എന്റെ ജീവിതയാത്ര
Muhammed musthafa
Phon:7994801315
Wa:0086 13924154354
PART-1
ഞാൻ മുസ്തഫ !.
"സ്നേഹ സമ്പന്നമായ കോഴിക്കോട് ജില്ലയിൽ ആണ് വീട്...
നിലവിൽ ചൈനയിൽ ജോലി ചെയ്യുന്നു. കൊറോണ കാരണം നാട്ടിലേക്ക് തിരികേണ്ടി വന്ന ഒരു ഹത ഭാഗ്യവാൻ ..കുറച്ചു വിദേശ രാജ്യങ്ങളിൽ ഒക്കെ പോയി വന്നിട്ടുണ്ട് , വരും ദിവസങ്ങളിൽ നമുക്ക് അതിനെ കുറിച്ച് പറയാം...ഒരു എഴുത്തുകാരൻ ഒന്നുമല്ല ,പോയ സമയത്തു ഓർമയിൽ ഉള്ള കാര്യങ്ങൾ എഴുതുന്നു എന്ന് മാത്രം"
ചെറുപ്പത്തിൽ സന്തോഷ് ജോർജ് സാറിൻറെ വീഡിയോ കണ്ടു തലക്ക് യാത്ര പ്രേമവുമായി തുടങ്ങിയതാണ് എന്റെ യാത്ര ജീവിതം..
ചെറുപ്പത്തിൽ തന്നെ ഒരുപാട് രാജ്യത്തെ കുറിച്ചു പഠിക്കുകയും പിന്നിടൊക്കെ അവിടെ പോകണം എന്നൊക്കെ വല്ലാണ്ട് ആഗ്രഹിക്കുകയും ചെയ്തിരുന്നു
നിരവധി തവണ നാട്ടിൽ ചെറു യാത്രകൾ ഒക്കെ നടത്തിയെങ്കിലും വിദേശ രാജ്യങ്ങൾ യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.(നാട്ടിൽ സ്ഥലം ഇല്ലാഞ്ഞിട്ടല്ല.)
കയ്യിൽ ക്യാഷ് ഇല്ലല്ലോ.എന്ത് ചെയ്യും.??
നാട്ടിൽ കിട്ടുന്ന പണിക്കു ഒക്കെ പോകുമായിരുന്നു(കല്പണി, തേപ്പ് ,വാർക്ക പണി ,ചില്ലറ ഡ്രൈവിങ് )ഇതൊക്കെ ക്ലാസ് ഒഴിവുണ്ടാകുന്ന സമയങ്ങളിൽ മാത്രം ..
അവസാനം 0സമയം ശെരിയല്ലാന്നു തോന്നി , കിട്ടുന്ന ഏതെങ്കിലും ഒരു ജോലിക്ക് വിദേശത്തേക്ക് പോകാൻ തീരുമാനിച്ചു , അലച്ചിലായി , ബുധൻ ദിവസത്തെ മനോരമ പത്രത്തിന് വേണ്ടി കാത്തിരിക്കലായി, ഇന്റർവ്യൂ എറണാകുളം,കോഴിക്കോട് , ഇങ്ങനെ പല സ്ഥലങ്ങളും ഓടടാ ഓട്ടം ...
അതൊക്കെ ഒരു കഥ,കഥയല്ല ജീവിതം..
അവസാനം 2013 ഒക്ടോബറിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ കയറി നമ്മുടെ സ്വന്തം ഗഫൂർക്കന്റെ ദുബായിൽ എത്തി ..(കൊച്ചി എയർപോർട്ട് വഴി ആയിരുന്നു പോയത്,)
അങ്ങനെ എന്റെ ആദ്യ വിദേശ യാത്ര സഫലമായി ..ഇനി ദുബൈയിൽ നിന്ന് കൊണ്ട് പണം സമ്പാദിക്കണം , വീട്ടിലെ ആവശ്യങ്ങൾ നിറവേറണം (ഒറ്റ മകനാണ്), ആഗ്രഹ സഫലീകരണം നടക്കണം ,, അങ്ങനെ എന്തല്ലാം , വിധിയെ പഴിക്കാൻ പറ്റില്ലല്ലോ ..വിമാനത്തിൽ ഇരുന്നു രാത്രി ദുബായ് കാഴ്ച കണ്ടതും ഫ്ലൈറ്റിന് ഉള്ളിൽ നിന്ന് അറിയാതെ എണ്ണീറ്റു പോയി .. ശെരിക്കും ദുബായ് സ്ട്രീറ്റ് ലൈറ്റ് നന്നായി ആസ്വദിച്ച് .നാട്ടിൽ നിന്നും വീട്ടുകാരെ വിട്ടു വരുന്ന ഏതൊരു പ്രവാസിക്കും ഉണ്ടാകുന്ന വിഷമവും മനസ്സിൽ ഇട്ടു പുറത്തെ കാഴ്ച്ചകൽ ആസ്വദിച്ചു ..
ദുബായ് എയർ പോർട്ടിലെ അക കാഴ്ചകൾ അടിപൊളിയാണ് മോനെ ..
പുറത്തു കമ്പനിയുടെ ഡ്രൈവർ നിഷാദ് വണ്ടിയുമായി കാത്തിരിക്കുന്നു ..അവന്റെ കൂടെ കയറി നേരെ ഹോസ്റ്റലിലേക്ക് ....
