ്റങ്ങാളാണ് കുടജാദ്രിയിൽ ഏറെയും .
ഇന്നും ഭക്തർ വളരെയേറെ പ്രയാസപ്പെട്ടാണ് ഈ അപകടം പതിയിരിക്കുന്ന കുന്നുകൾ
താണ്ടി,🏃🏼🏃🏼 ഇവിടം സന്ദർശിക്കുന്നത്. വലിയ വലിയ കല്ലുകളാൽ🍘
നിർമ്മിതമായിട്ടുള്ള ഈ ക്ഷേത്രം ശ്രീ ശങ്കരൻ തന്റെ തപോശക്തിയാൽ സ്വയംബൂവായി
തീർത്തിട്ടുള്ളതാണെന്നാണ് ഐതീഹ്യം.
ശ്രീ ശങ്കരന്റെ തപോശക്തിയിൽ പ്രസന്നയായ ദേവി ഇവിടെയാണ് അദ്ദെഹത്തിന്റെ
മുന്നിൽ പ്രത്യക്ഷപ്പെട്ടുതെന്നാണ് പറയപ്പെടുന്നത്.🙏 ആഗ്രഹങ്ങൾ അരുളി
ചെയ്യുവാൻ കല്പ്പിച്ച ദേവിയോട് ശ്രീ ശങ്കരൻ ഒരേ ഒരു കാര്യം മാത്രം
ആവശ്യപ്പെട്ടുവത്രെ.🗣
ലോകനൻമക്കായി ദേവി ഇവിടം വിട്ടു തന്നോടൊപ്പം വരണമെന്നും ദേവീ ചൈതന്യം
ലോകനന്മക്കായി ഉപകാരയോഗ്യമാക്കണമെന്നും പറഞ്ഞു.
അത് സമ്മതിച്ച ദേവി ഒരു കാര്യം ശ്രീ ശങ്കരനോട് വ്യക്തമാക്കിയത്രേ.🗣
അതിപ്രകാരം ആകുന്നു…..
കൂടെ ചെല്ലാം, പക്ഷെ തിരിഞ്ഞു നോക്കരരുത്! ഏതെങ്കിലും കാരണവശാൽ തിരിഞ്ഞു നോക്കിയാൽ പിന്നീട് അവിടെ നിന്നും ഒരടിപോലും താൻ മുന്നോട്ടു വരില്ല എന്നും; അവിടെ തന്നെ കുടികൊള്ളും എന്നും ദേവി കൽപ്പിച്ചു. സമ്മതം മൂളിയ ശ്രീ ശങ്കരൻ മുന്നോട്ടു നടക്കുകയും 👣👣പിന്നിൽ ചിലങ്കയുടെ ശബ്ദത്തോടു കൂടി ദേവിയും സഞ്ചാരം ആരംഭിച്ചു. ഏറെ നേരം ദേവിയുടെ
ചിലങ്കയുടെ ശബ്ദം പുറകിൽ നിന്നും കേട്ടുകൊണ്ടിരുന്ന ശങ്കരന് പെട്ടെന്ന് അത് നിലച്ചത് പോലെ തോന്നി. എങ്കിലും ദേവിയുടെ വാക്കുകളെ മാനിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ ബഹുദൂരം പിന്നെയും താണ്ടി….👣 എന്നാൽ ഏറെ നേരം കഴിഞ്ഞും ചിലങ്കയുടെ ശബ്ദം കേൾക്കാതായപ്പോൾ ശ്രീ ശങ്കരന് നേരിയൊരു സംശയമുണ്ടായിയെന്നും🤔 സംശയ നിവാരണത്തിനായി തിരിഞ്ഞു നോക്കിയെന്നും പറയപ്പെടുന്നു. ദേവിയുടെ നിബന്ധനയിൽ ഭംഗം വരുത്തിയതിനാൽ തുടർന്ന് ശ്രീ ശങ്കരനോടോത്ത് മുന്നോട്ടു പോകാൻ ദേവി വിസ്സമ്മതിച്ചുവെന്നും ആ ഭാഗത്ത് തന്നെ (ഇന്നത്തെ മൂലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം) കുടിയിരുന്നു എന്നും പറയപ്പെടുന്നു. അവിടെനിന്നും കാലക്രമേണ കൊല്ലൂരിൽ പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതീഹ്യം.