ദുബായ് എത്തിയ അടുത്ത ആഴ്ച തന്നെ ദുബായ് ബുർജ് ഖലീഫയും , ഷാർജ ബീച്ചും മറ്റു സ്ഥലങ്ങളും ഒന്ന്ക ണ്ടു , ഷവര്മയും തിരിയുന്ന കോഴിയും എല്ലാം കണ്ടു മനസ്സ് നിറഞ്ഞു വയറും കാലിയാക്കി റൂമിലേക്ക് തിരിച്ചു ആദ്യ കറക്കത്തിൽ ചായ മാത്രം ആയിരുന്നു ആശ്രയം .. കാശ് ആണ് പ്രശനം ...
ഒട്ടും പരിഭവമില്ലാതെ അങ്ങനെ നടന്നു റൂമിലേക്ക്...മനസ്സിൽ മുഴുവൻ ബുർജ് ഖലീഫയുടെ വലിപ്പവും ദുബായ് മാളിന്റെ ആ സ്വന്ദര്യവും പിന്നെ വാട്ടർ ഡാൻസിന്റെ ബാക്ക്ഗ്രൗണ്ട് അറബിക് മ്യൂസിക് എല്ലാം ദുബായിയെ വീണ്ടും വീണ്ടും കാണാൻ കൊതിച്ചു..ദുബൈയിൽ ജോലിക്കു വന്നതാണെങ്കിലും ഒരു സഞ്ചാരിയുടെ മട്ടിൽ രാത്രിയിലും കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചു അങ്ങനെ നടന്നു ..
ഷോപ്പിൽ ജോലിയായതു കാരണം ഒരുപാട് മറ്റു രാജ്യക്കാരെ പരിചയപ്പെടാനും അതുവഴി ഭാഷ പഠിക്കാനുമുള്ള ആഗ്രഹം മുളപൊട്ടി..
ഷോപ്പിൽ ഉള്ള ഹിന്ദിക്കാരന്റെ (ഇമ്രാന്)അടുത്തുനിന്നു ഹിന്ദി പഠിക്കാനുള്ള തീവ്ര ശ്രമമായി പിന്നെ , അവസാനം അവൻ എന്നെ കൊണ്ട് പൊറുതിമുട്ടി.. അവനെ കൊണ്ട് കഴിയുന്നത് ഒക്കെ അവൻ പറഞ്ഞു തന്നു.. അതൊക്കെ പോട്ടെ.
നാട്ടിൽ നിന്നും പരിചയമുള്ള ഫേസ്ബുക്കും വട്സാപ്പും ഒക്കെ ഒന്ന് പൊടി തട്ടി എടുത്തു, ലക്‌ഷ്യം ഭാഷ പഠിക്കുക , അതിനുള്ള വഴി നമ്മുടെ ഒരു സുഹൃത്തു പറഞ്ഞു തന്നു. അത് ഞാൻ ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ല..PM (നാട്ടിൽ ഇതൊന്നും അതുകം ഉപയോഗിക്കാറില്ല , പത്രവും മറ്റു ബുക്കുകളും ആയിരുന്നുണ് കൂട്ടുകാർ)
അങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമായി ഞാൻ അങ്ങനെ എന്റെ ലക്ഷ്യത്തിനു വേണ്ടി സമയത്തോടു സമരം ചെയ്തു , ലക്‌ഷ്യം യാത്ര...
ഇന്തോനേഷ്യ , തുർക്കി എന്നീ സ്ഥലത്തെ 2 സുഹൃത്തുക്കളുമായി നിരന്തരമായി ഞാൻ കോൺടാക്ട് ചെയ്തിരുന്നു , പെട്ടന്നാണ് ജീവിതം മാറ്റി മറിക്കുന്ന സംഭവം അരങ്ങേറിയത്.. (തുർക്കിയിലേക്ക് പോകാൻ പറ്റില്ല . ഇനിയെന്ത് ????
😓😓😓😓😓
ബാക്കി ദിവസങ്ങളില് എഴുതാം.
To be continued...
19 Comments
👏👏👏
ReplyDelete👏👏👏👍
ReplyDeleteAll the best muthu. ഞാനും ഒരു യാത്ര പ്രേമി ആണ്. ബാക്കി വേഗം വിടണേ 😍
ReplyDeleteurappayum.....
Delete👍👍👍
ReplyDeleteകാത്തിരിക്കുന്നു,.. ബാക്കി ഭാഗത്തിനായി
ReplyDeleteകാത്തിരിക്കുന്നു,.. ബാക്കി ഭാഗത്തിനായി
ReplyDeleteurappayum varum
DeleteFeel as me travelling..👍
ReplyDelete🙏🙏🙏🙏
Delete:)
ReplyDeleteസംഭവം കിടുക്കി..ഒളിഞ്ഞിരിക്കുന്ന വാസനകളൊക്കെ നിറം പിടിപ്പിച്ചു പുറത്തുവരട്ടെ
ReplyDeleteBest of luck
ReplyDeleteThis comment has been removed by the author.
ReplyDeleteഎഴുത്തു നന്നായിട്ടുണ്ട് ബ്രോ ❤️വെയ്റ്റിംഗ്
ReplyDeleteKeep going bro.. you are awesome...
ReplyDeleteVery interesting
ReplyDeleteVery interesting
ReplyDeleteVery interesting
ReplyDelete