📜 കുറച്ച് നേരം ജ്ഞാനപീഠം ത്തിൽ ഇരുന്ന് ധ്യാനിച്ചു🧘🏻♂🧘🏻♂.. അതിന് ശേഷം താഴത്തേക്ക്. ഇറക്കത്തിലേക്ക് ആയത് കൊണ്ട് കുറച്ച് വേഗത കൂട്ടി എല്ലാവരും.. ക്വതം 8.20 ന് ⏰ഞങ്ങൾ താഴ്ത്ത് എത്തി. താഴെ റൂമിൽ🏪 ഞങ്ങൾക്കുള്ള ഭക്ഷണവും(ഉപ്പ് മാവും ചായയും☕🍲) ആയി Cook കാത്ത് നിൽപ്പുണ്ടായിരുന്നു. നടത്തത്തിന്റെ🏃🏼 ക്ഷീണം ഉപ്പ്മാവിൽ തീർത്തു.. അൽപ്പം വിശ്രമിച്ച ശേഷം സാധനങ്ങൾ ഞങ്ങൾ കുടജാദ്രിയോട് യാത്ര🙋🏼♂ പറഞ്ഞ് താഴ്ത്തേക്ക്... താഴ്ത്തേക്കുള്ള യാത്രയും കാൽനടയാണ് കുറച്ച് അപക
ടകരവും❌❌(കാരണം ജനുവരി 1 മുതൽ കുടജാദ്രിയിൽ ട്രക്കിങ്ങ് നിരോധിച്ചിരുന്നു.🚷🚷 ഏതെങ്കിലും കാരണവശാൽ പിടിക്കപ്പെട്ടാൽ 200 രൂപ💵 പിഴ ഈടാക്കുന്നതാണ്) ഞങ്ങൾ രണ്ടും കൽപ്പിച്ച് നടന്നു കൂടെ ശങ്കരും കല്യാണിയും രാജുവും🐕🐕🐕 അവരെ ഓടിക്കാൻ തോന്നിയില്ല.. കുറച്ച് ദൂരം ജീപ്പ് പോകുന്ന വഴിയിലൂടെ നടന്നു🚶🏻🚶🏻 പിന്നിട് അങ്ങോട്ട് കാട്ടിലൂടെ ആയി യാത്ര🏞🏞 വ്യതസ്തതയോട് കൂടിയായ യാത്ര ആയിരുന്നു,.. ശരിക്കും കാട്ടിന്റെ നടുവിലൂടെ🗾 നടത്തത്തിലും ഫോട്ടോസ് എടുക്കാൻ മറന്നില്ല.📸📸 പോകുന്ന വഴിയിൽ 2 👥 ബാംഗൂർ യാത്രികരെ കണ്ടു അവരും ട്രക്കിങ്ങ്🧗🏽♂ നടത്തുക തന്നെ ആയിരുന്നു.അവർ പറഞ്ഞു പോകുന്ന വഴി അൽപ്പം അപകടം നിറഞ്ഞതാണ് എന്ന്. അൽ
പം അവരുടെ ഒപ്പം വിശ്രമിച്ചു(ഞങ്ങളെക്കാളും കൂടുതൽ കിതച്ചത് ശങ്കരും കല്യാണിയും രാജുവും ആയിരുന്നു🐕🐕🐕) അവർക്ക് കൈയിൽ ഉണ്ടായിരുന്ന വെള്ളവും 🍾🍾കൊടുത്ത് വീണ്ടും യാത്ര തുടർന്നു.. ചുറ്റും കാടായത് കൊണ്ട് എന്ത് അനക്കം കേട്ടാലും പേടിച്ചിരുന്നു ഞങ്ങൾ😨.. എല്ലാവരും ക്ഷീണിച്ചിരുന്നു. ഏകദേശം കാടിന്റെ നടുക്ക് എത്താറായപ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടു എല്ലാവർക്കും വലിയ സന്തോഷമായി നേരെ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു.. സ്വപ്നത്തിൽ കാണുന്ന ഫീൽ ആയിരുന്നു മനസിൽ വെറെ ഒന്നും ചിന്തിച്ചില്ല എല്ലാവരും കളിക്കാൻ ഇറങ്ങി.. കൊല്ലൂരില്‍ നിന്നും കുടജാദ്രയിലേയ്ക്കുള്ള യാത്രക്കിടെ കാണാവുന്ന മനോഹരമായ ഒരു കാഴ്ചയാണ് ഹിഡ്‌ലുമനെ വെള്ളച്ചാട്ടം. നിട്ടൂരയില്‍ നിന്നും 10 കിലോമീറ്ററും ഹൊസനഗരയില്‍ നിന്നും 45 കിലോമീറ്ററും അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പാറകള്‍ കയറിയിറങ്ങിയാല്‍ വെള്ളച്ചാട്ടത്തിന് തൊട്ടടുത്തെത്താം. വെള്ളത്തിന് നല്ല തണുപ്പായിരുന്നു. ആവശ്യത്തിന് കുടിവെള്ളവും🧂 ശേഖരിച്ച് ക്ഷീണം മാറുന്നവരെ കുളിയും കഴിഞ്ഞ് ഞങ്ങൾ വീണ്ടും നടത്തം തുടർന്നു(ശങ്കരിനും കല്യാണിക്കും രാ
ജുവിനും ബിസ്ക്കറ്റ്🥫 കൊടുക്കാൻ ഞങ്ങൾ മറന്നില്ല) വഴികാണാതെ😞 പോയതും വഴിയില്ലാതെ പകച്ച് നിന്ന് പോയതും😨 ഇപ്പോഴും മനസിൽ കിടക്കുന്നു🙂🙂.. നടന്ന് നടന്ന് കാട്ടുവഴിക്കൾ താണ്ടി നാട്ടുവഴിക്കളിൽ എത്തി ചെറിയ ചെറിയ വീടുകൾ⛺🏕. എട്ടോ പത്തോ വീടുകൾ മാത്രം എല്ലാ വീട്ടിലും കാവൽക്കാരായി നായകൾ ഉണ്ടായിരുന്നു🐶🐶🐶.. ഞങ്ങളുടെ ശങ്കറിനെയും കല്യാണിയെയും ഓടിക്കാൻ വന്നു ഞങ്ങൾ വിട്ടുകൊടുക്കുമോ എന്നാലും രാജു ഞങ്ങളുടെ കയ്യിൽ നിന്നും മിസ് ആയി😞😞. കുറച്ച് ദൂരം പിന്നാലെ പിൻതുടർന്ന് എങ്കിലും തിരിച്ച് പോയി.. അങ്ങനെ നാട്ടുവഴികളും താണ്ടി നിട്ടുർ റോഡിൽ എത്തി ഞങ്ങൾ( അങ്ങനെ 16 KM നടന്ന് കുടജാദ്രിയെ സ്വന്തം ആക്കിയ സന്തോഷത്തിൽ അവസാനസെൽഫിയും എടുത്തു) അൽപം കഴിഞ്ഞപ്പോൾ കൊല്ലുരിലേക്ക് ബസ്🚌 വന്നു..
ഞങ്ങളിലെ അവസാനത്തെ ആളും🚶🏻 കയറുന്നതും നോക്കി നിൽക്കുന്ന ശങ്കറിനെയും കല്യാണിനെയും🐕🐕 വേദനിക്കുന്ന മനസോടെ പിറിയേണ്ടി വന്നതിൽ ഉള്ള വിഷമം ഇപ്പോഴും മനസിൽ കിടക്കുന്നു..😞.( അവർക്ക് എന്ത് പറ്റി ആവ്വോ ദൈവമേ കാത്തോളണേ🙏)( സമയം 2 മണി കഴിഞ്ഞു⏰ ഒരാൾക്ക് 35 രൂപ 💵ഒരു മണിക്കൂർ യാത്ര തിരക്ക് ഉള്ളത് കൊണ്ട് ആർക്കും സീറ്റ് കിട്ടിയില്ല😞) നേരെ കൊല്ലൂർ ബസ്സ്റ്റാഡിൽ 🚌 ഇറങ്ങി അവിടെ കേരള ഹോട്ടൽ നിന്നും ഭക്ഷണവും🍱(ഊണ്+ പായസം 90 രൂപ💵) കഴിച്ച് ഫോൺ ചാർജും📱 ചെയ്യ്ത് നേരെ ബൈന്ദൂ രിലേക്ക് ബസ്🚌 പിടിച്ചു.(4 മണി ആയിരുന്നു അപ്പോൾ ഒരു മണിക്കൂർ⏰ യാത്ര ബൈന്ദൂ രിലേക്ക്) ഇനി ഞങ്ങളുടെ ലക്ഷ്യം മുരുഡേശ്വര ക്ഷേത്രം🕉 ആണ്(ബൈന്ദൂ രിൽ നിന്നും 80 KM 2 മണിക്കൂർ യാത്ര⏰) ഐതിഹ്യം📜 കർണ്ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് മുരുഡേശ്വര ക്ഷേത്രം. അറേബ്യൻ കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിൻ🗻 മുകളിലാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.. മൃഡേശ്വരൻ എന്നറിയപ്പെടുന്ന ശിവൻ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ക്ഷേത്രസമീപത്ത് പണികഴിപ്പിച്ചിട്ടുള്ള 123 അടി (37 മീറ്റർ) ഉയരമുള്ള ശിവപ്രതിമക്ക് ലോകത്തിലെ ഉയരമേറിയ ശിവരൂപങ്ങളിൽ വെച്ച് രണ്ടാം 2⃣സ്ഥാനമാണുള്ളത്... മുരുഡേശ്വര ക്ഷേത്രവുമായി 🕉ബന്ധപ്പെട്ട ഐതിഹ്യങ്ങൾ ത്രേതായുഗത്തിൽ നിന്നു തന്നെ തുടങ്ങുന്നു. അമർത്യത നേടിയ ദേവന്മാരെപ്പോലെ അനശ്വരനാകുവാൻ ലങ്കേശ്വരനായ രാവണനും ആഗ്രഹിച്ചു. ദേവഗണങ്ങൾക്ക് ഇതു സാധ്യമായത് ശൈവപ്രതീകമായ ആത്മലിംഗത്തെ പൂജിക്കുന്നതു കൊണ്ടാണെന്നു മനസ്സിലാക്കിയ രാവണൻ ആത്മലിംഗം സ്വന്തമാക്കാൻ ആഗ്രഹിച്ചു🤝. തീവ്രമായ പ്രാർത്ഥനകളിലൂടെയും🧘🏻♂ 🙏പൂജകളിലൂടെയും പരമശിവനെ🕉 പ്രസാദിപ്പിക്കുവാൻ സാധിച്ച രാവണൻ, ശിവൻ🕉 പ്രത്യക്ഷപ്പെട്ടപ്പോൾ വരമായി ആത്മലിംഗം ആവശ്യപ്പെട്ടു. അപ്രകാരം ആത്മലിംഗം രാവണനു വരദാനമായി നൽകിയപ്പോൾ അതു ലങ്കയിലെത്തി🏝 യഥാസ്ഥാനത്തു സ്ഥാപിക്കുന്നത് വരെ മറ്റൊരിടെത്തും നിലത്തു വെയ്ക്കാൻ പാടില്ല❌❌ എന്നൊരു കർശന നിർദ്ദേശം കൂടി നൽകി. ഈ സംഭവം അറിഞ്ഞ നാരദമുനി , സ്വതേ അഹങ്കരിയായ😡 രാവണൻ ആത്മലിംഗം കൈവശപ്പെടുത്തിയതിൽ ആശങ്കാകുലനാകുകയും മഹാവിഷ്ണുവിന്റെയും ഗണപതിയുടെയും സഹായം അപേക്ഷിക്കുകയും🙏 ചെയ്തു. സൂര്യാസ്തമയത്തോടനുബന്ധിച്ചുള്ള🌅 പൂജാകർമ്മങ്ങളിൽ📿🏺🔔 വളരെ നിഷ്ട പുലർത്തിയിരുന്ന വ്യക്തിയാണ് രാവണൻ എന്നു മനസ്സിലാക്കിയ ഗണപതി ആത്മലിംഗം വീണ്ടെടുക്കുവാനൊരു ഉപായം കണ്ടെത്തി. ആത്മലിംഗം കൈകളിൽ വഹിച്ചു രാവണൻ ഗോകർണ്ണത്ത് എത്തിയപ്പോൾ മഹാവിഷ്ണു മായയാൽ സൂര്യനെ മറച്ചു🌌 അസ്തമയഛായ സൃഷ്ടിച്ചു . പ്രതീക്ഷച്ചതിലും വേഗം അസ്തമയം ആയെന്നു ധരിച്ച രാവണൻ അത്മലിംഗം കൈകളിൽ വെച്ചു കൊണ്ട് തന്റെ പൂജകൾ നടത്തുവാൻ കഴിയാതെ വിഷണ്ണനായി. തദവസരത്തിൽ ഗണപതി ഒരു ബ്രാഹ്മണബാലന്റെ🚹🚹 രൂപത്തിൽ അവിടെയെത്തി. വിശ്വസ്തനായി തോന്നിയ ആ ബ്രാഹ്മണബാലനോട് പൂജകൾ നടത്തി📿🏺🔔 താൻ തിരികെ വരുന്നതു വരെ നിലത്തു വെയ്ക്കാതെ കൈകളിൽ തന്നെ വഹിച്ചുകൊള്ളണമെന്ന അഭ്യർത്ഥനയോടെ🙏🗣 ആത്മലിംഗം രാവണൻ കൈമാറി. എന്നാൽ രാവണൻ പൂജകൾ നിർവഹിച്ചു തിരികെ വരുന്നതിനു മുൻപേ മഹാവിഷ്ണു സൂര്യനെ മറച്ചിരുന്ന തന്റെ മായ പിൻവലിക്കുകയും പകൽ വെളിച്ചം വീണ്ടും🌅 പരക്കുകയും ചെയ്തു. അബദ്ധം 😨പറ്റിയെന്നു മനസ്സിലാക്കി പരിഭ്രാന്തനായി പാഞ്ഞു തിരിച്ചെത്തിയ രാവണന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപേ ഗണപതി ആത്മലിംഗം നിലത്തു വെക്കുകയും ലിംഗം നിലത്തുറച്ചു പോവുകയും ചെയ്തു. കോപാകുലനായ😡😡 രാവണൻ അതു പൊക്കിയെടുത്ത് നശിപ്പിക്കുവാൻ ശ്രമിച്ചു. രാവണന്റെ ശക്തമായ ബലപ്രയോഗം മൂലം💪 ആത്മലിംഗം പല ഖണ്ഡങ്ങളായി ചിതറുകയും ലിംഗത്തിന്റെ മുകൾഭാഗമുൾപ്പെടുന്ന ഖണ്ഡം കുറച്ചകലെയുള്ള സൂരത്കൽ എന്ന പ്രദേശത്ത് ചെന്നു പതിച്ചു. തുടർന്ന് രാവണൻ ലിംഗത്തിന്റെ പേടകവും പേടകത്തിന്റെ അടപ്പും ഏറ്റവും ഒടുവിലായി ആത്മലിംഗത്തെ ചുറ്റിയിരുന്ന തുണികൊണ്ടുള്ള ആവരണവും ഒരോ സ്ഥലത്തേക്ക് എടുത്തെറിഞ്ഞു. ഇവയിൽ ആവരണം വന്നു പതിച്ച കന്ദുകഗിരിയിലാണ് മുരുഡേശ്വര ക്ഷേത്രം🕉 സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിശ്വാസം.🕉🕉 7 മണി കഴിഞ്ഞിരുന്നു ഞങ്ങൾ എത്തിയപ്പോൾ ( മുരുഡേശ്വര ബൈപ്പാസിൽ ബസ് നിർത്തി .ഒരാൾക്ക് 50 രൂപ) ബൈപ്പാസിൽ നിന്നും ക്ഷേത്ര കവാടം കണ്ടു അത് വഴി നടത്തം തുടങ്ങി 2 k M ഉണ്ട് നടക്കാൻ..🚶🏻🚶🏻 വഴിയിൽ ഉടനീളം ഹോട്ടലുകൾ മാത്രം റൂ ആവശ്യക്കാരെ തേടി ഉള്ള ആളുകൾ അധികമായിരുന്നു. ഞങ്ങൾ എത്തിയപ്പോൾ നന്നായി ഇരുട്ടായിരുന്നു. ക്ഷേത്രത്തിനടുത്തേക്ക് എത്തും തോറും കാറ്റ് നന്നായി വീശാൻ തുടങ്ങി... ശരിക്കും ഒരു അതിശയിപ്പിക്കുന്ന കാഴ്ച്ച തന്നെ ആണ് ശിവപ്രതിമ🕉 മുരുഡേശ്വർ എന്ന പേരു കേൾക്കുമ്പോൾ മനസിൽ ഓടിയെത്തുക മാനംമുട്ടെ തലയുയർത്തി നിൽക്കുന്ന ശിവപ്രതിമയാണ്. 🕉 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോപുരവും ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമയുമാണ് മുരുഡേശ്വരം ക്ഷേത്രത്തിന്‍റെ പ്രത്യേകത. കടലിലേക്ക് തള്ളിനിൽക്കുന്ന കുന്നും അതിന് മുകളിൽ നിന്നുള്ള കാഴ്ചയും ഭീമാകാരനായ ശിവനും 259അടി ഉയരമുള്ള ഗോപുരവും എല്ലാം ചേർന്ന് നൽകുന്ന ഒരു വിസ്മയക്കാഴ്ചയാണ് മുരുഡേശ്വർ. 🕉 20 നിലകളും 259 അടി ഉയരമുള്ള രാജഗോപുരവും ആരേയും അദ്ഭുതപ്പെടുത്തും 😳 ക്ഷേത്ര ഗോപുരങ്ങള്‍ക്ക് സ്വര്‍ണവര്‍ണമാണ്.👑 ഗോപുരത്തിന് മുകളിലേക്ക് പോകാൻ ലിഫ്റ്റുള്ളതിനാൽ യാത്ര ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടില്ല ആർക്കും... .
അവിടെ നിന്ന് നോക്കിയാൽ ശിവന്‍റെ🕉 പ്രതിമയുടെ മുഖം കാണാൻ കഴിയൂ. വലിപ്പം കൊണ്ട് ആരേയും വിസ്മയിപ്പിക്കും😳 ശിവന്‍റെ പ്രതിമ.🕉 മൂന്നു പതിറ്റാണ്ട് മുൻപ് ആർ.എൻ. ഷെട്ടി (രാമ നാഗപ്പ ഷെട്ടി) എന്ന ധനികനായ💵💵 വ്യവസായിയുടെ ശ്രദ്ധ പതിയുന്നതോടെയാണ് മുരുഡേശ്വര ക്ഷേത്രത്തിന്റെയും ഈ പ്രദേശത്തിന്റെയും ചരിത്രത്തിൽ ഒരു പുതുയുഗം പിറക്കുന്നത്. തദ്ദേശവാസിയും ക്ഷേത്രവുമായി മുൻപ് തന്നെ ആത്മബന്ധമുണ്ടായിരുന്ന നിർമ്മാണ രംഗത്തെ പ്രമുഖനായ ഇദ്ദേഹം ക്ഷയോന്മുഖമായിക്കൊണ്ടിരുന്ന ഈ ക്ഷേത്രത്തെ പുനരുദ്ധരിക്കുവാൻ തീരുമാനിച്ചു. എസ്.കെ.ആചാരി എന്ന ശില്പിയുടെ മേൽനോട്ടത്തിൽ 1977-ൽ പുനരുദ്ധാരണപ്രവർത്തങ്ങൾ ആരംഭിച്ചു. പിന്നീട് പത്മാസനത്തിൽ ധ്യാനത്തിൽ മുഴുകിയിരിക്കുന്ന ചതുർബാഹുവായ പരമശിവന്റെ 🕉കൂറ്റൻ ശില്പവും ഇരുപത് നിലകളുള്ള രാജഗോപുരവും ആർ.എൻ.ഷെട്ടി തന്നെ മുൻകൈ എടുത്തു പണിയിപ്പിച്ചു. 123 അടി ഉയരമുള്ള ശിവന്റെ ശില്പം ഷിമോഗ സ്വദേശിയായ കാശിനാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശില്പികൾ കോൺക്രീറ്റിൽ തീർത്തതാണ്. 249 അടി ഉയരമുള്ള രാജഗോപുരം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗോപുരമാണ്. തമിഴ് നാട്ടിൽ നിന്നുള്ള ശില്പികൾ നിർമ്മിച്ച ഈ ഗോപുരത്തിന്റെ കവാടത്തിൽ രണ്ടു ഗജവീരന്മാരുടെ🐘🐘 ശില്പങ്ങളുണ്ട്. ഈ ശില്പങ്ങൾക്ക് പുറമേ ഗീതോപദേശം,ഏഴു കുതിരകളെ 🐴🐴🐴🐴🐴🐴🐴പൂട്ടിയ രഥത്തിലേറിയ സൂര്യഭഗവാൻ 🌞തുടങ്ങിയ ശില്പങ്ങളും ഇന്ന് മുരുഡേശ്വര🕉 ക്ഷേത്രപരിസരത്തുണ്ട്... കുറച്ച് നേരം ഫോട്ടോസും📸📸 എടുത്ത് ബീച്ചിൽ കാറ്റും 🏖🏖കൊണ്ട് മനസിൽ ഒരു വലിയ സ്വപ്നത്തെ നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ റെയിൽവെ സ്റ്റേഷനിലേക്ക്🚆🚆🚆..
3 Comments
Nice
ReplyDeleteGd writting dear.... 😍
ReplyDeleteThanku
Delete